Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമീള ജയപാല്‍ ജയിച്ചു; ഇന്ത്യന്‍ വംശജരുടേത് മിന്നും ജയം, നീരജ് ഒഹായോയിലെ ആദ്യ സെനറ്റര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഇന്ത്യന്‍ വംശജര്‍ക്ക് മികച്ച വിജയം. രാജ കൃഷ്ണമൂര്‍ത്തിക്ക് പിന്നാലെ പ്രമീള ജയപാലും ജയിച്ചു. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് 55കാരിയായ പ്രമീള ജയപാല്‍ മല്‍സരിച്ചത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്രെയ്ഗ് കെല്ലര്‍ ആയിരുന്നു എതിരാളി. 70 ശതമാനം വോട്ട് പ്രമീള ജയപാല്‍ നേടി. മൂന്നാം തവണയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് ഇവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ചെന്നൈയിലാണ് പ്രമീളയുടെ കുടുംബവേര്.

p

29കാരന്‍ നീരജ് അന്താനിയും ജയിച്ചു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. ഒഹായോ സംസ്ഥാനത്തെ സെനറ്റിലേക്കാണ് നീരജ് തിരഞ്ഞെടുക്കപ്പെട്ടത്. ഒഹായോ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. നിലവില്‍ സ്റ്റേറ്റ് റെപ്രസന്റീവാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി മാര്‍ക്ക് ഫോഗലിനെ പരാജയപ്പെടുത്തിയാണ് നീരജിന്റെ വിജയം.

ഇന്ത്യന്‍ വംശജരുടേതില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയമാണ് അമേരിക്കയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച് ജയിച്ചിരുന്നു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി പ്രതിനിധി പ്രസ്റ്റണ്‍ നെല്‍സണെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

തമിഴ്‌നാട്ടുകാരാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. ദില്ലിയിലാണ് ജനനം. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒട്ടേറെ ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ മല്‍സര രംഗത്തുണ്ട്. കാലഫോര്‍ണിയയില്‍ നിന്ന് മല്‍സരിക്കുന്ന ആമി ബേറ അഞ്ചാംതവണയാണ് ജനവിധി തേടുന്നത്. കാലഫോര്‍ണിയയില്‍ നിന്നുതന്നെയാണ് റോ ഖന്നയും മല്‍സരിക്കുന്നത്. ഇദ്ദേഹം മൂന്നാം തവണയാണ് ജനവിധി തേടിയത്.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കമല ഹാരിസാണ് മല്‍സര രംഗത്തുള്ള പ്രധാന ഇന്ത്യന്‍ വംശജ. റിപബ്ലിക് പാര്‍ട്ടിയുടെ കൃഷ്ണ ബന്‍സാള്‍, മാഗ്ന അനന്തത്മുല, സാറ ഗിഡിയോണ്‍, ശ്രീ പ്രിസ്റ്റണ്‍ കുല്‍ക്കര്‍ണി എന്നിവരും മല്‍സര രംഗത്തുള്ള ഇന്ത്യന്‍ വംശജരാണ്.

Recommended Video

cmsvideo
    Donald trump is going to taste bitter of failure in us president election | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+