കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയയ്ക്കുമേല്‍ വട്ടമിട്ടുപറന്ന് ബോംബര്‍ വിമാനങ്ങള്‍: കിംഗ് ജോങ് ഉന്നിന് യുഎസിന്‍റെ മറുപടി!

നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളും പറത്തിയാണ് അമേരിക്ക ശക്തി തെളിയിച്ചത്

Google Oneindia Malayalam News

Recommended Video

cmsvideo
മൂന്നാം ലോക മഹായുദ്ധത്തിന് കളമൊരുങ്ങുന്നോ? | Oneindia Malayalam

സീയോള്‍: ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി യുഎസ് ബോംബര്‍ വിമാനങ്ങള്‍. കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളിലാണ് ഉത്തരകൊറിയയ്ക്കുള്ള കര്‍ശന താക്കീതുമായി യുഎസ് ബോംബര്‍ വിമാനങ്ങള്‍ വട്ടമിട്ടുപറന്നത്. നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളും പറത്തിയാണ് അമേരിക്ക ശക്തി തെളിയിച്ചത്. റാഡാറുകളുടെ നിരീക്ഷണത്തില്‍പ്പെടാതെ പറക്കാന്‍ കഴിവുള്ളവയാണ് അമേരിക്ക പറത്തിയ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും.

കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ യു​എസ് യുദ്ധവിമാനങ്ങള്‍ സൈനികാഭ്യാസം നടത്തിയതായി അയല്‍രാജ്യമായ ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എഫ് 35 ബി സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ബി 1 ബി ബോബര്‍ വിമാനങ്ങളും പറത്തിയാണ് മുന്നറിയിപ്പുകളും വിലക്കും മറികടന്നുള്ള ഉത്തരേന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സൈനിക ശേഷി ബോധ്യപ്പെടുത്തും

സൈനിക ശേഷി ബോധ്യപ്പെടുത്തും

അമേരിക്ക ദക്ഷിണ കൊറിയ സഖ്യത്തിന്‍റെ സൈനിക ശേഷി ഉത്തരകൊറിയയെ ബോധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എഫ് 35 ബി സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ബി 1 ബി ബോബര്‍ വിമാനങ്ങളും പറത്തിയാണ് മുന്നറിയിപ്പുകളും വിലക്കും മറികടന്നുള്ള ഉത്തരേന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സൈനികാഭ്യാസത്തിന്‍റെ ചിത്രങ്ങളും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

 മുന്നറിയിപ്പില്‍ ഒതുങ്ങിയില്ല

മുന്നറിയിപ്പില്‍ ഒതുങ്ങിയില്ല

നേരത്തെ ഉത്തരകൊറിയ ആയുധ പരീക്ഷണം കൊണ്ട് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ മുന്നറിപ്പിയിപ്പ് നല്‍കിക്കൊണ്ട് ആഗസ്റ്റ് 31നും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ട് പറന്നിരുന്നു. എന്നാല്‍ അമേരിയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള ആയുധപരീക്ഷണങ്ങളാണ് ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഉത്തരകാറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ജപ്പാനെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

 നാല് ദ്വീപുകളെ കടലില്‍ മുക്കും

നാല് ദ്വീപുകളെ കടലില്‍ മുക്കും

ജപ്പാന്‍ ഏറെക്കാലം തങ്ങള്‍ക്കരികില്‍ നിലനില്‍ക്കില്ലെന്നും ആര്‍ച്ചിപെലാഗോയിലെ നാല് ദ്വീപുകളെ ആണവായുധം കൊണ്ടാക്രമിച്ച് കടലില്‍ മുക്കുമെന്നാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. ഇതിനായി ജൂഷേ എന്ന അണുബോംബ് ഉപയോഗിക്കുമെന്നും കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയെ ചാരമാക്കി ഇരുട്ടിലാഴ്ത്തുമെന്നും കൊറിയ മുന്നറിയിപ്പ് നല്‍കുന്നു.

ജപ്പാന് ഭീഷണി

ജപ്പാന് ഭീഷണി

ഹാസോങ്ങ്-12 ന്റെ വിക്ഷേപണത്തിനു ശേഷം ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തരകൊറിയ സെപ്തംബര്‍ 15നാണ് വീണ്ടും മിസൈല്‍ വിക്ഷേപിച്ചത്. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അടുത്ത മിസൈല്‍ പരീക്ഷണം. രണ്ടാഴ്ച മുന്‍പ് ഹാസ്വോങ് ശ്രേണിയില്‍പ്പെട്ട മിസൈലും ജപ്പാന് മുകളിലൂടെ കുതിച്ചുയര്‍ന്നിരുന്നു. ജപ്പാന് മുകളിലൂടെ പറന്ന് സെപ്തംബര്‍ 15ന് രാവിലെ പ്രാദേശിക സമയം 7.6 ഓടു കൂടിയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ തലസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ടോക്യോയോക്കും സിയൂളിനും മുകളിലൂടെ പറന്ന് 3,700 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം.

 യുഎസിനൊപ്പമെത്താന്‍

യുഎസിനൊപ്പമെത്താന്‍

അമേരിക്കയുടെ ആണവായുധ ശേഷിക്കൊപ്പമെത്തുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ അടിയന്തര യോഗത്തിന് ശേഷം ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളില്‍ അപലപിക്കുകയും ചെയ്തിരുന്നു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
The US flew four stealth fighter jets and two bombers over the Korean peninsula on Monday in a show of force after North Korea's latest nuclear and missile tests, South Korea's defence ministry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X