ട്രംപ് നടത്തിയ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ച ഉഷ വാൻസ് ആരാണ്; അറിയാം ഇന്ത്യൻ വംശജയായ ഉഷയെക്കുറിച്ച്
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പാം ബീച്ച് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെ ഡൊണാൾഡ് ട്രംപ് പ്രത്യേകം പരാമർശിച്ച രണ്ട് പേരുകളാണ് ജെ ഡി വാൻസിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഉഷ ചിലകുരി വാൻസിന്റെയും. ഭാവി വൈസ് പ്രസിഡന്റാണ് ജെ ഡി വാൻസ്, വാൻസിന്റെ ഭാര്യയാണ് ഇന്ത്യൻ വംശജയായ ഉഷ വാൻസി.
ഉഷയുടെ വേരുകൾ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നാണ്. സബർബർ സാൻ ഡിയാഗോയിലാണ് ഉഷ ജനിച്ചുവളർന്നത്. അഭിഭാഷകയാണ് ഉഷ. യേൽ ലോ സ്കൂൾ ബിരുദധാരായാണ് ഉഷ. യേൽ വോ സ്കൂളിൽ വെച്ചാണ് ഉഷ തന്റെ ഭർത്താവായ ജെ ഡി വാൻസിനെ കണ്ടുമുട്ടിയത്. 2014 ൽ ആണ് വിവാഹം കഴിഞ്ഞത്. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്.

ഉഷയുടെ ഇന്ത്യൻ വേരുകൾ: ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ വഡ്ലൂർ എന്ന ഗ്രാമത്തിലാണ് ഉഷയുടെ വേരുകൾ. അവരുടെ കുടുംബം 50 വർഷങ്ങൾക്ക് മുൻപ് വിദേശത്തേക്ക് കുടിയേറി. അതിന് ശേഷം ഗ്രാമത്തിന്റെ ക്ഷേമത്തിനായി നിർമ്മിച്ച സായ് ബാബ, ലക്ഷ്മി നരസിംഹ സ്വാമി, ദേവി ബാലസീത ക്ഷേത്രങ്ങൾക്കായി ഭൂമി സംഭാവന ചെയ്ത് കാെണ്ട് ഗ്രാമത്തിന് സംഭവാന നൽകി.
വാൻസ് വിജയിക്കാനായി വഡ്ലൂരിലെ ഗ്രാമവാസികൾ പ്രാർത്ഥനകൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വിജയം ഗ്രാമത്തിന് വിജയം നൽകുമെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അവർ കരുതുന്നു. ഉഷ ഒരിക്കലും ഗ്രാമത്തിലേക്ക് വന്നിട്ടില്ല. ഗ്രാമത്തിലെ ക്ഷേത്രങ്ങളുടെ അവസ്ഥ അറിയാൻ ഉഷയുടെ പിതാവ് ചിവുകുറി രാധാകൃഷ്ണൻ ഏകദേശം മൂന്ന് വർഷം മുൻപ് ഗ്രാമത്തിലെത്തിയിരുന്നു.
ഉഷ വാൻസിന്റെ മാതാപിതാക്കൾ 1986 ൽ ഇന്ത്യയിൽ നിന്ന് യു എസിലേക്ക് കുടിയേറി. സാൻ ഡിയാഗോയിൽ ജനിച്ച അവർന്ന ഉയർന്ന മധ്യ വർഗ പ്രാന്തപ്രദേശത്താണ് വളർന്നത്. ഉഷയുടെ മുത്തച്ഛൻ വഡ്ലർ വിട്ടു. യു എസിൽ തുടർ വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് ഉഷയുടെ അച്ഛൻ ചെന്നൈയിലാണ് വളർന്നത്. വളർന്നുവരുന്ന ഇന്ത്യൻ - അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധിയാണ് ഉഷ വാൻസിന്റെ കഥ. യു എസ് സെൻസസ് കാണിക്കുന്നത് ഇന്ത്യക്കാരാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ഏഷ്യൻ വംശീയ വിഭാഗമെന്നാണ്. 2019 മുതൽ 2020 വരെ 50 ശതമാനം വർദ്ധിച്ച് 4.8 ദശലക്ഷം ആളുകളായി.












Click it and Unblock the Notifications