എന്താണ് ഫ്ലൂറൈഡ്, ട്രംപ് വിജയിച്ചാൽ അത് കുടിവെള്ളത്തിൽ നിന്ന് നീക്കം ചെയ്യുമോ?
വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിന് മുമ്പ് മുൻ സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ് കെന്നഡി ജൂനിയർ പങ്കുവെച്ച ട്വീറ്റാണ് ചർച്ചയാവുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അധികാരത്തിലേറി ആദ്യ ദിവസം തന്നെ പൊതു കുടിവെള്ളത്തിൽ നിന്ന് ഫ്ലൂറൈഡ് നീക്കം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
" ജനുവരി 20ന് ട്രംപ് വൈറ്റ് ഹൈസ് എല്ലാ യു എസ് ജലസംവിധാനങ്ങളോടും പൊതുജലത്തിൽ നിന്ന് ഫ്ലൂറൈഡ് നീക്കാൻ ചെയ്യാൻ നിർദ്ദേശിക്കും" കെന്നഡി എക്സിൽ കുറിച്ചു. അസ്ഥി ഒടിവുകൾ, ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സ് തുടങ്ങിയ വിവിധ ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യാവസായിക മാലിന്യമാണ് ഫ്ലൂറൈഡ് എന്നാണ് റോബർട്ട് കെന്നഡി പറയുന്നത്. ട്രപും മെലാനിയ ട്രംപും അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കാൻ ശ്രമിക്കുന്നു അദ്ദേഹം പറഞ്ഞു.

ഫ്ലൂറൈഡിനെതിരെ തുടർച്ചയായ എതിർപ്പിന് ശേഷമാണ് ഈ പ്രസ്താവന. ഈ നിലപാടിനെ മെഡിക്കൽ സമൂഹം പലപ്പോഴും വിമർശിച്ചിട്ടുണ്ട്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ കെന്നഡിയെ ഹെൽത്ത് കെയർ പോളിസിയിലെ പ്രധാന വ്യക്തിയാക്കുമെന്ന് മുമ്പ് വാഗ്ദാനം ചെയ്ത ട്രംപ്, അത്തരം നിർദ്ദേശങ്ങൾ അവലോകനം ചെയ്യാൻ തയ്യാറാണ് എന്നാണ് വിവരം.
എന്താണ് ഫ്ലൂറൈഡ്:
പ്രകൃതിദത്തമായ ഒരു ധാതുവായ ഫ്ലുറൈഡ് പല്ല് നശിക്കുന്നത് തടയാൻ പൊതു കുടിവെള്ളത്തിൽ ചേർക്കുന്നു. ഇത് നിരവധി ആരോഗ്യ അധികൃതരും അംഗീകരിക്കുന്ന ഒന്നാണ് ഇത്. ഫ്ലൂറൈഡ് ഒരു സ്വാഭാവിക പദാർത്ഥമാണെന്ന് ആർ എം ഐ ടി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഒലിവർ ജോൺസ് ഗാർഡിയനോട് പറഞ്ഞു. ഇത് ഒരു വ്യാവസായിക മാലിന്യമല്ലെന്നും പറയുന്നു.
ഫ്ലൂറൈഡിന്റെ ഗുണങ്ങളെക്കുറിച്ച് ദന്ത വിദഗ്ധർ പറഞ്ഞിട്ടുണ്ട്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും കാവിറ്റിയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാൻസർ അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ഫ്ലൂറെഡിനെ ബന്ധിപ്പിക്കുന്ന പഠനങ്ങൾ അനിശ്ചിതത്വത്തിലാണ്.
കെന്നഡിയുടെ അവകാശ വാദങ്ങൾ പോലെ കുടിവെള്ളത്തിലെ ഫ്ലൂറൈഡ് ഓസ്റ്റോയോപൊറോസിസ്, അസ്ഥി ഒടിവുകൾ അല്ലെങ്കിൽ ക്യാൻസർ പോലെയുള്ള അവസ്ഥകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പഠനത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു. ലോകാരോഗ്യ സംഘടനയും യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനും ഫ്ലൂറൈഡിന്റെ സുരക്ഷയെ അംഗീകരിക്കുന്നു. കുടിവെള്ളത്തിന് 1.5 മില്ലി ഗ്രാം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.












Click it and Unblock the Notifications