• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബൈഡനെ വീഴ്ത്താന്‍ റിപബ്ലിക്കന്‍മാരുടെ തന്ത്രം, രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍, അട്ടിമറിക്കുമോ?

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ ഒരുക്കി ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാരെയാണ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ജോണ്‍ ഉപദേഷ്ടാവ് കിംബെര്‍ലി ഗില്‍ഫോയില്‍ എന്നിവരെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഉപയോഗിക്കുന്നത്. യുഎസ്സ് വോട്ടുബാങ്കിനെ മൊത്തത്തില്‍ ഇളക്കി മറിക്കാനാണ് ഈ നീക്കം. ഇവരുടെ പ്രചാരണങ്ങള്‍ പലതും വന്‍ ജനക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്. ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇല്ലാതിരുന്ന വേദിയില്‍ പോലും ഇവര്‍ക്ക് കരുത്ത് കാണിക്കാന്‍ സാധിക്കുന്നുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടി ശക്തി വീണ്ടെടുത്തിരിക്കുകയാണ് ഇവരുടെ വരവില്‍.

ട്രംപ് ജൂനിയറും ഗില്‍ഫോയിലും ചേര്‍ന്ന് ക്യാമ്പയിനെ ശക്തിപ്പെടുത്തിരിക്കുകയാണ്. സുപ്രധാന സംസ്ഥാനങ്ങളിലും സ്വിംഗ് സ്റ്റേറ്റുകളിലും ഇവരാണ് റിപബ്ലിക്കന്‍മാരുടെ കരുത്ത്. ഈ ആഴ്ച്ച മാത്രം ട്രംപ് ജൂനിയറിന് 30 പ്രചാരണ വേദികളിലാണ് എത്തേണ്ടത്. ഇതിന് പുറമേ ദേശീയ ടിവി ചാനലുകളിലും പ്രാദേശിക മാധ്യമങ്ങളിലും ഇവരുടെ പ്രചാരണ ഇവന്റുകള്‍ ഉണ്ടാവും. ഇത്തവണ വന്‍ പബ്ലിസിറ്റിയോടെയാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗില്‍ഫോയില്‍ ട്രംപിന് വേണ്ടി ധനശേഖരണവും നടത്തുന്നുണ്ട്. ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി എന്നാണ് ഇതിന് പേര്. ഇതിന് പുറമേയാണ് പ്രചാരണത്തില്‍ ഗില്‍ഫോയില്‍ സജീവമായിരിക്കുന്നത്.

അതേസമയം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് ഒരുപാട് ആളുകള്‍ ട്രംപ് ജൂനിയര്‍ റാലിക്കായി എത്തുന്നുണ്ട്. രണ്ടായിരം പേര്‍ അദ്ദേഹത്തിന്റെ റാലിക്കായി എത്തിയെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ജൂനിയര്‍ പിതാവിന്റെ നയങ്ങളെ പിന്തുണയ്ക്കുകയും ബൈഡനെ ആക്രമിക്കുകയുമാണ് ചെയ്തത്. ബൈഡന്റെ കുടുംബത്തിന് ചൈനയുമായുള്ള ബന്ധവും, അഴിമതിയും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. ഇത് നന്നായി സ്വീകരിക്കപ്പെട്ടെന്നാണ് ട്രംപ് ക്യാമ്പ് പറയുന്നത്. നിലവില്‍ നോര്‍ത്ത് കരോലിനയിലാണ് ട്രംപ് ജൂനിയര്‍ പ്രചാരണം നടത്തുന്നത്. അരിസോണ, നെവാഡ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലാണ് അടുത്ത പ്രചാരണങ്ങള്‍.

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ വിജയകരമാക്കിയത് ട്രംപിന്റെ മകന്‍ പ്രചാരണത്തില്‍ ഉന്നയിച്ചപ്പോള്‍ വന്‍ കരഘോഷമാണ് ഉയര്‍ന്നതെന്ന് ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി ലീഡര്‍ മുകേഷ് മോദി പറഞ്ഞു. ഗില്‍ഫോയിലിന്റെ ഫണ്ട് റെയിസിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും മുകേഷ് മോദി പറയുന്നു. ഒരു ബില്യണിലേറെ തുക പിരിച്ചതായിട്ടാണ് അവകാശപ്പെടുന്നത്. അതേസമയം സര്‍വേകളിലെല്ലാം ട്രംപ് വളരെ പിന്നിലാണ്. അദ്ദേഹത്തെ വിജയിപ്പിച്ച സംസ്ഥാനങ്ങളിലെല്ലാം ട്രംപ് പിന്നിലുമാണ്. എന്നാലും ബൈഡന്‍ വീണ്ടും ജയിക്കുമോ എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണ്‍ പരാജയപ്പെട്ടതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
us election 2020 republican party have two star campaigners to beat joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X