• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി ജോ ബൈഡനും ഭാര്യയും

വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ.ഭാര്യ ജില്ലിനൊപ്പം ജന്മനാടായ ഡെലവെയറിലെ വില്മിംഗ്ടണിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത പിന്നാലെ കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുട വീഴ്ചയ്ക്കെതിരെ ബൈഡൻ ആഞ്ഞടിച്ചു.

അധികാരത്തിലേറിയാൽ തനിക്ക് വേണ്ടിയല്ല, മറ്റ് വേണ്ടിയുള്ള ഭരണാധികാരിയായിരിക്കും ഞാൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന ഭരണാധികാരി. നമ്മളിലെ ഏറ്റവും മോശം കാര്യത്തെ അല്ല, നമ്മളിലെ നല്ലതിനെ കാണുന്ന ഭരണാധികാരി, ശാസ്ത്രം, യുക്തി, വസ്തുതകൾ എന്നിവയിലൂന്നി പ്രവർത്തിക്കുന്ന ഭരണാധികാരി, ബൈഡൻ പ്രചരണ റാലിയിൽ പറഞ്ഞു.

ശനിയാഴ്ചയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്.'ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി', വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

നവംബർ 3 നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് സപ്തംബർ ആദ്യ ആഴ്ച തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. 71 ദശലക്ഷത്തിലധികം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തിട്ടുണ്ട്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി തപാൽ വോട്ടിന് ആവശ്യക്കാർ ഏറെയാണ്.

തിരഞ്ഞെടുപ്പ് അടുക്കവേ പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം ജോ ബൈഡനാണ് മുൻപിൽ. എന്നാൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഇത് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കൻസ്.സാങ്കേതികമായി ട്രംപിനെക്കാൾ ബൈഡൻ ഏറെ മുൻപിലാണെങ്കിലും അവസാന നിമിഷം ഒരു അട്ടിമറിക്ക് സാധ്യത ഉണ്ടെന്ന വലിയിരുത്തലുകളും ഉണ്ട്.

പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍

അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡനെ വെള്ള പൂശാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ട്രംപ്‌

ശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടി

'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല

cmsvideo
    ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

    English summary
    US Election 2020: Joe Biden And Wife Cast Their Votes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X