യുഎസില്‍ മുട്ട കിട്ടാനില്ല.. മുട്ടവിഭവങ്ങള്ക്ക് സര്‍ചാര്‍ജ്; കയറ്റുമതിക്ക് വിസമ്മതിച്ച് മറ്റ് രാജ്യങ്ങള്‍
വാഷിംഗ്ടണ്‍: പക്ഷിപ്പനി മൂലമുണ്ടായ ക്ഷാമം കാരണം യുഎസില്‍ മുട്ടയുടെ വിലയില്‍ വര്‍ധനവ്. മാത്രമല്ല മുട്ടയില്‍ കടുത്ത ക്ഷാമമാണ് അമേരിക്ക നേരിടുന്നത് എന്നാണ് വിവരം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാരയുദ്ധം കാരണം വിദേശത്ത് നിന്നും മുട്ട ലഭിക്കാത്ത സാഹചര്യവുമാണ്. ഡെന്നിസ്, വാഫിള്‍ ഹൗസ് തുടങ്ങിയ റെസ്റ്റോറന്റുകളില്‍ മുട്ടയുടെ ക്ഷാമം കാരണം അധിക നിരക്കുകള്‍ ഈടാക്കുന്നുണ്ട്.
ദശലക്ഷക്കണക്കിന് മുട്ടയിടുന്ന കോഴികളെയാണ് അമേരിക്കയില്‍ പക്ഷിപ്പനി കാരണം കൊന്നൊടുക്കിയത്. ഇത് മുട്ടകളുടെ കടുത്ത ക്ഷാമത്തിനും വില റെക്കോര്‍ഡ് ഉയരത്തിലാകുന്നതിലേക്കും നയിച്ചു. പ്രതിസന്ധി വളരെ രൂക്ഷമാകുന്നതിനാല്‍ ചില പലചരക്ക് കടകള്‍ മുട്ടകള്‍ വാങ്ങുന്നതിന് പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റെസ്റ്റോറന്റുകളുടെ ശൃംഖലകള്‍ മെനു ഇനങ്ങളില്‍ മുട്ടയ്ക്ക് സര്‍ചാര്‍ജ് ചേര്‍ക്കേണ്ടിവന്നു എന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുട്ട ക്ഷാമം രൂക്ഷമായതോടെ അമേരിക്ക ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിന്‍ലന്‍ഡ്, ഡെന്മാര്ക്ക്, സ്വീഡന്, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നെങ്കിലും ട്രംപിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് മുട്ട കയറ്റുമതി ചെയ്യാന്‍ വിസമ്മതം അറിയിച്ചു. അതേസമയം അതിര്‍ത്തിക്കപ്പുറത്ത്, കാനഡയില്‍ താങ്ങാനാവുന്ന വിലയില്‍ ധാരാളം മുട്ടകളുണ്ട് എന്നാണ് വിവരം.
'കാനഡയില്‍, മുട്ട ബിസിനസിനെ പക്ഷിപ്പനി ബാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് മുട്ടയുടെ ഒരു കുറവും ഉണ്ടായിട്ടില്ല. 14 വ്യത്യസ്ത തരം മുട്ടകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം,' ഒന്റാറിയോയിലെ ഗുവല്‍ഫ് സര്‍വകലാശാലയിലെ ഭക്ഷ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്ക് വോണ്‍ മാസോവ് പറഞ്ഞു. കനേഡിയന്‍ കോഴികള്‍ക്കും പക്ഷിപ്പനി പിടിപെടാന്‍ സാധ്യതയുണ്ടെങ്കിലും അമേരിക്കയിലേതുപോലെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല.
കാനഡയുടെ മുട്ട വിതരണം തടസപ്പെടാത്തതിന് നിരവധി കാരണങ്ങള്‍ ഉണ്ട് എന്നാണ് വോണ്‍ മാസോ പറയുന്നത്. ഇവിടെ ഫാമുകള്‍ കര്‍ശനമായി അടച്ചിരിക്കുകയാണ്. കാനഡയിലെ തണുത്ത കാലാവസ്ഥ പനി പടര്‍ത്തുന്ന കാട്ടുപക്ഷികളെ കളപ്പുരകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനേഡിയന്‍ മുട്ട ഫാമുകള്‍ വലിപ്പത്തില്‍ ചെറുതാണ്.
അതിനാല്‍ ഒരു ഫാമിനെ ഒരു പകര്‍ച്ചവ്യാധി ബാധിച്ചാലും അത് അധികം വ്യാപിക്കില്ല. കാനഡയിലെ ശരാശരി മുട്ട ഫാമില്‍ ഏകദേശം 25000 മുട്ടക്കോഴികളുണ്ടെന്ന് മാസോ പറഞ്ഞു. അതേസമയം യുഎസില്‍ ശരാശരി മുട്ട ഫാമില്‍ ഒരു ദശലക്ഷത്തിലധികം കോഴികളുണ്ട്.
ഈ വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 40-ലധികം വാണിജ്യ മുട്ട ഫാമുകളെയാണ് പക്ഷിപ്പനി ബാധിച്ചത്. മൊത്തം 28 ദശലക്ഷം കോഴികളെ കൊന്നൊടുക്കി. ഇത് യുഎസിലെ മുട്ട ഉല്‍പ്പാദനത്തെ ഏകദേശം 9% കുറച്ചു. പുതുതായി വിരിഞ്ഞ കോഴികള്‍ ഉല്‍പ്പാദനക്ഷമമായ മുട്ടയിടുന്ന കോഴികളായി വളരാന്‍ കുറഞ്ഞത് ആറ് മാസമെടുക്കും. അതിനാല്‍ യുഎസ് മുട്ട വിതരണം കുറച്ചധികം കാലം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications