കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുന്നു... ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കും!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നിര്‍ണായക സമയത്ത് ഇന്ത്യയെ സഹായിച്ചവരാണ് ഇറാന്‍. ഇന്ത്യയില്‍ ഇന്ധന വില കുത്തനെ ഉയരുന്ന സമയത്ത് രൂപയുടെ മൂല്യത്തില്‍ ഇന്ധനം നല്‍കാമെന്ന് അറിയിച്ചിരുന്നു ഇറാന്‍. ഇത് ഇന്ത്യയെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ല, യുഎസ്സിന്റെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയിലെ കമ്പനികള്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി കുറച്ചിരുന്നെങ്കിലും ഇന്ത്യ ശക്തമായ നിലപാടിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ യുഎസ്സ് ചൈനയുടെ ഭീഷണി മുന്‍നിര്‍ത്തി ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍ മറ്റ് വഴിയില്ലാതെ മുന്‍ നിലപാട് തിരുത്തുകയായിരുന്നു. ചൈനയുടെ ഭീഷണി മറികടക്കണമെങ്കില്‍ ഇന്ത്യക്ക് യുഎസ്സിന്റെ സഹായം ആവശ്യമാണ്. ഇറാനാണെങ്കില്‍ ചൈനയെ പിന്തുണയ്ക്കുന്നുണ്ട്. ഇതും ഇന്ത്യക്ക് പ്രശ്‌നമാണ്. സൗദിയും ഇന്ത്യയില്‍ കാര്യമായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ പ്രതിസന്ധിയിലാണ്.

ഇറാനെതിരെയുള്ള പൂര്‍ണ ഉപരോധം

ഇറാനെതിരെയുള്ള പൂര്‍ണ ഉപരോധം

നവംബര്‍ നാലിന് ഇറാനെതിരെയുള്ള പൂര്‍ണ ഉപരോധം വരികയാണ്. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ ഇല്ലെങ്കില്‍ ഈ നീക്കം വിജയിക്കില്ലെന്ന് ട്രംപിന് നന്നായി അറിയാം. ഇന്ത്യ ഈ അവസരത്തില്‍ സഹായിച്ചാലും നയപരമായി തനിക്ക് നേട്ടം മാത്രമേ ഉണ്ടാകൂവെന്നും ട്രംപിനറിയാം. ഇസ്രയേലും സൗദി അറേബ്യയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇന്ത്യ കൂടി എത്തുന്നതോടെ ഇറാന്‍ ഏഷ്യന്‍ മേഖലയില്‍ ഒറ്റപ്പെടും. അപ്പോള്‍ ചൈനയുടെയും പാകിസ്താന്റെയും പിന്തുണ പ്രശ്‌നമല്ലാതാവും.

 ഇന്ത്യക്കുള്ള സഹായം

ഇന്ത്യക്കുള്ള സഹായം

ഇന്ത്യക്ക് വളരെ ആവശ്യമുള്ള കാര്യമാണ് എണ്ണ ഇറക്കുമതി. അതുകൊണ്ട് അക്കാര്യത്തില്‍ പുതിയൊരു മാര്‍ഗമാണ് യുഎസ്സ് ഒരുക്കികൊടുക്കുന്നത്. ഇറാന് പകരം അതിലും കുറഞ്ഞ നിരക്കില്‍ ഇന്ത്യക്ക് ഇന്ധനം ലഭ്യമാക്കുമെന്നാണ് ട്രംപിന്റെ വാദം. അങ്ങനെയെങ്കില്‍ അമേരിക്ക ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറുകയും ചെയ്യും. ഇറാനെ ഒഴിവാക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പ്രശ്‌നവും വരാതെ നോക്കാമെന്നാണ് അമേരിക്കയുടെ ഉറപ്പ്.

ആശങ്ക ഇങ്ങനെ....

ആശങ്ക ഇങ്ങനെ....

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുമധികം ഇന്ധനം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇത് നിര്‍ത്തിയാല്‍ ആഭ്യന്തര വിപണിയില്‍ വന്‍ പ്രതിസന്ധിയുണ്ടാകും. മറ്റൊന്ന് ഇറാനുമായുള്ള ബന്ധം വഷളാകും. ഇറാന്‍ റോഡ് മാര്‍ഗം എണ്ണ കൊണ്ടുവരികയും ഷിപ്പിങ് ചാര്‍ജില്ലാതെ ഇത് ഇന്ത്യയിലെത്തിക്കുന്നതുമാണ് പതിവ്. മറ്റൊരു രാജ്യങ്ങള്‍ക്കും ഈ രീതിയില്‍ ഇന്ത്യയെ സഹായിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് ബദല്‍ മാര്‍ഗമാണ് യുഎസ്സ് ഒരുക്കുമെന്ന് പറഞ്ഞത്.

ഇന്ധന വില കുതിക്കും....

ഇന്ധന വില കുതിക്കും....

ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഏഷ്യന്‍ മേഖലയില്‍ വന്‍ ഇന്ധന ക്ഷാമമുണ്ടാകും. വരുമാനം കുറയുന്നതിനാല്‍ ഉല്‍പ്പാദനം കൂട്ടാനാവാത്ത അവസ്ഥിലാവും ഇറാന്‍. അപ്പോള്‍ ചൈനയടക്കമുള്ളവര്‍ക്കുള്ള ഇന്ധനത്തില്‍ കുറവുവരും. ഇത് ആഗോള വിപണിയിലും പ്രതിഫലിക്കും. ഇത് ബാരലിന് 100 മില്യണ്‍ ഡോളറിന് മുകളിലേക്ക് എണ്ണ വില ഉയര്‍ത്തും. ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 120 രൂപ വരെ ഉയരാനും സാധ്യതയുണ്ട്. യുഎസ്സിന്റെ പിന്തുണ വിപണിയെ നിശ്ചലമാക്കാനാണെന്നും സൂചനയുണ്ട്.

അമേരിക്കയുടെ നീക്കങ്ങള്‍ ഇങ്ങനെ

അമേരിക്കയുടെ നീക്കങ്ങള്‍ ഇങ്ങനെ

തങ്ങളുടെ സഖ്യകക്ഷികളുടെ യോഗം അമേരിക്ക വിളിച്ചിട്ടുണ്ട്. ട്രംപ് ഈ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമായും എണ്ണയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കാനാണ് അമേരിക്ക സൗദി അറേബ്യ അടക്കമുള്ളവരോട് നിര്‍ദേശിക്കുക. അമേരിക്കയും ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് നേരത്തെ സൗദി തള്ളിയതാണ്. എന്നാല്‍ അമേരിക്കയുടെ ആവശ്യം കണക്കിലെടുത്ത് സൗദി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സാധ്യത. ഇത് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ അടക്കം പ്രതിസന്ധി പരിഹരിക്കും.

 യുഎന്‍ അംഗീകാരമില്ല....

യുഎന്‍ അംഗീകാരമില്ല....

ഐക്യരാഷ്ട്രസഭയില്‍ ട്രംപ് ഒറ്റപ്പെട്ടതോടെ ഉപരോധത്തിന് യുഎന്‍ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സുഹൃദ് രാജ്യങ്ങളെ ഒപ്പം കൂട്ടി ട്രംപ് ഇറാനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതേസമയം അമേരിക്കയെ പിന്തുണച്ചാല്‍ ഇന്ത്യക്ക് രണ്ട് പ്രശ്‌നമാണുള്ളത്. ഒന്ന് ചൈന നിത്യശത്രുവാകും. മറ്റൊന്ന് ഇറാന്‍ എന്ന പരമ്പരാഗത സുഹൃത്തിനെയും നഷ്ടപ്പെടും. പക്ഷേ ഇവിടെ താല്‍ക്കാലികമായിട്ടാണ് ഇന്ത്യ ട്രംപിനെ പിന്തുണയ്ക്കുന്നത്.

 ചബഹാര്‍ തുറമുഖത്തില്‍ പ്രശ്‌നമില്ല

ചബഹാര്‍ തുറമുഖത്തില്‍ പ്രശ്‌നമില്ല

ചബഹാര്‍ തുറമുഖ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ടതില്ലെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യക്കുണ്ടായ നേട്ടങ്ങള്‍ ഇല്ലാതാക്കാനും മോദി സര്‍ക്കാരിന് ആഗ്രഹമില്ല. ഈ വിഷയം ഇന്ത്യയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് യുഎസ് ഉപേക്ഷിച്ചത്. ഇതുവഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കൊണ്ടുവരുന്നുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക തുറമുഖമാണ് ചബഹാര്‍. പക്ഷേ ഇറാനുമായി തെറ്റിയാല്‍ ഈ പദ്ധതി തുടരുന്നത് ദുഷ്‌കരമാകും.

സൗദി ഇടപെടുന്നു

സൗദി ഇടപെടുന്നു

ഇറാനെതിരെയുള്ള ഉപരോധത്തെ പിന്തുണയ്ക്കണമെന്ന് സൗദി അറേബ്യയും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ദം ശക്തമായതോടെ ചൈന-പാകിസ്താന്‍ ഇടനാഴിയില്‍ സ്വാധീനം കുറയ്ക്കാന്‍ സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് രഹസ്യ ധാരണയായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സൗദി ഇറാന്‍ നല്‍കുന്ന അതേ മൂല്യത്തിലും അളവിലും എണ്ണ ഇന്ത്യക്ക് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഇറാനെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഇത്.

പതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നുപതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നു

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ലസൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

English summary
us explores new oil options for friend india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X