Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഇലക്ഷൻ 2020; ട്രംപിന് നെഞ്ചിടിപ്പ്, പലയിടത്തും കുതിച്ച് ബൈഡൻ.. കണക്കുകളിലേക്ക്

വാഷിങ്ടൺ; അമേരിക്കയിലെ 46ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തന്നെ എത്തുമോ? അതോ പ്രീപോൾ സർവ്വേകൾ ശരിവെച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വൈറ്റ് ഹൗസിലെത്തുമോ? ലോകം ഉറ്റുനോക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഉദ്യ്വേഗവും പിരിമുറുക്കുവും ഉയർത്തിയാണ് ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുന്നത്. ട്രംപ് അനുകൂലികളുടെ നെഞ്ചിടിപ്പ് ഉയർത്തി മിക്ക സംസ്ഥാനങ്ങളിലും ജോ ബൈഡൻ ആണ് മുന്നിൽ.

 മാറി മറി‍ഞ്ഞ് ഫലങ്ങൾ

മാറി മറി‍ഞ്ഞ് ഫലങ്ങൾ

പ്രീപോൾ സർവ്വേകളെല്ലാം പ്രവചിച്ചത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ കൂറ്റൻ വിജയമാണ്. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ട്രംപിനെ തുണയ്ക്കുന്നതായിരുന്നു ഫലങ്ങൾ. പലയിടങ്ങളിലും അപ്രതീക്ഷിത മുന്നേറ്റം നേടാൻ ട്രംപിനെ സാധിച്ചിരുന്നു. എന്നാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാര്യങ്ങൾ പാടെ മാറി മറിയുന്നതാണ് കാഴ്ച.

 85 ഇടത്ത് ബൈഡൻ

85 ഇടത്ത് ബൈഡൻ

ഏറ്റവും അവസാനമായി ഫലം പുറത്തുവരുമ്പോൾ 85 ഇടത്താണ് ജോ ബൈഡൻ ലീഡ് ചെയ്യുന്നത്. 61 ഇടത്തിലേക്ക് ട്രംപ് ഒതുങ്ങി. വെർജീനിയ, വെർമണ്ടി, നേരിലന്റ്, ഡെലാവറി, ന്യൂജഴ്സി എന്നിവിടങ്ങളിൽ ജോ ബൈഡനാണ് വിജയിച്ചത്. അതേസമയം കെന്റക്കി, സൗത്ത് കാരോളിന, വെസ്റ്റ് വെർജീനിയ, സൗത്ത് , നോർത്ത് കരോളിന എന്നിവിടങ്ങളിൽ ട്രംപാണ് മുന്നിൽ.

 ഡെമോക്രാറ്റുകൾക്ക് ആശ്വാസം

ഡെമോക്രാറ്റുകൾക്ക് ആശ്വാസം

കഴിഞ്ഞ തവണ ട്രംപിന് മുന്നേറ്റം നേടാൻ സാധിച്ച സംസ്ഥാനങ്ങളിൽ ഇക്കുറി ബൈഡന് മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഡെമോക്രാറ്റുകൾക്ക് ആശ്വാസമാണ്. ഡെമോക്രാറ്റുകളുടെ കുത്തക ഇടങ്ങളാണ് കിഴക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള സംസ്ഥാനങ്ങളും ബൈഡന് പിന്നിൽ ഉറച്ച് നിൽക്കുന്നതാണ് ആദ്യ ഘട്ട ഫലങ്ങൾ.

 നിർണായകമാകുക

നിർണായകമാകുക

അതേസമയം റിപബ്ലിക്കൻസിനേയും ഡെമോക്രാറ്റുകളേയും പിന്തുണയ്ക്കുന്ന സ്വിങ്ങ് സ്റ്റേറുകളിലെ ഫലങ്ങളാകും വരും മണിക്കൂറിൽ നിർണായകമായേക്കുക. ഫ്ളോറിഡ (29 ഇലക്ടറല്‍ വോട്ട്) ഒഹായോ (18 ), അയോവ (6), വിസ് (10) മിഷിഗണ്‍ (16), മിനിസോട്ട (10), ) നെവാഡ (6) അരിസോണ (11) പെന്‍സില്‍വാനിയ (20) ന്യൂഹാംഷെയര്‍ (4) നോര്‍ത്ത് കരോലിന (15) എന്നിവയാണ് സ്വിങ്ങ് സ്റ്റേറുകളായി കണക്കാക്കുന്നത്.

 മുന്നിട്ട് നിൽക്കുന്നത്

മുന്നിട്ട് നിൽക്കുന്നത്

ഏറ്റവും കൂടുതൽ ഇലക്റ്ററൽ വോട്ടുകൾ ഉള്ള ഫ്ലോറിഡയും ടെക്സാസും തിരഞ്ഞെടുപ്പിൽ നിർണായകമാണ്.ട്രംപാണ് നിലവിൽ ഈ സംസ്ഥാനങ്ങളിൽ മുന്നിട്ട് നിൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ വിജയിക്കാൻ സാധിച്ചതാണ് ട്രംപിന് നിർണായകമാണ്. ഇക്കുറി ഈ സംസ്ഥാനങ്ങളിൽ ബൈഡന് ലീഡ് ഉയർത്താൻ സാധിച്ചില്ലേങ്കിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ട്രംപ് തന്നെ അമേരിക്കയിൽ വീണ്ടും അധികാരത്തിലേറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
    Donald trump is going to taste bitter of failure in us president election | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+