Get Updates
Get notified of breaking news, exclusive insights, and must-see stories!

കമലയോ ട്രംപോ? യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും, വിശദവിവരങ്ങൾ‌

വാഷിം​ഗ്ടൺ: യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തും കമലാ ഹാരിസോ അതോ ഡൊണാൾഡ് ട്രംപോ. ആദ്യ വനിത പ്രസിഡന്റ് ആയി കമല മാറുകയാണെങ്കിൽ അത് ചരിത്രമാകും. യു എസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ഏറ്റവും പുതിയ പോളിം​ഗ് ഡാറ്റ സൂചിപ്പിക്കുന്നത് ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ എല്ലാ സ്വിം​ഗ് സ്റ്റേറ്റുകളിലും നേരിയ വ്യാത്യാസത്തിൽ ലീഡ് ചെയ്യുന്നുവെന്നാണ്.

നോർത്ത് കരോലിന, ജോർജിയ, അരിസോണ, നെവാഡ, വിസ്കോൺസിൻ,മിഷി​ഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക്കിന്റെ കമലയ്ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് ലീഡ് ചെയ്യുന്നതായി യു എസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്ന വോട്ടർമാർക്കിടയിൽ നടത്തിയ സർവേ പറയുന്നു.

kamala

അറ്റ്ലസ് ഇന്റിൽ നിന്നുള്ള അമേരിക്കൻ വോട്ടർമാരുടെ സർവേയിൽ ട്രംപിന് 52. 3 ശതമാനം പിന്തുണ ലഭിച്ചു. അരിസോണയിൽ കമലയ്ക്ക് 45. 8 ശതമാനം പിന്തുണ ലഭിച്ചു. നെവാഡയിൽ കമലയ്ക്ക്


അറ്റ്‌ലസ് ഇൻ്റലിൽ നിന്നുള്ള അമേരിക്കൻ വോട്ടർമാരുടെ സർവേയിൽ ട്രംപിന് 52.3 ശതമാനം പിന്തുണ ലഭിച്ചു. മൊത്തത്തിൽ ട്രംപ് കമലയെക്കാൾ 49 ശതമാനം മുതൽ 47. 2 ശതമാനം വരെ ലീഡ് നേടിയിട്ടുണ്ട്. നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് ട്രംപും കമലയും തമ്മിലുള്ള കടുത്ത മത്സരം തന്നെയാവും നടക്കുക.

സ്വിം​ഗ് സ്റ്റേറ്റുകൾ ഏതൊക്കെയാണ് ?

അമേരിക്ക അതിന്റെ ആദ്യത്തെ പ്രസിഡന്റിന തിരഞ്ഞെടുക്കുമോ അതോ ഡൊണാൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ വരുമോ? അതിന്റെ ഉത്തരം ഏഴ് സ്വിം​ഗ് സ്റ്റേറ്റുകളുമായി ബന്ധപ്പെട്ട് പോകുന്നു. അവ ചരിത്രപരമായി രണ്ട് കക്ഷികളുമായി യോജിച്ചിട്ടില്ല. ഏത് വിധത്തിൽ വേണമെങ്കിലും നീങ്ങുന്നതായികരിക്കും.

അരിസോണ, ജോർജിയ, മിഷ​ഗൺ‌, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ,വിസ്കോൺസിൻ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ 93 ഇലക്ട്റൽ കോളേജ് വോട്ടുകളുണ്ട്. പെൻസിൽവാനിയയിൽ 19 വോട്ടുകൾ ഉണ്ട്. ജോർജിയയിലും നോർത്ത് കരോലിനയിലും ഓരോന്നിനും 16, മിഷി​ഗൺ 15 എന്നിങ്ങനെയാണ്. സാധരാണ യുദ്ധ ഭൂമികൾ എന്ന് വിളിക്കപ്പെടുന്ന സ്വിം​ഗ് സ്റ്റേറ്റുകൾ, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിൽ ഇടയ്ക്കിടെ മാരിക്കാെണ്ടിരിക്കുന്ന പ്രവചനാതീതമായ വോട്ടം​ഗ് പെരുമാറ്റങ്ങളാണ്. ആർക്കൊപ്പം നിൽക്കുമെന്ന് കണ്ട് തന്നെ അറിയാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+