Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാ കൃഷ്ണമൂര്‍ത്തി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു; മാറ്റുരച്ച് ഇന്ത്യന്‍ വംശജര്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച് ജയിച്ചിരുന്നു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി പ്രതിനിധി പ്രസ്റ്റണ്‍ നെല്‍സണെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 71 ശതമാനം വോട്ടുകള്‍ കൃഷ്ണമൂര്‍ത്തി നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

ra

തമിഴ്‌നാട്ടുകാരാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. ദില്ലിയിലാണ് ജനനം. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒട്ടേറെ ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ മല്‍സര രംഗത്തുണ്ട്. കാലഫോര്‍ണിയയില്‍ നിന്ന് മല്‍സരിക്കുന്ന ആമി ബേറ അഞ്ചാംതവണയാണ് ജനവിധി തേടുന്നത്. കാലഫോര്‍ണിയയില്‍ നിന്നുതന്നെയാണ് റോ ഖന്നയും മല്‍സരിക്കുന്നത്. ഇദ്ദേഹം മൂന്നാം തവണയാണ് ജനവിധി തേടിയത്. വാഷിങ്ടണ്‍ സംസ്ഥാനത്ത് നിന്ന് മല്‍സരിക്കുന്ന പ്രമീള ജയപാല്‍ മൂന്നാംതവണ ജനവിധി തേടുന്ന ഇന്ത്യന്‍ വംശജയാണ്. കാലഫോര്‍ണിയയിലും വാഷിങ്ടണിലും സമ്പൂര്‍ണ ഫലം പ്രഖ്യാപിക്കുന്നതിന് അമേരിക്കന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയാകും.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കമല ഹാരിസാണ് മല്‍സര രംഗത്തുള്ള പ്രധാന ഇന്ത്യന്‍ വംശജ. റിപബ്ലിക് പാര്‍ട്ടിയുടെ കൃഷ്ണ ബന്‍സാള്‍, മാഗ്ന അനന്തത്മുല, സാറ ഗിഡിയോണ്‍, ശ്രീ പ്രിസ്റ്റണ്‍ കുല്‍ക്കര്‍ണി എന്നിവരും മല്‍സര രംഗത്തുള്ള ഇന്ത്യന്‍ വംശജരാണ്.

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായ മിക്ക സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഏറെകുറെ പിന്നിട്ടു. 14 സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ 12 സംസ്ഥാനങ്ങളിലും ജയിച്ചു. ബൈഡന് 131 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 95 ഇലക്ട്രല്‍ വോട്ടുകളും ലഭിച്ചു. 270 ഇലക്ട്രല്‍ വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+