കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ട ആകാശ പോരുമായി യുഎസ് യുദ്ധ വിമാനം; ഇറാന്‍ വിമാനത്തില്‍ യാത്രക്കാര്‍ വീണു, ഇസ്രായേല്‍ അല്ല

Google Oneindia Malayalam News

ടെഹ്‌റാന്‍/ബൈറൂത്ത്: പശ്ചിമേഷ്യയില്‍ കഴിഞ്ഞദിവസമുണ്ടായത് ഞെട്ടിപ്പിക്കുന്ന സംഭവം. ഇറാന്‍ യാത്രാ വിമാനത്തിന് തൊട്ടടുത്തായി രണ്ട് യുദ്ധ വിമാനങ്ങള്‍. ഇറാന്‍ വിമാനത്തിലെ പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Passengers injured as US fighter jet comes close to Iranian plane | Oneindia Malayalma

സിറിയന്‍ ആകാശത്ത് വച്ചാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇറാന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ വീഴുകയും പരിക്ക് പറ്റുകയും ചെയ്തു. അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ ഇറാന്‍ രംഗത്തുവന്നു. ന്യായീകരണവുമായി അമേരിക്കന്‍ സൈന്യവുമെത്തി. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

ലബ്‌നാനിലേക്ക് പോയ ഇറാന്‍ വിമാനം

ലബ്‌നാനിലേക്ക് പോയ ഇറാന്‍ വിമാനം

ഇറാനില്‍ നിന്ന് ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്തിലേക്ക് പോകുകയായിരുന്നു മഹര്‍ എയര്‍ വിമാനം. സിറിയന്‍ ആകാശത്ത് എത്തിയപ്പോഴാണ് രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തൊട്ടടുത്തേക്ക് വന്നത്. ഇതുകണ്ട ഇറാന്‍ വിമാനത്തിന്റെ പൈലറ്റ് സഞ്ചാര പാതയില്‍ മാറ്റം വരുത്തി.

ദുരന്തം ഒഴിവാക്കാന്‍

ദുരന്തം ഒഴിവാക്കാന്‍

അമേരിക്കയുടെ രണ്ട് യുദ്ധ വിമാനങ്ങളാണ് ഇരുഭാഗങ്ങളില്‍ നിന്നായി ഇറാന്‍ വിമാനത്തിന്റെ തൊട്ടടുത്തെത്തിയത് എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ദുരന്തം ഒഴിവാക്കാന്‍ ഇറാന്‍ പൈലറ്റ് യുദ്ധ വിമാനത്തിലുള്ളവരുമായി സംസാരിച്ചു. ശേഷം സഞ്ചാര പാത പെട്ടെന്ന് മാറ്റുകയും ചെയ്തു.

യാത്രക്കാര്‍ക്ക് പരിക്ക്

യാത്രക്കാര്‍ക്ക് പരിക്ക്

സഞ്ചാര പാത പെട്ടന്ന് താഴ്ത്തിയത് കാരണം ഇറാന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ വീണു. പലരുടെയും തലയ്ക്ക് പരിക്ക് പറ്റി. ചില യാത്രക്കാര്‍ നിലത്തേക്ക് വീണു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധവുമായി ഇറാന്‍ രംഗത്തുവന്നു.

ഇസ്രായേല്‍ യുദ്ധവിമാനങ്ങളെന്ന് ആദ്യം

ഇസ്രായേല്‍ യുദ്ധവിമാനങ്ങളെന്ന് ആദ്യം

സിറിയയില്‍ സാധാരണ ആക്രമണം നടത്താറ് ഇസ്രായേല്‍ സൈന്യമാണ്. ഇസ്രായേലും ഇറാനും പല വിഷയങ്ങളിലും കൊമ്പു കോര്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇസ്രായേല്‍ യുദ്ധവിമാനങ്ങളാണ് ഇറാന്‍ യാത്രാ വിമാനത്തിന് നേരെ എത്തിയത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ പ്രതികരണം

അമേരിക്കയുടെ പ്രതികരണം

ഇസ്രായേല്‍ വിമാനമല്ല, അമേരിക്കന്‍ യുദ്ധ വിമാനങ്ങളാണ് ഇറാന്‍ യാത്രാ വിമാനത്തിന്റെ തൊട്ടടുത്ത് എത്തിയത് എന്ന് പിന്നീട് വ്യക്തമായി. അമേരിക്കന്‍ സൈന്യം ഇക്കാര്യം ശരിവച്ചു. മാത്രമല്ല, സംഭവത്തെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. 1000 മീറ്റര്‍ അകലം പാലിച്ചിരുന്നുവെന്നും അമേരിക്കന്‍ സൈന്യം അറിയിച്ചു.

പ്രകോപനപരമായ നീക്കം

പ്രകോപനപരമായ നീക്കം

അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനങ്ങളാണ് ഇറാന്‍ വിമാനത്തിന് അടുത്തെത്തിയത്. പതിവ് നിരീക്ഷണ പറക്കലിലായിരുന്നു യുദ്ധ വിമാനങ്ങള്‍ എന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. പ്രകോപനപരമായ നീക്കമാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധവുമായി ഇറാന്‍

പ്രതിഷേധവുമായി ഇറാന്‍

അമേരിക്കക്ക് ഇറാനില്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. സ്വസ് എംബസി വഴിയാണ് അമേരിക്കയുമായുള്ള ഇടപാടുകള്‍ ഇറാന്‍ നടത്തുക. സിറിയയിലെ സംഭവത്തില്‍ സ്വസ് എംബസിയെ ഇറാന്‍ പ്രതിഷേധം അറിയിച്ചു. മാത്രമല്ല, ഐക്യരാഷ്ട്ര സഭയെയും ഇറാന്‍ വിഷയം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.

യുദ്ധത്തിലേക്ക് വഴിവെക്കുമായിരുന്നു

യുദ്ധത്തിലേക്ക് വഴിവെക്കുമായിരുന്നു

അമേരിക്കയും ഇറാനും പല കാര്യങ്ങളിലും ശത്രുതയിലാണ്. ദുരന്തം സംഭവിച്ചിരുന്നെങ്കില്‍ ഒരു യുദ്ധത്തിന് തന്നെ വഴിവെയ്ക്കുമായിരുന്നു. അമേരിക്കക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിമാനങ്ങള്‍ തൊട്ടടുത്ത് എത്തിയ കാര്യം സിറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

English summary
US fighter jet comes close to Iranian plane in Syrian air; Many Passengers injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X