കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞടുപ്പായി യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌

Google Oneindia Malayalam News

വാഷിങ്‌ടണ്‍:യു എസ്‌ പ്രസിഡഡന്റ്‌ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാകും ഈ വര്‍ത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. ഏകദേശം 14 ബില്യന്‍ യു എസ്‌ ഡോളറാണ്‌ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിന്‌ മുഴുവന്‍ ചിലവായി പ്രതീക്ഷിക്കുന്നതെന്ന്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നു. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ചിരിത്രത്തില്‍ 1 ബില്യന്‍ ഡോളര്‍ സംഭാവന ലഭിക്കുന്ന ആദ്യ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മാറി . ഒക്‌ടോബര്‍ മാസം 14ാം തിയതിക്കുള്ളില്‍തന്നെ 938 മില്യന്‍ യുസ്‌ ഡോളറാണ്‌ ഡെമോക്രാറ്റുകള്‍ പിരിച്ചെടുത്തത്‌. ഇതേ കാലയളവില്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ സമാഹരിച്ചത്‌ 536 മില്യന്‍ യു എസ്‌ ഡോളറാണ്‌ . തിരഞ്ഞെടുപ്പില്‍ ഡെണാള്‍ഡ്‌ ട്രംപിനെ പരാജയപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ അതീവ ആഗ്രഹമാണ്‌ കുമിഞ്ഞു കൂടുന്ന സംഭാവനകള്‍ക്കു പിന്നിലെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ്‌ മഹാമാരിയിലും തിരഞ്ഞെടുപ്പ്‌ സംഭാവനയില്‍ ഒട്ടും കുറവ്‌ വന്നിട്ടില്ല. സാധാരണ ജനങ്ങള്‍ ചെറിയ സംഭാവനകള്‍ നല്‍കുമ്പോള്‍ കോടിശരന്‍മാര്‍ എട്ടക്ക സംഖ്യയുടെ ചെക്കുകളാണ്‌ സംഭാവനയായി നല്‍കുന്നത്‌. സംഭാവനയുടെ കാര്യത്തില്‍ അമേരിക്കയിലെ സ്‌ത്രീകളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെക്കാള്‍ ചരിത്രപരമായ സംഭാവനയാണ്‌ നല്‍കിയതെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ്‌ മൂലം പലപ്പോഴും തങ്ങളുടെ ഒഫീസുകളില്‍ തന്നെയിരുന്നു വെര്‍ച്വല്‍ ധനസമാഹരണ യോഗങ്ങളിലൂടെയാണ്‌ ഇത്രയും തുക സമാഹരിച്ചത്‌. 2016ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടിരട്ടിയാകും ഈ വര്‍ഷത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ മൊത്തം ചിലവ്‌‌. കഴിഞ്ഞ രണ്ട്‌ തിരഞ്ഞെടുപ്പിനേക്കാള്‍ ചിലവുകൂടിയതാണ്‌ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ്‌. പത്ത്‌ വര്‍ഷം മുന്‍പ്‌ 1 ബില്യന്‍ ഡോളര്‍ സ്വപ്‌നം കാണാന്‍ പോലും പ്രസിഡന്റ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ സാധിച്ചിരുന്നില്ലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. വലിയ തോതില്‍ തലക്കെട്ടുകള്‍ക്കു വേണ്ടി മാത്രം ഇരു സ്ഥാനാര്‍ഥികും ഈ വര്‍ഷം ചിലവിട്ടത്‌ 6.6 ബില്യന്‍ യുഎസ്‌ ഡോളറാണ്‌. 2016ല്‍ ഇത്‌ 2.4 ബില്യന്‍ ഡോളര്‍ മാത്രമായിരുന്നു. വ്യത്യസ്‌ത ദേശീയ സംഘടനകളുടെ പോക്കറ്റിലേക്ക്‌ ഏകദേശം 1.2 ബില്യന്‍ രൂപ ചിലവഴിച്ചു. ദാശീയ സംഘടനകളുടെ സഹായം ബൈഡനേക്കാള്‍ ട്രംപിനാണ്‌ ലഭിക്കുകയെന്നാണ്‌ വിലയിരുത്തല്‍.

us election

2020 ഡെമോക്രാറ്റുകളുടെ സാമ്പത്തിക നില ഏറ്റവും ശ്‌കതമായ നിലയിലാണ്‌. എന്നാല്‍ ഇത്‌ തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്‌മ നേടാന്‍ ഉപരിക്കില്ലെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ്‌ മഹാമാരി സാധാരണ ജനങ്ങളേക്കാള്‍ സമ്പന്നരില്‍ നിന്നും കൂടുതല്‍ പണം സമാഹരിക്കാന്‍ ഇരു സ്ഥാനാര്‍ഥികളെയും പ്രേരിപ്പിച്ചതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപും ഡെമാക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായ ജോ ബൈഡനു തമ്മില്‍ കനത്ത തിരഞ്ഞെടുപ്പ്‌ പോരാട്ടാണ്‌ നടക്കുന്നത്‌. കോവിഡ്‌ മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതില്‍ ട്രംപിനേറ്റ പരാജയവും ട്രംപിന്റെ സോഷ്യല്‍ മീഡിയ വഴിയുള്ള വിവാദ പരാമര്‍ശങ്ങളുമാണ്‌ ഡെമോക്രാറ്റുകളുടെ പ്രധാന തിരഞ്ഞെടുപ്പ്‌ പ്രചരണായുധം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗികളുള്ളത്‌ യു എസിലാണ്‌. ഇപ്പോഴും ദിവസേനയുള്ള കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവു വരുത്താന്‍ യു എസിന്‌ സാധിച്ചിട്ടില്ല. രാജ്യത്തെ സാമ്പത്തികമായി മുന്നിലെത്തിക്കാന്‍ സാധിച്ചു എന്നതാണ്‌ തിരഞ്ഞെടുപ്പില്‍ ട്രംപ്‌ ഉയര്‍ത്തുന്ന അവകാശ വാദം. നംവംബര്‍ മൂന്നിനാണ്‌ അമേരിക്കയില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

English summary
യു എസ്‌ പ്രസിഡഡന്റ്‌ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാകും ഈ വര്‍ത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ഏകദേശം 14 ബില്യന്‍ യു എസ്‌ ഡോളറാണ്‌ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിന്‌ മുഴുവന്‍ ചിലവായി പ്രതീക്ഷിക്കുന്നതെന്ന്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X