കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെതിരെ ബൈഡന്റെ മറുപണി.. 'പണിതത് ബ്ലൂൾ വാൾ'.. കൂറ്റൻ മുന്നേറ്റത്തിന് പിന്നിൽ

Google Oneindia Malayalam News

വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള ദൂരം ഇനി വെറും ആറ് വോട്ടുകളാണ്. നിലവിൽ 264 ഇടക്ടറൽ വോട്ടുകൾ ആണ് ബൈഡൻ നേടിയിരിക്കുന്നത്.റിപബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനാകട്ടെ 214 വോട്ടുകളും.

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ബൈഡനാണ് മുന്നേറിയതെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മത്സരം തിരിച്ച് പിടിക്കാൻ ട്രംപിന് സാധിച്ചിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി ബൈഡൻ ബഹുദൂരം മുന്നേറിയത്.

കൂറ്റൻ റെക്കോഡുമായി ബൈഡൻ

കൂറ്റൻ റെക്കോഡുമായി ബൈഡൻ

ഇനിയും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്. എന്നാൽ ഇതിനോടകം തന്നെ ബൈഡന് റെക്കോഡ് വോട്ടുകൾ സ്വന്തമാക്കി കഴിഞ്ഞു. ഇതുവരെ 71 മില്യൺവോട്ടുകളാണ് ബൈഡന് ലങിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാർത്ഥിയെക്കാളും കൂടുതലാണ് ഈ വോട്ടുകൾ2008 ൽ ബരാക് ഒബാമയ്ക്ക്ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോഡാണ് ബൈഡൻ മറികടന്നിരിക്കുന്നത്.

വ്യക്തമായ ആധിപത്യം

വ്യക്തമായ ആധിപത്യം

ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഉള്ള സംസ്ഥാനമായ ഫ്ളറിഡയും ടെക്സാസും പിടിച്ചതോടെ ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.ഡെമോക്രാറ്റുകളുടെ ശക്തമായ കോട്ടകളെന്ന് അറിയപ്പെടുന്ന 'ബ്ലൂവാൾ' (നീല മതിൽ) സംസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ സാധിച്ചതാണ് ബൈഡന് കൂറ്റൻ ലീഡ് നേടാൻ കഴിഞ്ഞതിന് പിന്നിൽ.

18 സംസ്ഥാനങ്ങൾ

18 സംസ്ഥാനങ്ങൾ

ബ്ലൂവാൾ സംസ്ഥാനങ്ങൾ എന്ന് കണക്കാക്കപ്പെടുന്ന മിഷിഗണിലേയും വിസ്കോൺസിലെ വിജയമാണ് തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. കലിഫോർണിയ, കണക്ടിക്കട്ട്, ഡെലവർ, ഹവായി, മൈനെ, ഇല്ലിനോയിസ്, മേരിലാൻഡ്,മസാച്യുസാറ്റ്സ്, മിഷിഗൺ, മിനെസോട്ട, ന്യൂജേഴ്സി, ന്യൂയോർക്ക്, ഒറിഗൺ,പെൻസിൽവേനിയ, റോഡ് ഐലൻഡ്, വെർമോണ്ട്, വാഷിങ്ടൺ, വിസ്കോൺസിൻ എന്നീ 18 സംസ്ഥാനങ്ങളാണ് ബ്ലൂവാൾ സംസ്ഥാനങ്ങൾ എന്ന് അറിയപ്പെടുന്നത്.

അന്ന് ഹിലരി ക്ലിന്റൺ

അന്ന് ഹിലരി ക്ലിന്റൺ

2016 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച ഹിലരി ക്ലിന്റൺ 'ബ്ലൂവാൾ' കൊണ്ട് ട്രംപിനെ പ്രതിരോധം തീർക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ പ്രവചനങ്ങളേയെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു നീലക്കോട്ട പൊളിച്ച് ട്രംപ് മുന്നേറിയത്.

ട്രംപിന്റെ തേരോട്ടം

ട്രംപിന്റെ തേരോട്ടം

അന്ന് മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നീ നീലമതിൽ സംസ്ഥാനങ്ങൾ ട്രംപ് പിടിച്ചെടുത്തു. 1992 ലെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു റിപബ്ലിക്കൻ സ്ഥാനാർത്ഥി ഈ മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ചത്. എന്നാൽ ഇത്തവണ മിഷിഗണും വിസ്കോൺസിലും തിരിച്ച് പിടിക്കാൻ ബൈഡന് സാധിച്ചു.
ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 26 ഇലക്ടറൽ വോട്ടുകളാണ് ഉള്ളത്. മറ്റൊരു സംസ്ഥാനമായ പെൻസിൽവാനിയയിൽ വോട്ടെണ്ണൽ പുരോഗമിക്കുകയായണ്. ലക്ഷക്കണക്കിന് തപാൽ വോട്ടുകൾ ഇവിടെ എണ്ണാൻ ഉണ്ട്.

Recommended Video

cmsvideo
US Presidential Election 2020: Trump Repeats Unproven Fraud Claim
ബൈഡനാണ് ലീഡ്

ബൈഡനാണ് ലീഡ്

ബൈഡനെതിരെ ട്രംപാണ് പക്ഷേ പെൻസൽവാനിയയിൽമുന്നേറുന്നത്. 49.9 ശതമാനം വോട്ടുകൾ ട്രംപും 48.8 ശതമാനം വോട്ടുകൾ ബൈഡനും നേടിയിട്ടുണ്ട്.അതേസമയം പെൽസൽവാനിയ ട്രംപ് നേടിയാലും ട്രംപിന് വിജയം എളുപ്പമല്ല.എന്നാൽവോട്ടെണ്ണൽ തുടരുന്ന നെവേഡയിൽ മാത്രം വിജയിച്ചാൽ ബൈഡന് വിജയം ഉറപ്പിക്കാനാകും. ഇവിടെ ബൈഡനാണ് ലീഡ് ചെയ്യുന്നത്.

ജോര്‍ജിയയിലും ട്രംപിനെ ഞെട്ടിച്ച് ബൈഡന്‍; കോടതിയിലും ട്രംപിന് തിരിച്ചടി, വിജയമുറപ്പിച്ച് ഡമോക്രാറ്റ്ജോര്‍ജിയയിലും ട്രംപിനെ ഞെട്ടിച്ച് ബൈഡന്‍; കോടതിയിലും ട്രംപിന് തിരിച്ചടി, വിജയമുറപ്പിച്ച് ഡമോക്രാറ്റ്

ഇസ്രയേൽ തലസ്ഥാനത്തേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാൻ ഫ്‌ളൈ ദുബായ്, പുതിയ നീക്കംഇസ്രയേൽ തലസ്ഥാനത്തേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാൻ ഫ്‌ളൈ ദുബായ്, പുതിയ നീക്കം

കോടതി കയറിയിട്ടും രക്ഷയില്ല, ജോർജിയയിലും മിഷിഗണിലും ട്രംപിന് തിരിച്ചടി, ഹർജികൾ കോടതി തളളികോടതി കയറിയിട്ടും രക്ഷയില്ല, ജോർജിയയിലും മിഷിഗണിലും ട്രംപിന് തിരിച്ചടി, ഹർജികൾ കോടതി തളളി

English summary
US election 2020; win in blue states helped joe biden to lead inpresident election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X