കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ണ്ണായക സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം, ഹിലരിയ്ക്ക് തിരിച്ചടി, വിജയം ആര്‍ക്കൊപ്പം?

ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ഒഹയോ എന്നീ നിര്‍ണ്ണായക സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണയാക സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ഒഹയോ എന്നീ നിര്‍ണ്ണായക സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം നിന്നത്. 50 സംസ്ഥാനങ്ങളില്‍ 44 എണ്ണത്തിലും വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ട്രംപ് 245 ഇലക്ടറല്‍ വോട്ടുകളുകളും ഹിലരി 209 വോട്ടുകളുമാണ് നേടിയിട്ടുള്ളത്. പെന്‍സില്‍വാനിയ, ന്യൂഹാംപ്ഷയര്‍ എന്നിവിടങ്ങളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ പോരാട്ടം നടക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ടറല്‍ കോളേജില്‍ 270 വോട്ടിന്റെ ഭൂരിപക്ഷം നേടുന്നതില്‍ ട്രംപിന് ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ഒഹായോ എന്നീ സംസ്ഥാനങ്ങളിലെ വിജയം തുണയ്ക്കും. നിലവിലെ സ്ഥിതിയില്‍ ഇരു കക്ഷികള്‍ക്കും വിജയപ്രതീക്ഷ പുലര്‍ത്താമെങ്കിലും അമേരിക്കയിലെ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍ കയ്യടക്കിവയ്ക്കുന്നതില്‍ ട്രംപിന് അസാമാന്യ കഴിവുണ്ട്. ഹിലരി അവഗണിച്ച ഇല്ലിനോയിസ്, ഈസ്റ്റ് കോസ്റ്റ് എന്നീ സംസ്ഥാനങ്ങളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.

donaldtrump

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് തിരിച്ചടിയാവുന്ന ഫലമാണ് പുറത്തുവരികയെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ ഹിലരിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ട്രംപുമായുള്ള ലീഡ് നിലയില്‍ കുറവ് വരികയും ഇരുവരും ഒപ്പമെത്തുകയും ചെയ്തിരുന്നു. ട്രംപിനെ തഴഞ്ഞ് ഹിലരിക്കൊപ്പം നിന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ ലീഡ് നില തിരിച്ചടിയാവും.

English summary
US Election: Donald Trump'surprise wins in key states like Ohio and North Karolina.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X