കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചു

  • By Desk
Google Oneindia Malayalam News

അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ മാത്രമേ ഇവിടെ നിന്ന് നല്‍കുകയുള്ളൂ എന്നാണ് അറിയിപ്പ്. തുര്‍ക്കിയിലെ അമേരിക്കക്കാര്‍ എംബസിയിലേക്ക് വരുന്നതും വലിയ ആള്‍ക്കൂട്ടം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും അധികൃതര്‍ വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും തങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.

ജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയും
അതേസമയം, ഏതുതരം സുരക്ഷാ ഭീഷണിയാണെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കന്‍ എംബസിയെയും യു.എസ് പൗരന്‍രെയും ലക്ഷ്യമിട്ട് ആക്രമണത്തിന് സാധ്യതയുണ്ടെന്നു കാണിച്ച് അമേരിക്കയില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായി തുര്‍ക്കിയിലെ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വിസ ഇന്റര്‍വ്യൂകള്‍ പോലുള്ള സ്ഥിരം നടപടികള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചതായും വീണ്ടും തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

turkey-map

2013ല്‍ തുര്‍ക്കി എംബസി ലക്ഷ്യമാക്കി തീവ്ര ഇടതുപക്ഷ വിഭാഗം നടത്തിയ ബോംബാക്രമണത്തില്‍ ഒരു തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ കുര്‍ദ് വിമതര്‍ക്കെതിരേ തുര്‍ക്കി സൈന്യം അഫ്രിനില്‍ നടത്തുന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോ സഖ്യകക്ഷികളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഈയിടെയായി വഷളായിരുന്നു. സിറിയയിലെ അമേരിക്കന്‍ സഖ്യകക്ഷിയിലെ അംഗമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെതിരേയാണ് തുര്‍ക്കിയുടെ സൈനിക നീക്കം. തുര്‍ക്കിയിലെ നിരോധിത കുര്‍ദ് സംഘടനയായ കുര്‍ദിഷ് ഡെമോക്രാറ്റിക് യൂനിയനുമായി സിറിയന്‍ കുര്‍ദ് സൈനികര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ചാണിത്. തുര്‍ക്കി നടപടിയില്‍ എതിര്‍പ്പുമായി അമേരിക്ക രംഗത്തുവന്നിരുന്നു.
English summary
The United States embassy in Turkey has been closed to the public as of Monday due to a security threat and only emergency services will be provided, the mission said in a statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X