Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; കടുത്ത മറുപടി നൽകുമെന്ന് ട്രംപ്

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നു. യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിലെ തങ്ങളുടെ ആക്രമണങ്ങൾ കടുപ്പിക്കുകയും, ഇതിനു മറുപടിയായി ഇറാൻ ശക്തമായ പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തതോടെ മേഖലയാകെ വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ അങ്ങേയറ്റം അപകടകരമായ നിലയിലെത്തിച്ചിരിക്കുന്നു.

റിയാദിലെ യുഎസ് എംബസിക്കുനേരെ ആക്രമണം

റിയാദിലെ യുഎസ് എംബസിക്കുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എംബസിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര മേഖല ലക്ഷ്യമാക്കി എത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. ഈ സംഭവങ്ങൾ മേഖലയിലെ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് കടുത്ത മറുപടി ഇറാന് ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.

us-embassy-attacked-1772503338 jpg

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ആക്രമിച്ചു

അതേസമയം, ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) ആസ്ഥാനത്തിനുനേരെയും ഇസ്രയേൽ ആക്രമണം നടന്നു. ടെഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിച്ചെങ്കിലും, ആക്രമണങ്ങൾക്കിടയിലും വാർത്താ സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായി പ്രഖ്യാപിച്ചു. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

എണ്ണ വില കുത്തനെ ഉയരുന്നു

ഈ സംഘർഷം ആഗോള തലത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിത്തുടങ്ങി. ഖത്തർ എനർജിക്കു കീഴിലുള്ള പ്രധാന ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) പ്ലാന്റുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചുപൂട്ടി. ലോകത്തെ എൽഎൻജി ഉൽപാദനത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന റാസ് ലഫാൻ പ്ലാന്റും ഇതിൽ ഉൾപ്പെടുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും തീയിടുമെന്നും റാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ പറഞ്ഞു. ഇതോടെ മേഖലയിലൂടെയുള്ള ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. ഇത് ആഗോള എണ്ണ-പ്രകൃതിവാതക വില കുത്തനെ ഉയരാൻ കാരണമാവുകയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കി ഷെൽട്ടറുകളിൽ തുടരണമെന്നും നിർദ്ദേശമുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നതിനാൽ അന്താരാഷ്ട്ര സമൂഹം ഏറെ ആശങ്കയോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+