ഗ്യാലക്സി നോട്ട് 7 വീണ്ടും പരാജയപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ വിമാനത്തില്‍ സംഭവിച്ചത്
വാഷിംഗ്ടണ്‍: സാംസംഗ് ഗാലക്സി നോട്ട് 7നെക്കുറിച്ചുള്ള പരാതികള്‍ അവസാനിക്കുന്നില്ല. പുറത്തിറക്കിയത് മുതല്‍ കമ്പനിയ്ക്ക് ഫോണ്‍ സൃഷ്ടിക്കുന്നത് തലവേദന മാത്രമാണ്. ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെ പുറത്തിറങ്ങി ആഴ്ച്ചകള്‍ക്കകം കമ്പനി നോട്ട് 7 സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു. സുരക്ഷാ ഭീഷണിയുള്ള സ്മാര്‍ട്ട്ഫോണുകള്‍ മാറ്റി പുതിയത് നല്‍കുമെന്നും കമ്പനിയുടെ വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും പുതിയ ഫോണുകളും സുരക്ഷിതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
അമേരിക്കന്‍ വിമാനത്തില്‍ വെച്ച് ഗ്യാലക്സി നോട്ട് 7ന് തീപിടിച്ചതിനെ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച വാര്‍ത്തയാണ് ഗാലക്സി നോട്ട് 7 ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചിട്ടുള്ളത്. ഫോണിന് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 75 യാത്രികരെ വിമാനത്തില്‍ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനും ഫെഡറല്‍ ഏവിയേഷന്‍ അധികൃതരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലൂയിസ് വില്ലയില്‍ നിന്നും ബാള്‍ട്ടിമോറിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ കോ ഫ്വിമാനത്തിലുണ്ടായിരുന്ന ഇന്ത്യാന യാത്രികന് ബ്രയാന്‍ ഗ്രീനിന്റെ ഫോണിലാണ് തീപിടിച്ചത്. സാംസങ്ങില്‍ നിന്നും സുരക്ഷാ പിശക് സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫോണ്‍ മാറ്റി വാങ്ങിയിരുന്നുവെന്ന് ബ്രയാന്‍ പ്രതികരിച്ചു
സ്മാര്‍ട്ട്ഫോണിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് സാംസങ് ഇലക്രോണിക് കോ പ്രസ്താവനയില്‍ അറിയിച്ചു. ഡിവൈസ് തിരികെ ലഭിക്കാതെ പുതിയ നോട്ട് 7നാണ് തീപിടിച്ചതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. ബാറ്ററിയ്ക്ക് തീപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ കഴിഞ്ഞ മാസം ലോകത്ത് പത്ത് വിപണികളില്‍ നിന്നായി ഏതാണ്ട് 25 ലക്ഷം ഗ്യാലക്സി ഫോണുകളാണ് സാംസങ് പിന്‍വലിച്ചിരുന്നത്. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ ഗ്യാലക്സി നോട്ട് 7ന് വിമാനയാത്രയില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഫോണ്‍ തിരിച്ചുവിളിക്കാനുള്ള കമ്പനിയുടെ തീരുമാനം
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications