കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിലെ പ്രഥമ കറുത്തവര്‍ഗക്കാരനായ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ കൊവിഡ് ബാധിച്ച് മരിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ കറുത്തവര്‍ഗക്കാരനായ പ്രഥമ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. യുഎസ്സില്‍ വാര്‍ഹീറോയായി വാഴ്ത്തപ്പെട്ടയാളാണ് പവല്‍. കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം മരിച്ചത്. ഇറാഖ് യുദ്ധക്കാലത്ത് കോളിന്‍ പവലിന്റെ ജനപ്രീതിയില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍ യുഎസ്സില്‍ ഒന്നാകെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു അദ്ദേഹത്തെ. 84കാരനായ പവല്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ഉന്നത തലത്തിലുള്ള പ്രമുഖ ഉദ്യോഗസ്ഥന്‍ കൂടിയാണ് കോളിന്‍ പവല്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കുടുംബം വാര്‍ത്താക്കുറിപ്പ് ഇറക്കി.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

1

1991ലെ ഗള്‍ഫ് യുദ്ധത്തില്‍ സൈനിക വിജയം നേടിയ ശേഷം യുഎസ്സില്‍ അതിപ്രശസ്തനായിരുന്നു കോളിന്‍ പവല്‍. യുഎസ്സിലെ ആദ്യ കറുത്തവ വര്‍ഗക്കാരനാവുന്ന പ്രസിഡന്റാവാന്‍ സാധ്യതയുള്ളയാള്‍ എന്ന് വരെ പവല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് റിപബ്ലിക്കന്‍ പാര്‍ട്ടിയോട് ഇടഞ്ഞ് ബരാക് ഒബാമയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ജമൈക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനാണ് പവല്‍. വിയറ്റ്‌നാമില്‍ യുഎസ് സൈന്യത്തിന്റെ ഭാഗമായിരുന്നു പവല്‍.

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ പവല്‍ സ്റ്റേറ്റ് സെക്രട്ടറിയാവുന്നത്. ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെ ചീഫ്‌സ് ഓഫ് സ്റ്റാഫില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനുമായിരുന്നു പവല്‍. നാല് പ്രസിഡന്റുമാര്‍ക്ക് കീഴില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. രാഷ്ട്രീയ മേഖലയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളിലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ ഭരണകൂടത്തിന്റെ ഭാഗമാക്കാന്‍ താല്‍പര്യവുമുണ്ടായിരുന്നു.

അമേരിക്കന്‍ ഹീറോയെന്നാണ് പവലിന്റെ ജോര്‍ജ് ബുഷ് വിശേഷിപ്പിച്ചത്. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. പിതാവ് ബുഷിനും മകന്‍ ബുഷിന് കീഴിലും പവല്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. നാലാമത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് ഡബ്ല്യു ബുഷ്. വിദേശത്തും സ്വദേശത്തും ഒരുപോലെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പവല്‍. മികച്ച കുടുംബനാഥനും സുഹൃത്തുമായിരുന്നു കോളിന്‍ പവലെന്ന് ജോര്‍ജ് ബുഷ് പറഞ്ഞു. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്രതിരൂപമായിട്ടാണ് അമേരിക്കന്‍ രാഷ്ട്രീയ ലോകവും ജനങ്ങളും പവലിനെ കണ്ടിരുന്നത്.

കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുകയും ആരോടും പ്രത്യേക താല്‍പര്യമില്ലാതെ സംസാരിക്കുകയും, സത്യസന്ധത പുലര്‍ത്തുകയും ചെയ്തിരുന്ന വ്യക്തിയായിട്ടാണ് പവല്‍ ഉദ്യോഗസ്ഥതലത്തില്‍ അറിയപ്പെട്ടിരുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ആദ്യം പവലിന് ആദരാഞ്ജലി അര്‍പ്പിച്ചത്. വൈറ്റ്ഹൗസില്‍ നിന്ന് ഔ ദ്യോഗിക പ്രതികരണമൊന്നും അതുവരെ വന്നിരുന്നില്ല. ജനസേവനത്തിന് വേണ്ടിയുള്ള പവലിന്റെ പ്രവര്‍ത്തനങ്ങളെ നെതന്യാഹു അനുസ്മരിച്ചു. യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് പവലെന്ന് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു. തലമുറകള്‍ക്ക് ഓര്‍ത്തുവെക്കാനുള്ളതും പ്രചോദനവുമാണ് പവലിന്റെ ധൈര്യമെന്നും കാര്‍ട്ടര്‍ പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ നേതാക്കളിലെരാളാണ് പവലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടമായതെന്ന് ഓസ്റ്റിന്‍ വ്യക്തമാക്കി. ഒരാള്‍ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ക്ക് പരിധിയില്ല എന്ന പാഠം താന്‍ പഠിച്ചത് പവലില്‍ നിന്നാണെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ജെയ്മി ഹാരിസണ്‍ പറഞ്ഞു. ഇറാഖിലെ കൂട്ടക്കൊലകള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളെ സംബന്ധിച്ചുള്ള യുഎന്നിലെ പവലിന്റെ തുറന്ന് പറച്ചില്‍ പവലിന്റെ കരിയറിലെ കറുത്ത പാടായിരുന്നു. ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും പവലിനെ അനുസ്മരിച്ചു.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

ആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയ

English summary
us first black state secretary colin powell dies of covid, political leaders sent condolences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X