Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പോലീസുകാരുടെ മാദക ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റില്‍

ന്യയോര്‍ക്ക്: കുറ്റം ചെയ്യന്ന പൗരന്മാര്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസുകാര്‍ തന്നെ കുറ്റം ചെയ്യുന്ന സംഭവങ്ങള്‍ അത്ര പുതുമയുള്ളതല്ല. എന്നാല്‍ അമേരിക്കയിലെ ചില വനിതാ പോലീസുകാര്‍ ചെയ്ത സംഗതികണ്ടാല്‍ ആരും ആദ്യമൊന്ന് അമ്പരക്കും. ഇത്തരം പോലീസുകാര്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചു പോവുകയും ചെയ്യും.

എല്ലാ കാര്യവും സോഷ്യല്‍ സൈറ്റുകളിലൂടെ അറിയിക്കുന്ന വനിതാ പോലീകാര്‍ മാദകമായ പോസുകളിലുള്ള തങ്ങളുടെ ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. ഒന്നും രണ്ടുമല്ല നൂറോളം വനിതാ പോലീസുകാരാണ് തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പുറലോകത്തിന് കാട്ടിക്കൊടുത്തത്. ഒദ്യോഗിക വേഷത്തിലും അല്ലാതെയും ഇവര്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടു.

blueline-beauties

സ്വകാര്യ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്യുക മാത്രമല്ല പല ഗ്രൂപ്പുകളിലും തങ്ങളുടെ അഴകളവുകള്‍ കാട്ടിക്കൊടുക്കുകയും ചെയ്തു ഇവര്‍. നിയമപാലകരായ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചില ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബ്ലൂ ലൈന്‍ ബ്ലൂട്ടീസ് എന്ന ഗ്രൂപ്പിലായിരുന്നു പലരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

യൂണിഫോമിലും ഔദ്യോഗിക ബാഡ്ജ് അണിഞ്ഞും ഒക്കെയുള്ള ചിത്രങ്ങള്‍ പ്രചരിക്കപ്പെടാന്‍ തുടങ്ങിയ വിവരം അറിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ പോലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. ഒദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ യുണിഫോം ചിത്രങ്ങള്‍ പ്രചരിപ്പിക്കുക കുറ്റകരമാണ്. ഇവര്‍ക്കെതിരെ ജോലിയില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+