• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍. ഒരു കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റം യുഎസ് തെരഞ്ഞെടുപ്പില്‍ വലിയ ഫാക്ടറായി മാറുമെന്നാണ് സൂചന. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും. 1.1 കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. നവംബര്‍ മൂന്നിനാണ് യുഎസ്സില്‍ തെരഞ്ഞെടുപ്പ്. ട്രംപ് കുടിയേറ്റത്തെയും പൗരത്വത്തെയും കടുത്ത രീതിയില്‍ എതിര്‍ക്കുന്നുണ്ട്. അമേരിക്ക തദ്ദേശീയര്‍ക്കുള്ളതാണെന്നാണ് ട്രംപിന്റെ നയം.

കോവിഡിനെതിരെയുള്ള പോരാട്ടമാണ് തന്റെ പ്രധാന മുന്‍ഗണനകളില്‍ ഒന്ന്. പക്ഷേ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഒന്ന് നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തലാണ്. അമേരിക്കയുടെ നേതൃത്വം ലോകമെമ്പാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും ബൈഡന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഒരു തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വലിയൊരു കുടിയേറ്റ പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. അതിനെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആദ്യം നോക്കേണ്ടത്. സെനറ്റിനും ഹൗസിനും ഞാന്‍ ഒരു കുടിയേറ്റ ബില്‍ ആദ്യ സമര്‍പ്പിക്കും. അത് ഒരു കോടിയില്‍ അധികം പേര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അനുമതി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

കോവിഡ് കാരണം മണ്ഡപത്തിന് വരുമാനമില്ല, നികുതി ഒഴിവാക്കണമെന്ന് രജനി, ഓടിച്ച് കോടതി!!

ജനുവരി 21നും ഇപ്പോഴത്തെ സമയത്തിനും ഇടയ്ക്ക് പല കാര്യങ്ങളും തെറ്റായി നടന്നേക്കാം. ഞാന്‍ തമാശ പറയുകയല്ല, ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഇപ്പോഴുള്ള തരത്തിലുള്ള രാജ്യം നാല് വര്‍ഷം കഴിഞ്ഞാല്‍ നമുക്കുണ്ടാവില്ലെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ജനത എന്നെ തെരഞ്ഞെടുത്താല്‍, എനിക്ക് മുന്നില്‍ വലിയൊരു കടമ്പയാണ് ഉള്ളത്, അത്രയേറെ വലിയ പ്രശ്‌നങ്ങളാണ് ട്രംപ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. അത് നേരെയാക്കുക വളരെ കഠിനമാണെന്നും ബൈഡന്‍ പറഞ്ഞു. പല വെല്ലുവിളികളെയും അമേരിക്കന്‍ സമൂഹം മറികടക്കേണ്ടതുണ്ട്. അതെല്ലാം ട്രംപ് ഉണ്ടാക്കിയതാണെന്നും ബൈന്‍ വ്യക്തമാക്കി.

അമേരിക്കയ്ക്ക് ആദ്യം കോവിഡിനെ ഇല്ലാതാക്കേണ്ടതുണ്ട്. അതിന് ശേഷം സമ്പദ് ഘടനയെ നേരെയാക്കാണം. ലോകത്ത് അമേരിക്കയുടെ നേതൃത്വം പുനസ്ഥാപിക്കണം. തന്റെ നയങ്ങള്‍ പെട്ടെന്ന് തന്നെ നടപ്പാക്കുമെന്നും, കോവിഡിനെ അതിലൂടെ നേരിട്ട് രാജ്യത്ത് ഘട്ടം ഘട്ടമായി വിപണി തുറക്കാനുള്ള മാര്‍ഗങ്ങള്‍ അവതരിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ലോകം മുഴുവന്‍ അമേരിക്കയെ നോക്കി അദ്ഭുതപ്പെടുകയാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഇന്ന് നമ്മള്‍ ജീവിക്കുന്ന സാഹചര്യം സാധാരണമല്ലെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം ബൈഡനും ട്രംപും തമ്മില്‍ വലിയ വാഗ്വാദമാണ് തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്നത്. സ്ലീപ്പി ജോ എന്ന പരിഹാസ പേരിലാണ് ട്രംപ് ബൈഡനെ വിളിക്കുന്നത്.

അബ്ദുൾ കലാം;'ദി മിസൈൽ മാൻ'..അഗ്നി മുതൽ കലാം-രാജു സ്‌റ്റെന്റ്‌ വരെ...അദ്ദേഹത്തിന്റെ 5 സംഭാവനകൾ അറിയാം

cmsvideo
  ട്രംപിന്റെ കസേര തെറിപ്പിക്കാൻ ഗ്രേറ്റ തുന്‍ബര്‍ഗ്

  English summary
  us election 2020: joe biden says he will ensure 11 million citizenship if he is elected
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X