യുഎസ് മുൾമുനയിൽ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ട്രംപും ബൈഡനും,പ്രധാനം ഈ ഇലക്റ്ററൽ വോട്ടുകൾ
വാഷിങ്ടൺ; ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ നിലവിലെ പ്രസിഡന്റും ഡൊമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് അനുകൂലമായ ഫലങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നരുന്നത്.മൂന്ന് സംസ്ഥാനങ്ങളിൽ ട്രംപിനാണ് വിജയം. ആറിടങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നുണ്ട്.അതേസമയം ബെഡനാകട്ടെ രണ്ടിടത്താണ് വിജയിച്ചത്. രണ്ട് ഇടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഭൂരിപക്ഷ വോട്ടുകൾ അല്ല,ഇലക്റ്റർ കോളേജ് എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ആനുപാതികമായ ഇലക്റ്റർ വോട്ടുകളാണ് വിജയിയെ തിരുമാനിക്കുക.

മാറി മറഞ്ഞ് ഫലങ്ങൾ
സർവ്വേകളും എക്സിറ്റ് പോൾ ഫലങ്ങളും ബൈഡനെയാണ് പിന്തുണച്ചതെങ്കിലും ആദ്യഘട്ട വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ പ്രവചങ്ങൾ പാടെ തള്ളുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. പലയിടങ്ങളിലും ഫലങ്ങൾ മാറി മറിയുകയാണ്.നിലവിൽ വെസ്റ്റ് വിര്‍ജീനിയ, ഒക്ലഹാമ,ഇന്‍ഡ്യാന, കെന്റസ്‌കി, ടെന്നെസീ എന്നിവിടങ്ങളില്‍ ട്രംപ് ആധിപത്യം ഉറപ്പിച്ചു.

നിർണായകം ഇലക്റ്ററൽ വോട്ടുകൾ
ഡെലാവേര്‍, ഡിസ്ര്ട്രിക്ട് ഓഫ് കൊളംബിയ, വെര്‍മൗണ്ട്, വിര്‍ജീനിയ, മെരിലാന്‍ഡ്, ന്യൂ ജേഴ്‌സി, മസാച്ചുസെറ്റ് എന്നിവിടങ്ങളില്‍ ബൈഡനാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിൽ ബൈഡനാണ് മുന്നേറുന്നതെങ്കിലും 2016 ന് സമാനമായി ഇലക്ടറൽ വോട്ടുകളിൽ ട്രംപിന് വിജയിക്കാൻ സാധിച്ചാൽ കാര്യങ്ങൾ മാറി മറിയും.

270 പേരുടെ പിന്തുണ
മൊത്തം 538 അംഗങ്ങളുള്ള ഇലക്റ്ററല്‍ കോളെജിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അവരില്‍ 270 പേരുടെ പിന്തുണ കിട്ടുന്നയാളാണ് പ്രസിഡന്‍റാകും. ഇലക്റ്ററിൽ വോട്ടുകളിൽ നിർണായകമാകുക അഞ്ച് സംസ്ഥാനങ്ങളാണ്. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ ഇലക്റ്ററർ വോട്ട് ഉള്ളത്. ഇവിടെ 55 വോട്ടുകളാണ്.ടെക്സാസിലാണ് രണ്ടാമത്.ഇവിടെ 38 വോട്ടുകളാണുള്ളത്.ന്യൂയോർക്ക് ഫ്ലോറിഡ എന്നിവിടങ്ങളിൽ 29 വോട്ടുകൾ വീതവും ഇല്ലിനോയിലും പെന്നിസ്ിൽവാനിയയിൽ 20 വോട്ടുകൾ വീതമാണുമുള്ളത്.ഒഹിയോയില്‍ 18ഉം, ജോര്‍ജിയയിലും മിഷിഗണിലും 16ഉം നോര്‍ത്ത് കരോലീനയില്‍ 15 വോട്ടുകളുമാണ് ഉള്ളത്.

പ്രവചനങ്ങൾ
പ്രീപോള്‍ സര്‍വേകളില്‍ നല്ല പങ്കും ഇലക്റ്ററല്‍ കോളെജില്‍ മുന്നൂറില്‍പ്പരം അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കപ്പെട്ടത്. എന്നാൽ ആദ്യ ഘട്ട ഫലം വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജോ ബൈഡനും ട്രംപും തമ്മിൽ കാഴ്ച വെയ്ക്കുന്നത്. 20 ഇലക്ടറൽ വോട്ടുള്ള ഇല്ലിനോയിൽ നിലവിൽ ബൈഡനാണ് വിജയിച്ചിരിക്കുന്നത്.

ഹിലരിയുടെ വിധിയോ?
2016 ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റനായിരുന്നു ഏറ്റവും കൂടുതൽ പോപ്പുകൾ വോട്ടുകൾ ലഭിച്ചത്. എന്നാൽ ഇലക്റ്ററർ വോട്ടുകളിൽ ട്രംപ് വിജയിച്ചതോടെ പ്രസിഡന്റ് പദം ട്രംപിനെ തേടിയെത്തി.
അന്ന് ട്രംപിനെ തുണച്ചത് ഫ്ലോറിഡയും പെൻസിൽവാനിയയുമാണ്. ഇക്കുറിയും ഈ ഇരു സംസ്ഥാനങ്ങളുമാണ് ഉറ്റനോക്കപ്പെടുന്നത്.












Click it and Unblock the Notifications