കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍!! ഇറാനെ നേരിടാന്‍ ട്രംപിന്റെ നീക്കം, എഫ്-22ന്റെ പ്രത്യേകത

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാനെ പേടിപ്പെടുത്താന്‍ ഖത്തറിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ | Oneindia Malayalam

വാഷിങ്ടണ്‍: ഗള്‍ഫിലെ അമേരിക്കന്‍ ഇടപെടല്‍ ഭീതി പരത്തുന്നതാണ്. ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തി അമേരിക്ക നടത്തുന്ന നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്ക് പോരിന് തുടക്കമിട്ടിട്ട് ആഴ്ചകളായി. ഇതിനിടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്ക ഗള്‍ഫിലേക്ക് എത്തിക്കുന്നത്. യൂറോപ്പില്‍ നിന്ന് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയതിന് പിന്നാലെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അമേരിക്ക ഗള്‍ഫില്‍ വിന്യസിച്ചു.

ഖത്തറിലാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച എത്തിയത്. അമേരിക്കന്‍ സൈനികരുടെ സുരക്ഷയ്ക്കും അമേരിക്കയുടെ സഖ്യകക്ഷകളെ സംരക്ഷിക്കുന്നതിനുമാണ് യുദ്ധവിമാനങ്ങള്‍ എത്തുന്നതെന്ന് യുഎസ് സൈന്യം അറിയിക്കുന്നു. യുഎസ് സൈന്യത്തിന്റെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനമാണ് ഖത്തറില്‍ എത്തിയിട്ടുള്ളത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

എഫ്-22 ഗണത്തില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍

എഫ്-22 ഗണത്തില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍

എഫ്-22 ഗണത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണ് അമേരിക്ക ഖത്തറില്‍ വിന്യസിച്ചിരിക്കുന്നത്. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിലാണ് യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച എത്തിയത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോ താവളമാണ് ദോഹയിലെ അല്‍ ഉദൈദ്.

 അമേരിക്കന്‍ ലക്ഷ്യം ഇതാണ്

അമേരിക്കന്‍ ലക്ഷ്യം ഇതാണ്

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ആവശ്യപ്പെട്ടത് പ്രകാരമാണ് യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഭീഷണിയുണ്ടെന്നും ഇത് നേരിടാനാണ് യുദ്ധവിമാനങ്ങള്‍ തയ്യാറാക്കുന്നതെന്നും സൈന്യം വിശദീകരിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരെ മാത്രമല്ല, സഖ്യരാജ്യങ്ങളുടെ സുരക്ഷയും തങ്ങളുടെ ലക്ഷ്യമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പറയുന്നു.

ഖത്തറില്‍ ആദ്യം

ഖത്തറില്‍ ആദ്യം

പുതിയ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്റ് അവരുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ടു. എഫ്-22 ആദ്യമായിട്ടാണ് ഖത്തറില്‍ വിന്യസിക്കുന്നത്. നേരത്തെ ഈ വിമാനം യുഎഇയില്‍ വിന്യസിച്ചിരുന്നു. സിറിയയിലെ ഇടപെടലിന്റെ ഭാഗമായിരുന്നു യുഎഇയില്‍ വിന്യസിച്ചത്.

 എഫ്-22ന്റെ പ്രത്യേകത

എഫ്-22ന്റെ പ്രത്യേകത

ആകാശത്ത് നിന്ന് ആകാശത്തേക്ക് മിസൈല്‍ തൊടുത്തുവിടാന്‍ എഫ്-22ന് സാധിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ ആകാശത്ത് നിന്ന് ഭൂമിയിലെ ശത്രുകേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും. യുഎഇയിലെ അല്‍ ദഫ്ര വ്യോമ താവളത്തില്‍ ഇത്തരം വിമാനങ്ങള്‍ നേരത്തെ എത്തിയിരുന്നു.

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നേരത്തെ ഗള്‍ഫ് മേഖലിയല്‍ വിന്യസിച്ചിരുന്നു. മെയ് അഞ്ചിനാണ് ആദ്യ വിന്യാസം നടന്നത്. തൊട്ടുപിന്നാലെ ബി-52 ഗണത്തില്‍പ്പെടുന്ന നാല് യുദ്ധവിമാനങ്ങള്‍ ഖത്തറിലെ അല്‍ ഉദൈദിലെത്തി. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കുമെന്ന വിവരങ്ങള്‍ തങ്ങള്‍ ലഭിച്ചുവെന്നാണ് അമേരിക്കയുടെ വാദം.

വ്യോമ മിസൈല്‍ പ്രതിരോധം

വ്യോമ മിസൈല്‍ പ്രതിരോധം

വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനം കൂടുതലായി ഗള്‍ഫിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഏതാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എത്തിയിരുന്നു. ഇതിന് പുറമെയാണ് ഇനിയും എത്തിക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്റ് കമാന്റര്‍ ജനറല്‍ ഫ്രാങ്ക് മക്കന്‍സി പറയുന്നു. മാത്രമല്ല കൂടുതല്‍ നിരീക്ഷണ വിമാനങ്ങളും എത്തിയിട്ടുണ്ട്.

അമേരിക്ക-ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നു; നിര്‍ണായക തീരുമാനം, പുതിയ നികുതിയില്ലഅമേരിക്ക-ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നു; നിര്‍ണായക തീരുമാനം, പുതിയ നികുതിയില്ല

English summary
US fighter planes arrived in Qatar amid Iran tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X