പ്രസിഡന്റ് പദവി തെറ്റായി അവകാശപ്പെടരുത്,തോൽവി അടുത്തിരിക്കെ ട്രംപിന്റെ ട്വീറ്റ്; ബൈഡൻ വിജയത്തിലേക്ക്
വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡണ്ടായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെത്തും എന്നത് ഉറപ്പായിരിക്കുകയാണ്. പെന്‍സില്‍വാനിയയിലും ബൈഡന് ലീഡ് നേടിയതോടെ ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങേണ്ടി വരും. വിജയം ഉറപ്പിച്ച ജോ ബൈഡന് പുലര്‍ച്ചെ രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്.

വിജയത്തിന് അരികെ ബൈഡന് എത്തി നില്‍ക്കുന്നതിന് പിന്നാലെ ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് പദവ് തെറ്റായി അവകാശപ്പെടരുതെന്നാണ് ട്രംപ് ഇപ്പോള്‍ ട്വീറ്റിലൂടെ ബൈഡനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തനിക്ക് അത് അവകാശപ്പെടാനാകുമെന്നും നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
അതേസമയം, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹമാണ് വിജയിച്ചിരിക്കുന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വോട്ടെണ്ണല്‍ ബൈഡന് അനുകൂലമാകുന്നു സാഹചര്യത്തിലാണ് ട്രംപിന്റെ അവകാശവാദം. ജോര്‍ജിയയ്ക്ക് പിന്നാലെ പെന്‍സില്‍വാലിയയിലും ബൈഡന് വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2016ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വാലിയ. ബൈഡന് വിജയത്തിലേക്ക് അടുക്കുന്നതോടെ അദ്ദേഹത്തിന്റെ വീടിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.അതേസമയം, പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രഖ്യാപിച്ച് കൊണ്ടുളള പ്രസംഗമായിരിക്കും ജോ ബൈഡന് നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ടീം പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എത്ര മണിക്കാണ് ജോ ബൈഡന്റെ അഭിസംബോധന എന്നത് വ്യക്തമല്ല. ബൈഡന് മാത്രമല്ല വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസും ബൈഡന് ശേഷം അഭിസംബോധന നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ ജോ ബൈഡന്റെ ഡെലാവെയറിലെ വില്മിംഗ്ടണിലുളള വീടിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ക്ഷമയോടെ കാത്തിരിക്കാനാണ് അണികളോട് ജോ ബൈഡന് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തോല്‍വി അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications