വിജയം ആഘോഷിച്ച് ജോ ബൈഡന്, ഗോള്‍ഫ് കളിയില്‍ മുഴുകി ഡൊണാള്‍ഡ് ട്രംപ്
സ്റ്റെര്‍ലിംഗ്: ലോകം മുഴുവന്‍ ജോ ബൈഡന് പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ആഘോഷിക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു ലോക മാധ്യമങ്ങള്‍. പരാജയം ഉറപ്പയതോടെ ശനിയാഴ്ച്ച രാവിലെ വൈറ്റ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയ ഡൊണാള്‍ഡ് ട്രംപിനെ പിന്നെ കാണുന്നത് വിര്‍ജീനയിലെ ഒരു ഗോള്‍ഫ് ക്ലബ്ബിലാണ്.
തിരഞ്ഞെടുപ്പ് വിവാദങ്ങളില്‍ നിന്നെല്ലാം അകന്ന് ഗോള്‍ഫ് കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. വിര്‍ജീനിയ സ്റ്റേറ്റിലെ സറ്റെര്ലിംഗിലുള്ള നാഷ്ണല്‍ ഗോള്‍ഫ് കോഴ്സില്‍ കളിയിലായിരുന്നു ട്രംപ്.
ബൈഡന്റെ വിജയത്തെ വിമര്‍ശിച്ച് ട്രംപിന്റെ ഓഫീസില്‍ നിന്നും സന്ദേശം വരുമ്പോഴും ഗോള്‍ഫ് കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു പരാജയപ്പെട്ട പ്രസിഡന്റ്. ക്ലബ് ഹൗസിന് പുറത്ത് നടന്ന വിവാഹ ചടങ്ങില്‍ നവമ്പതികളുടെ അഭ്യര്‍ഥന മാനിച്ച് അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനുംട്രംപ് തയാറായി. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പ്രതികരിക്കാന്‍ ട്രംപ് തയാറായില്ല.
ഇരുണ്ട ചാരനിരമുളള അയഞ്ഞ ട്രൗസറും ചാര നിറമുള്ള ജാക്കറ്റുമായിരുന്നു ഈ സമയത്ത് ട്രംപിന്റെ വേഷം. കളി കഴിഞ്ഞ് ട്രംപ് പുറത്ത് പോകുന്ന വഴി നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നുവെന്ന് അവിടെ കൂടിയവര്‍ വിളിച്ചു പറഞ്ഞു.
ഗോള്‍ഫ് കളിയില്‍ വലിയ താല്പര്യമുള്ള ഡൊണാള്‍ഡ് ട്രംപിനെപ്പറ്റി ഒരിക്കല്‍ ഡൈജസ്റ്റ് മാഗസിന് എഴുതിയത് ജോണ്‍ എഫ് കെന്നഡിയെപ്പോലെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ഫ് കളിക്കാരനായിരിക്കും ഡൊണാള്‍ഡ് ട്രംപ്് എന്നാണ്.
തിരഞ്ഞെടുപ്പില്‍ പരാജയം മണത്തതോടെ വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് ഡൈാണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് വൈകുന്നതു മൂലം കൃത്രിമം സംഭവിച്ചുവെന്നായിരുന്നു ട്രംപിന്റെ വാദം. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യപിച്ച ട്രംപ് തിരഞ്ഞെടുപ്പ് ഫലം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയേയും സമിപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ മറ്റ് പ്രതികരണങ്ങള്‍ ഒന്നും ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.