അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; വൈറ്റ് ഹൗസിൽ വാച്ച് പാര്‍ട്ടി നടത്തി ട്രംപ്, ബൈഡന്‍ ജന്മനാട്ടിൽ
വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കനുസരിച്ച് 119 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്. 92 വോട്ടുകള്‍ ട്രംപും പിന്നാലെയുണ്ട്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വീറും വാശിയുമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് അമേരിക്ക വാഷിംഗ്ടണ്ണിലും വൈറ്റ് ഹൗസിന് സമീപവും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസിന് ചുറ്റും ചാടിക്കടക്കാനാവാത്ത ഉയരത്തില്‍ വേലി സ്ഥാപിച്ചിരിക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവഴിക്കുന്നത്. 250ഓളം അതിഥികള്‍ പങ്കെടുക്കുന്ന വാച്ച പാര്‍ട്ടി നടത്തുകയാണ് ട്രംപ്. കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴാണ് ട്രംപ് ഇത്തരത്തില്‍ വാച്ച് പാര്‍ട്ടി നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് അറിയിച്ചു. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ചോദിക്കൂ. അപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കും, എന്നാല്‍ ഇപ്പോള്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനാണുള്ളതെന്ന് കമല പറഞ്ഞു. അതേസമയം, ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജന്മനാടായ ഡെലേഴേരിലാണ്. അദ്ദേഹമാണ് അവിടെ വിജയിച്ചത്.
ന്യൂയോര്‍ക്ക്, അലബാമ, തുടങ്ങിയ വിവിധ സംസ്ഥാനങ്ങിലെ ഫലം പുറത്തു വന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോബൈഡന്‍ ലീഡ് ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. ജോബൈഡന്‍ 119 ഇലക്ട്രല്‍ വോട്ടുകളും ട്രംപ് 92 ഇലക്ട്രല്‍ വോട്ടുകളുമാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, ഫ്‌ലോറിഡ ഉള്‍പ്പടേയുള്ള സ്റ്റേറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. 29 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഫ്‌ലോറിഡയിലെ വിജയം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഫ്‌ളോറിഡ. 1964-ല്‍ ഒഴിച്ച് എല്ലായ്പ്പോഴും ഇവിടെ വിജയിക്കുന്ന ആളാണ് പ്രസിഡന്റായിട്ടുള്ളത്.












Click it and Unblock the Notifications