കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ലൈംഗിക ചോദന ഉണര്‍ത്താന്‍ ഫീമെയില്‍ വയാഗ്ര വിപണിയിലേയ്ക്ക്, ചില മുന്നറിയിപ്പുകള്‍

  • By മീര ബാലന്‍
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സ്ത്രീകളുടെ ലൈംഗിക ചോദന ഉണര്‍ത്താന്‍ സഹായിക്കുന്ന ഫീമെയില്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന മരുന്നിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഗംീകാരം നല്‍കി. മുന്‍പ് തലവണയും മരുന്ന് വിണപിയിലിറക്കാന്‍ അംഗീകാരത്തിന് വേണ്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഫീമെയില്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന ഫ്ളിബാന്‍സെരിന്‍ (100 എംജി) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. പക്ഷേ കര്‍ശന നിബന്ധനകളോടെയാണ് അംഗീകാരം. അധികം വൈകാതെ മരുന്ന് വിപണിയിലേയ്ക്ക് എത്തും

ഫീമെയില്‍ വയാഗ്ര

ഫീമെയില്‍ വയാഗ്ര

സ്ത്രീകളുടെ ലൈംഗിക ഉത്തേജനം വര്‍ധിപ്പിയ്ക്കുന്നതിന് വേണ്ടി ഫീമെയില്‍ വയാഗ്ര വിപണിയിലേയ്ക്ക്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പോടെയാണ് മരുന്ന് വിപണിയില്‍ എത്തുന്നത്.

ഫ്ളിബാന്‍സെരിന്‍

ഫ്ളിബാന്‍സെരിന്‍

ഫീമെയില്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന മരുന്നിന്റെ ശരിയ്ക്കുള്ള പേര് ഫ്ളിബാന്‍സെരിന്‍ എന്നാണ്

ഹോര്‍മോണ്‍ ഇതര ഏജന്റ്

ഹോര്‍മോണ്‍ ഇതര ഏജന്റ്

ഹോര്‍മോണ്‍ ഇതര ഏജന്റായാണ് ഫീമെയില്‍ വയാഗ്ര പ്രവര്‍ത്തിയ്ക്കുന്നത്. ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോഡര്‍ (ലൈംഗികാഗ്രമില്ലായ്മ ) എന്ന അവസ്ഥയിലുള്ള സ്ത്രീകളുടെ തലച്ചോറിലെ നാഡീ സന്ദേശവാഹക സംവിധാനത്തിലാണ് മരുന്ന് പ്രവര്‍ത്തിയ്ക്കുന്നത്.

ആര്‍ത്തവ വിരാമം...

ആര്‍ത്തവ വിരാമം...

ആര്‍ത്തവ വിരാമം എത്താത്ത സ്ത്രീകളെ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയില്‍ എത്തുന്നത്. മയക്കത്തിനും, രക്ത സമ്മര്‍ദ്ദം താഴുന്നതിനും ക്ഷീണത്തിനുമൊക്കെ ഫീമെയില്‍ വയാഗ്രയുടെ ഉപയോഗം കാരണമാകും

പുരുഷന്‍മാര്‍

പുരുഷന്‍മാര്‍

പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വയാഗ്രയയുടെ വില്‍പ്പന റെക്കോര്‍ഡിന്റെ അടുത്തുപോലും പുതിയ മരുന്നിന് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നില്ല.

English summary
US' FDA approves female Viagra with health warnings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X