കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ബൈഡന്റെ ആദ്യ നീക്കം, കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനായി ഇന്ത്യന്‍ വംശജന്‍ എത്തും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിജയം ഉറപ്പിച്ച ആദ്യ പ്രഖ്യാപനത്തിന് ജോ ബൈഡന്‍ ഒരുങ്ങുന്നു. കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുകയാണ് അദ്ദേഹം. നേരത്തെ തന്നെ തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിനായിരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ കോ ചെയര്‍ അഥവാ അധ്യക്ഷനായി ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ഡോ വിവേക് മൂര്‍ത്തിയെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ ഫിസിഷ്യനാണ് വിവേക് മൂര്‍ത്തി. കര്‍ണാടക വംശജനായ മൂര്‍ത്തിയെ നേരത്തെ അമേരിക്കയുടെ 19ാമത് സര്‍ജന്‍ ജനറലായി നിയമിച്ചിരുന്നു. ബരാക് ഒബാമയുടെ കാലത്തായിരുന്നു നിയമനം.

Recommended Video

cmsvideo
ഒരിച്ചിരി ഉളുപ്പ്..ഇറങ്ങി പോണം മിസ്റ്റർ..ട്രപിനോട് മരുമകൻ
1

കഴിഞ്ഞ ദിവസം വിജയപ്രസംഗത്തില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. യുഎസ് സമ്പദ് വ്യവസ്ഥയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. നാളെയായിരിക്കും ഇതിന്റെ പ്രഖ്യാപനം നടത്തുക. ഇതില്‍ പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഉണ്ടായിരിക്കും. ബൈഡന്‍-ഹാരിസ് ടീമിന്റെ കോവിഡ് പ്രതിരോധ പ്ലാന്‍ നടപ്പാക്കാന്‍ ഇവര്‍ക്ക് ഒരു ടീം ഉണ്ടാവും. ജനുവരി 20 മുതല്‍ ആക്ഷന്‍ പ്ലാന്‍ ആരംഭിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് അധ്യക്ഷനാവുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.

അതേസമയം ഡോ വിവേക് മൂര്‍ത്തിക്കൊപ്പം അധ്യക്ഷനായി ഡേവിഡ് കെസ്ലറും കോവിഡ് ടാസ്‌ക് ഫോഴ്‌സിലുണ്ടാവുമെന്നാണ് സൂചന. മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ കമ്മീഷണറാണ് ഡേവിഡ് കെസ്ലര്‍. ഇവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിവേക് മൂര്‍ത്തി ബ്രിട്ടനിലാണ് ജനിച്ചത്. അവിടെ നിന്നാണ് യുഎസ്സിലെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മൂര്‍ത്തി. സര്‍ജന്‍ ജനറലായി നിയമിതനാവുന്ന ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജനാണ് മൂര്‍ത്തി. ട്രംപ് ഭരണകൂടം നേരത്തെ മൂര്‍ത്തിയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

ബൈഡന്റെ പ്രചാരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു വിവേക് മൂര്‍ത്തി. പൊതുജനാരോഗ്യം, കോവിഡ് കേസുകള്‍ തുടങ്ങിയവയില്‍ മൂര്‍ത്തിയുടെ സഹായം ബൈഡന് ലഭിച്ചിരുന്നു. ബൈഡന്‍ ആരോഗ്യ സെക്രട്ടറിയായി വിവേകിനെ നിയമിക്കുമെന്നായിരുന്നു അഭ്യൂഹം. ജോ ബൈഡന്‍ ക്യാമ്പയിന്‍ നേരത്തെ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാലിനെയും വിവേക് മൂര്‍ത്തിയെയും ഹെല്‍ത്ത് കെയര്‍ ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷന്‍മാരായി നിയമിച്ചിരുന്നു. നേരത്തെ നടന്ന ഫണ്ട് റെയിസറില്‍ ബൈഡനെ പോലുള്ള ഒരാള്‍ താന്‍ വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് വിവേക് മൂര്‍ത്തി പറഞ്ഞിരുന്നു. തന്റെ മനസ്സിലുള്ളത് തുറന്നുപറയുന്ന, സത്യസന്ധനായ വ്യക്തിയാണ് ബൈഡനെന്നും വിവേക് മൂര്‍ത്തി അന്ന് പറഞ്ഞിരുന്നു.

English summary
us election 2020: joe biden may appoint vivek murthy as coronavirus task force co chair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X