കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരെയെല്ലാം ഒരു പാഠം പഠിപ്പിക്കും, മുന്നറിയിപ്പുമായി ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികളുടെ ഇടപെടലിനെതിരെ മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഏതെങ്കിലും രാജ്യം ഞങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ അവര്‍ വലിയ നല്‍കേണ്ടി വരും. താന്‍ നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവരെയൊന്നും വെറുതെ വിടില്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ യുഎസ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായി ഇടപെടല്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെടലുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

1

അമേരിക്കന്‍ ജനതിയുടെ പരമാധികാരത്തില്‍ തൊട്ടാണ് അവര്‍ കളിക്കുന്നത്. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരെയെല്ലാം ഒരു പാഠം പഠിപ്പിക്കും. അതാണ് നടക്കാന്‍ പോകുന്നതെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം ഇറാനും റഷ്യയും വലിയ രീതിയില്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. താന്‍ ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞുവെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണെന്ന് എനിക്ക് അറിയാമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ്സിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇറാനും റഷ്യയും രഹസ്യമായി കൈകലാക്കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറങയുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇറാന്‍ ഇമെയില്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. ട്രംപിന് മേല്‍ക്കൈ നേടുമെന്ന് കരുതുന്ന സംസ്ഥാനങ്ങള്‍ ആണിവ. അതുകൊണ്ട് ഈ റിപ്പോര്‍ട്ടിന് വലിയ പ്രസക്തിയുണ്ട്. എന്നാല്‍ കടുത്ത നടപടി ബൈഡന്‍ എടുത്തതോടെ ട്രംപ് കാര്യമായിട്ടുള്ള പ്രസ്താവനകളിലേക്ക് കടന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരവേ ഇരുവരും തമ്മില്‍ വാഗ്വാദങ്ങളും കനപ്പെട്ട് വരികയാണ്. കാലാവസ്ഥാ വ്യതിയാനം അമേരിക്കയില്‍ മാത്രമല്ല, ചൈനയിലും ഇന്ത്യയിലും വളരെ മോശമായ അന്തരീക്ഷമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയ്ക്ക് യോജിക്കാന്‍ പറ്റാത്തതാണ് കാലാവസ്ഥാ വ്യതിയാന നടപടിയെന്ന് ട്രംപ് പറഞ്ഞു. ബൈഡന്റെ കാലാവസ്ഥാ വ്യതിയാന പ്ലാന്‍ സാമ്പത്തിക ദുരന്തത്തിന് വഴിവെക്കും. ടെക്‌സസും ഒക്ലഹോമയും വലിയ ദുരന്തത്തിലേക്ക് ഇതുകാരണം നീങ്ങും. ഇവ രണ്ടും എണ്ണ കൂടുതലായി വരുന്ന സംസ്ഥാനങ്ങളാണ്. എന്നാല്‍ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനമെന്നും, നമുക്ക് അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തിരിച്ചുകയറാനാവാത്ത വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങളിലേക്ക് നമ്മള്‍ നീളുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോഴേ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Next birthday in White house,Joe Biden wishes Kamala Harris

അതേസമയം തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കുമെന്ന ആശങ്ക ഇപ്പോഴും ഡെമോക്രാറ്റുകള്‍ക്കില്ല. കഴിഞ്ഞ തവണ ഹിലരി ക്ലിന്റനെതിരെ ട്രംപ് അട്ടിമറി വിജയം നേടിയതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ട്രംപിന്റെ റാലിക്ക് ആളുകള്‍ ധാരാളമെത്തുന്നതും വലിയ ആശങ്കയാണ് പാര്‍ട്ടിക്ക് സമ്മാനിക്കുന്നത്.

English summary
US election 2020: Will teach all of them a lesson says joe biden in debate with Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X