അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഇന്ത്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്

വാഷിംഗ്ടണ്‍: അമേരിക്ക 45ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഉയരുന്നത് നിരവധി സംശയങ്ങളാണ്. ഇന്ത്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയുമാണ് അമേരിക്കയില്‍ രണ്ട് രാഷ്ട്രീയ കക്ഷികള്‍. റിയല്‍ എസ്റ്റേറ്റ് കോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ്, ടെകസ് സെനറ്റര്‍ ടെഡ് ക്രൂസ്, സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്ന മാര്‍കോ റൂബിയോ എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍. മുന്‍ പ്രഥമ വനിത ഹിലരി ക്ലിന്റണും, ബെര്‍നി സാന്‍ഡേഴ്‌സുമാണ് ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. 2016 നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുമ്പുതന്നെ അമേരിക്കയില്‍ ആരംഭിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ജൂലൈയില്‍ നടക്കുന്ന നാഷണല്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ പാര്‍ട്ടികള്‍ എല്ലാ നാലുവര്‍ഷത്തിലും പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കണവെന്‍ഷനുകള്‍ നടത്തും. ഓരോ സംസ്ഥാനത്തിനും താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് എങ്ങനെ

തിരഞ്ഞെടുപ്പ് എങ്ങനെ

നാല് വര്‍ഷം കൂടുമ്പോള്‍ നവംബറില്‍ ആദ്യത്തെ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഈ ഘട്ടത്തിലാണ് രാജ്യത്തുള്ള വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതാണ് പോപ്പുലര്‍ വോട്ട് എന്നറിയപ്പെടുന്നത്.

എന്താണ് ഇലക്ട്രല്‍ കോളേജ്

എന്താണ് ഇലക്ട്രല്‍ കോളേജ്

അമേരിക്കന്‍ പ്രസിഡന്റിനെ ജനങ്ങള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാന്‍ കഴിയില്ല. രാജ്യത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നത് 538 പേര്‍ അടങ്ങിയ ഇലക്ടറല്‍ കോളേജിലെ അംഗങ്ങളെയാണ്. ഓരോ സംസ്ഥാനത്തുനിന്നും നിശ്ചിത എണ്ണം അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള ആകെ എണ്ണത്തിന് തുല്യമായ ഇലക്ടര്‍മാരെയാണ് ആ സംസ്ഥാനത്തുനിന്ന് ഇലക്ടറല്‍ കോളേജിലേയ്ക്ക് അയയ്ക്കുന്നത്.

പ്രസിഡന്റാകാനുള്ള യോഗ്യത

പ്രസിഡന്റാകാനുള്ള യോഗ്യത

അമേരിക്കയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത. 14 വര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരും 35 വയസ്സ് പൂര്‍ത്തിയായവരും ആയിരിക്കണമെന്നും ചട്ടമുണ്ട്. അമേരിക്കയില്‍ നിലവിലുള്ള രാശഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. നാല് വര്‍ഷമാണ് ഒരു പ്രസിഡന്റിന് ഭരിക്കാനുള്ള കാലാവധി. രണ്ട് തവണ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയും.

എന്താണ് കോക്കസും പ്രൈമറിയും

എന്താണ് കോക്കസും പ്രൈമറിയും

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വ്യത്യസ്ത രീതികളാണ് പ്രൈമറി, കോക്കസ് എന്നിവ. സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് കോക്കസെന്നും ഭരണകൂടം ഭരണകൂടം നടത്തുന്ന തിരഞ്ഞെടുപ്പ് പ്രൈമറി എന്നുമാണ് അറിയപ്പെടുക.

പ്രൈമറി വോട്ടുകള്‍

പ്രൈമറി വോട്ടുകള്‍


വോട്ടര്‍മാര്‍ രഹസ്യമായി രേഖപ്പെടുത്തുന്ന വോട്ടുകളാണ് പ്രൈമറി. ഓപ്പണ്‍, പ്രൈമറി, ക്ലോസ്ഡ് പ്രൈമറികളില്‍ ഓപ്പണ്‍ പ്രൈമറികളില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താം. എന്നാല്‍ ക്ലോസ്ഡ് പ്രൈമറികളില്‍ ഏത് പാര്‍ട്ടിയ്ക്ക് വേണ്ടിയാണോ രജിസ്റ്റര്‍ ചെയിതിട്ടുള്ളത് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ.

 കോക്കസ്

കോക്കസ്

കോക്കസ് നടപ്പിലാക്കുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി അംഗങ്ങള്‍ ഒരുമിച്ചു കൂടി സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്ത് പാര്‍ട്ടി കണ്‍വെന്‍ഷനിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ് സാധാരണ ചെയ്യുന്നത്.

ഇവോവയും ന്യൂ ഹാംപ്‌ഷെയറും തിരഞ്ഞെടുപ്പില്‍

ഇവോവയും ന്യൂ ഹാംപ്‌ഷെയറും തിരഞ്ഞെടുപ്പില്‍

ഇയോവയിലെ കോക്കസ് ആരഭിക്കുന്നതോടെയാണ് തിരഞ്ഞെടുപ്പ പ്രചരണം ആരംഭിക്കുന്നത്. ന്യൂഹാംപ്‌ഷെയര്‍ ഷെയര്‍ പ്രൈമറികള്‍ അതിന് ശേഷമാണ് നടക്കുക. രണ്ടും നോമിനേഷനും വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് നോമിനേഷന്‍ ഉറപ്പിക്കാം. രണ്ട് സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടേയും ജനപ്രീതി, സംഘടനാ പാടവം, മുന്നോട്ടുള്ള ഗതി എന്നിവയാണ് ഇതോടെ നിര്‍ണ്ണയിക്കപ്പെടുന്നത്.

പ്രസിഡന്റ് ഭരണം

പ്രസിഡന്റ് ഭരണം

നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ഡിസംബര്‍ മധ്യത്തോടെ രണ്ടാംഘട്ടവും ജനുവരിയില്‍ അവസാന ഘട്ടവുമാണ് നടക്കുക. തുടര്‍ന്ന് 2017 ജനുവരി 20നാണ് അടുത്ത പ്രസിഡന്റ് ഭരണം നിലവില്‍ വരിക.

ജയം സുനിശ്ചിതമോ

ജയം സുനിശ്ചിതമോ

നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ 538ല്‍ 270 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥി നേടേണ്ടത്. ജനുവരി ആറിനാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഈ ഘട്ടത്തിലാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+