കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷയേകി പോസ്റ്റല്‍ വോട്ടുകള്‍, ചലനമില്ലാതെ റിപബ്ലിക്കന്‍ മേഖലകള്‍!!

Google Oneindia Malayalam News

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പോസ്റ്റല്‍ വോട്ടുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷ. വിസ്‌കോന്‍സിനിലെ മാഡിസണില്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബാലറ്റുകള്‍ നിക്ഷേപിക്കാന്‍ എത്തിയത്. ബാലറ്റുകള്‍ സമര്‍പ്പിക്കാന്‍ ഇപ്പോഴും പോസ്റ്റല്‍ സേവനമാണ് വിസ്‌കോന്‍സിന്‍ ഉപയോഗിക്കുന്നത്. പലയിടത്തും ഇത് മെയിലിന്റെ രൂപത്തിലാണ്. വിസ്‌കോന്‍സിന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്ന നിര്‍ണായക സംസ്ഥാനമാണ്. ഡെയിന്‍ കൗണ്ടിയില്‍ നിന്നാണ് ഭൂരിഭാഗം പോസ്റ്റല്‍ വോട്ടുകളും വരുന്നത്. ഇത് ഡെമോക്രാറ്റിക് കോട്ടയാണ്.

1

ഇന്ന് വരെയുള്ള കണക്ക്പ്രകാരം 2016ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ മൊത്തം വോട്ടിനേക്കാള്‍ 36 ശതമാനം കൂടുതലാണ് പോസ്റ്റല്‍ വോട്ടുകള്‍. രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതലാണിത്. വിസ്‌കോന്‍സിനിലെ റിപബ്ലിക്കന്‍ കോട്ടകളില്‍ ഇതുവരെ കാര്യമായി ചലനം പോസ്റ്റല്‍ വോട്ടുകളില്‍ ഉണ്ടായിട്ടില്ല. ദേശീയ ശരാശരിക്കൊപ്പമാണ് റിപബ്ലിക്കന്‍ കോട്ട കളിലെ പോസ്റ്റല്‍ വോട്ടുകളുടെ സ്ഥാനം. ട്രംപ് നാല് വര്‍ഷം മുമ്പ് വമ്പന്‍ ജയം നേടിയ പല കൗണ്ടികളിലും ബാലറ്റുകള്‍ വളരെ പതിയെയാണ് തിരികെ എത്തുന്നത്. ഇതില്‍ നിന്ന് തന്നെ റിപബ്ലിക്കന്‍മാരിലും ട്രംപിലും തീര്‍ത്തും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാണ്.

അതേസമയം പോസ്റ്റല്‍ വോട്ടില്‍ പ്രതീക്ഷിച്ചിരുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മാറ്റേണ്ടി വരും. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനങ്ങള്‍ വോട്ടിംഗിന് എത്തുമെന്ന് പ്രതീക്ഷയിലാണ് ട്രംപ്. ഡെമോക്രാറ്റിക് കോട്ടകളായ പിറ്റ്‌സ്ബര്‍ഗ്, ചാപ്പല്‍ ഹീല്‍, നോര്‍ത്ത് കരോലിന, താമ്പ, ഫ്‌ളോറിഡ എന്നീ നഗരങ്ങളില്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ വലിയ ക്യൂ തന്നെയാണുള്ളത്. കോവിഡ് കാരണം പലരും പോസ്റ്റല്‍ വോട്ടിനെയാണ് ആശ്രയിക്കുന്നത്. ഹൂസ്റ്റണില്‍ ഡ്രോപ് ബോക്‌സുകളില്‍ ബാലറ്റുകള്‍ നിക്ഷേപിക്കാന്‍ എത്തിയവരുടെ വമ്പന്‍ നിര തന്നെയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ മെയിലിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് പാര്‍ട്ടി പറയുന്നുണ്ട്.

സ്‌പോറാഡിക് വോട്ടര്‍മാരില്‍ അടക്കം ഡെമോക്രാറ്റുകള്‍ കൃത്യമായ ലീഡ് നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോസ്റ്റല്‍ വോട്ടിംഗിന് താല്‍പര്യം ഇല്ലാത്തവര്‍ പോലും കോവിഡിനെ ഭയന്ന് ആ മാര്‍ഗമാണ് സ്വീകരിക്കുന്നത്. 30 സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 8.3 മില്യണ്‍ ഡാറ്റകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. മിനസോട്ടയിലും വിസ്‌കോന്‍സിനിലും ബാലറ്റ് വോട്ടിംഗുകള്‍ വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ ആറര ലക്ഷത്തോളം പേര്‍ മെയില്‍ വഴി ബാലറ്റ് വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്രയും വോട്ടുകള്‍ ഇപ്പോള്‍ തന്നെ ലഭിച്ച് കഴിഞ്ഞു. അതേസമയം റിപബ്ലിക്കന്‍ ക്യാമ്പില്‍ വോട്ടെടുപ്പിനെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല വരുന്നത്. അവിടെയാണ് ട്രംപ് തോല്‍വിയെ നേരിടുന്നത്.

Recommended Video

cmsvideo
Kamala Harris has stopped Election Campaign

English summary
us election 2020: postel vote may comes in favour of democrats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X