കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് പ്രസിഡന്റ്, യുഎസ്- ഇന്ത്യ ബന്ധത്തില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും

തിരഞ്ഞെടുപ്പുഫലം വന്നതോടെ ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ എന്തുസംഭവിക്കുമെന്നാണ് ഇന്ത്യക്കാര്‍ ചിന്തിക്കുന്നത്

Google Oneindia Malayalam News

വാഷിംഗ്ണ്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോകമെമ്പാടും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ എന്തുസംഭവിക്കുമെന്നാണ് ഇന്ത്യക്കാര്‍ ചിന്തിക്കുന്നത്.

നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയും അമേരിക്കന്‍ മാധ്യമങ്ങളും പിന്തുണച്ച ഹിലരിയുടെ പരാജയം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഹിലരി ജയിച്ചാല്‍ റഷ്യയോട് പുലര്‍ത്തുന്ന നയം കാരണ ലോകം മൂന്നാം ലോക മഹായുദ്ധത്തിന് സാക്ഷിയാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയുമായി ഭായി ഭായി

ഇന്ത്യയുമായി ഭായി ഭായി

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായി ഭായി ഭായി ബന്ധമായിരിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപ് വ്യക്തമാക്കിയിരുന്നു.

ഭീകരാവാദത്തിനെതിരെ

ഭീകരാവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ് അധികാരത്തിലെത്തിയാല്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയില്‍

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയില്‍

ട്രംപ് ജയിച്ചാല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചേക്കും. അമേരിക്കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവും വ്യവസായിയുമായിരുന്ന കെ വി കുമാറായിരുന്നു ഈ സാധ്യത ചൂണ്ടിക്കാണിച്ചത്.

സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍

സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍

മുംബൈ തനിക്ക് ഏറെയിഷ്ടമുള്ള നഗരമാണെന്ന് വ്യക്തമാക്കിയ ട്രംപ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും യോജിച്ച് പോരാടുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു

ഡെമോക്രാറ്റിനെക്കാള്‍ മെച്ചം റിപ്പബ്ലിക്കന്‍ നേതാവ്

വൈറ്റ് ഹൗസില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് അധികാരത്തിലെത്തുന്നതിനേക്കാള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നത് റിപ്പബ്ലിക്കന്‍ നേതാവ് വരുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. ഇന്ത്യയ്ക്ക് അനുകൂലമായ നയരൂപീകരണം പാകിസ്താന്‍ നടത്തുമെന്നും ഇത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തെ സ്വാധീനിക്കുമെന്നുമെന്നാണ് ഇത് സംബന്ധിച്ച നിരീക്ഷണം.

ഇന്ത്യയ്ക്ക് പ്രതീക്ഷ പാകിസ്താനെതിരെയുള്ള നീക്കം

ഇന്ത്യയ്ക്ക് പ്രതീക്ഷ പാകിസ്താനെതിരെയുള്ള നീക്കം

മുസ്ലിം വിരുദ്ധത വച്ചുപുലര്‍ത്തുന്ന ട്രംപ് പാകിസ്താനെതിരെ നടത്തിയ പരാമര്‍ശം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആണവരരംഗത്ത് സ്ഥിരത കൈവരിക്കാത്ത പാകിസ്താനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നുവെങ്കിലും ട്രംപിന്റെ വരവോടെ ഇത്തരം സങ്കീര്‍ണ്ണതകള്‍ക്ക് അന്ത്യമാകും.

ഐടി രംഗത്ത് കൈവയ്ക്കും

ഐടി രംഗത്ത് കൈവയ്ക്കും

ട്രംപിന്റെ കുടിയേറ്റ ആശയങ്ങള്‍ അല്‍പ്പം കൂടി വ്യത്യസ്തമാണ്. ഇന്ത്യയില്‍ നിന്നുള്ള ടെക്കികളെ ആകര്‍ഷിക്കുന്നതില്‍ ട്രംപ് പുതിയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കും. ഇന്ത്യയില്‍ നിന്ന്് അമേരിക്കയിലേക്ക് ഇന്ത്യക്കാരായ ടെക്കികള്‍ പോകുന്നതോടെ ഇത് ഇന്ത്യയിലെ ടെക് കമ്പനികളെ പ്രതികൂലമായി ബാധിക്കും.

പിന്തുണ ഹിന്ദുക്കള്‍ക്ക് മാത്രമോ

പിന്തുണ ഹിന്ദുക്കള്‍ക്ക് മാത്രമോ

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ സുപ്രധാന സ്ഥാനമുണ്ടായിരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളെ സ്‌നേഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഡൊണാള്‍ഡ് ഹിന്ദുക്കളുടെ ആരാധകനാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
US election: New US president Donald Trump will boost India-US ties?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X