കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്റെ ആഗോള സമ്മേളനം ഒരുങ്ങുന്നു, ഇന്ത്യക്ക് വന്‍ പ്രതീക്ഷ, ചൈനയ്ക്ക് കാര്യങ്ങള്‍ സുഖകരമാകില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയിലെ വിജയിച്ചതോടെ ആഗോള തലത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുള്ള ആഗോള സമ്മേളനം ഒരുങ്ങുന്നു. അതേസമയം ഇന്ത്യക്കുള്ള സമ്മാനം കൂടിയാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൂടിയാണ് ഇന്ത്യ. ബൈഡന്‍ വരുന്നത് ഇന്ത്യക്ക് ആഗോള തലത്തില്‍ വന്‍ ശക്തിയാവാന്‍ കൂടി സഹായകരമാകും. കമലാ ഹാരിസിന്റെ സഹായവും ഇക്കാര്യത്തിലുണ്ടാവും.

ബൈഡന്റെ പ്ലാന്‍

ബൈഡന്റെ പ്ലാന്‍

ബൈഡന്‍ ജനാധിപത്യ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് ആഗോള രാഷ്ട്ര തലവന്‍മാരുടെ സമ്മേളനം വിളിക്കുന്നത്. യുഎസ്സും മറ്റ് രാജ്യങ്ങളും തമ്മില്‍ പൊതു വിഷയങ്ങളിലുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്രമായ ഒരു ലോകത്തിനാണ് വേണ്ടിയാണിതെന്ന് ബൈഡന്‍ പറഞ്ഞു. നേരത്തെ നയരേഖയും ഇക്കാര്യത്തില്‍ ബൈഡന്‍ പ്രചാരണത്തിനിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യക്ക് ഇതില്‍ വലിയ റോളുണ്ടാവും. ജനാധിപത്യം നഷ്ടമായി കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ അത് നിലനിര്‍ത്താനും നിര്‍ദേശങ്ങളും ബൈഡന്‍ നല്‍കും. പൊതു നയങ്ങളും ഇതിനായി രൂപീകരിക്കും.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ബൈഡന്‍ പ്രവര്‍ത്തിക്കുക. ആദ്യത്തേത് അഴിമതിക്കെതിരെയുള്ള യോജിച്ച പോരാട്ടമാണ്. ഏകാധിപത്യത്തിനെതിരെയുള്ള പ്രതിരോധവും, തെരഞ്ഞെടുപ്പ് സുരക്ഷയുമാണ് മറ്റ് രണ്ട് കാര്യങ്ങള്‍. മറ്റ് രാജ്യങ്ങളിലും ഈ ജനാധിപത്യ രീതികള്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നീക്കമാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരത്വ സമൂഹ സംഘടനകളെയും ഈ ചര്‍ച്ചയുടെ ഭാഗമാക്കും. അടുത്ത വര്‍ഷത്തോടെ ഇത് ആരംഭിക്കുമെന്നാണ് ബൈഡന്‍ നല്‍കുന്ന സൂചന.

സ്വകാര്യ മേഖലയിലെ നടപടികള്‍

സ്വകാര്യ മേഖലയിലെ നടപടികള്‍

സ്വകാര്യ മേഖലയിലെ നടപടികളും ഇതുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിക്കും. ടെക്‌നോളജി കോര്‍പ്പറേഷനുകള്‍, സോഷ്യല്‍ മീഡിയ ഭീമന്മാര്‍ എന്നിവരെയും ഇതോടൊപ്പം ചേര്‍ക്കും. ജനാധിപത്യ സമൂഹങ്ങളിലെ അന്തസത്ത നിലനിര്‍ത്താനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഇവരില്‍ നിന്നുള്ള സഹായങ്ങളും സ്വീകരിക്കും. ടെക്‌നോളജി കമ്പനികള്‍ അവര്‍ക്ക് ലഭിക്കുന്ന ഡാറ്റകള്‍ ദുരുപയോഗം ചെയ്യില്ലെന്നും, ആരെയും നിരീക്ഷണ വിധേയമാക്കില്ലെന്നും ഉറപ്പിക്കാനുള്ള ആഹ്വാനമാണിത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും ഇത്തരം നിര്‍ദേശങ്ങളുണ്ടാവും.

ചൈനയ്ക്ക് എളുപ്പമാവില്ല

ചൈനയ്ക്ക് എളുപ്പമാവില്ല

ബൈഡന്‍ ചൈനയെ ഈ കൂടിക്കാഴ്ച്ചയിലേക്ക് വിളിക്കാന്‍ സാധ്യതയില്ല. വിദ്വേഷ പ്രചാരണം, ആളുകളെ അക്രമത്തിലേക്ക് നയിക്കല്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നിവ തടയാനും ബൈഡന്‍ ലോകരാജ്യങ്ങളോട് നിര്‍ദേശിക്കും. ഇന്ത്യയില്‍ നേരത്തെ ഫേസ്ബുക്ക് മോദിയുടെ ജയത്തിനായി പ്രവര്‍ത്തിച്ചെന്ന വാദവും ചര്‍ച്ചയായേക്കും. നേരത്തെ തെരഞ്ഞെടുപ്പ് സത്യസന്ധതയ്ക്കായുള്ള കമ്മീഷനില്‍ ബൈഡന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റഷ്യയുടെ ഇടപെടലിനെതിരെയുള്ള നീക്കമായിരുന്നു.

പ്രചാരണത്തിലെ പണം

പ്രചാരണത്തിലെ പണം

തെരഞ്ഞെടുപ്പ് ക്യാമ്പയിനിനുള്ള പണത്തില്‍ സുതാര്യത കൊണ്ടുവരാനായി പ്രതിജ്ഞ എടുക്കണമെന്നും ബൈഡന്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രചാരണത്തില്‍ കള്ളപ്പണമോ തെറ്റായ രീതിയില്‍ സമ്പാദിക്കുന്ന പണമോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. പ്രചാരണത്തില്‍ പണത്തിന്റെ സ്വാധീനം പരിശോധിക്കാനും ബൈഡന്‍ യുഎസ്സില്‍ ശ്രമിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ കുടുംബങ്ങളെ വേര്‍പിരിക്കുന്ന രീതി അവ സാനിപ്പിക്കും. വോട്ടിംഗ് റൈറ്റ്‌സ് ആക്ട് വീണ്ടും കൊണ്ടുവരും. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കുകള്‍ അവസാനിപ്പിക്കും. ശാസ്ത്രത്തിനായിരിക്കും ബൈഡന്‍ പ്രാധാന്യം നല്‍കുക. അടിമുടി പൊളിച്ചെഴുത്താണ് ബൈഡന്‍ മുന്നില്‍ കാണുന്നത്. അത് ഇന്ത്യക്കും വലിയ നേട്ടമായി മാറും.

English summary
us election 2020: joe biden planning for a global summit, that will benefit india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X