കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാലക്സി നോട്ട് 7 വീണ്ടും പരാജയപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ വിമാനത്തില്‍ സംഭവിച്ചത്

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സാംസംഗ് ഗാലക്‌സി നോട്ട് 7നെക്കുറിച്ചുള്ള പരാതികള്‍ അവസാനിക്കുന്നില്ല. പുറത്തിറക്കിയത് മുതല്‍ കമ്പനിയ്ക്ക് ഫോണ്‍ സൃഷ്ടിക്കുന്നത് തലവേദന മാത്രമാണ്. ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെ പുറത്തിറങ്ങി ആഴ്ച്ചകള്‍ക്കകം കമ്പനി നോട്ട് 7 സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു. സുരക്ഷാ ഭീഷണിയുള്ള സ്മാര്‍ട്ട്ഫോണുകള്‍ മാറ്റി പുതിയത് നല്‍കുമെന്നും കമ്പനിയുടെ വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും പുതിയ ഫോണുകളും സുരക്ഷിതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

അമേരിക്കന്‍ വിമാനത്തില്‍ വെച്ച് ഗ്യാലക്സി നോട്ട് 7ന് തീപിടിച്ചതിനെ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച വാര്‍ത്തയാണ് ഗാലക്‌സി നോട്ട് 7 ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചിട്ടുള്ളത്. ഫോണിന് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 75 യാത്രികരെ വിമാനത്തില്‍ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനും ഫെഡറല്‍ ഏവിയേഷന്‍ അധികൃതരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

galaxy

ലൂയിസ് വില്ലയില്‍ നിന്നും ബാള്‍ട്ടിമോറിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ കോ ഫ്വിമാനത്തിലുണ്ടായിരുന്ന ഇന്ത്യാന യാത്രികന്‍ ബ്രയാന്‍ ഗ്രീനിന്റെ ഫോണിലാണ് തീപിടിച്ചത്. സാംസങ്ങില്‍ നിന്നും സുരക്ഷാ പിശക് സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫോണ്‍ മാറ്റി വാങ്ങിയിരുന്നുവെന്ന് ബ്രയാന്‍ പ്രതികരിച്ചു

സ്മാര്‍ട്ട്ഫോണിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് സാംസങ് ഇലക്രോണിക് കോ പ്രസ്താവനയില്‍ അറിയിച്ചു. ഡിവൈസ് തിരികെ ലഭിക്കാതെ പുതിയ നോട്ട് 7നാണ് തീപിടിച്ചതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. ബാറ്ററിയ്ക്ക് തീപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ കഴിഞ്ഞ മാസം ലോകത്ത് പത്ത് വിപണികളില്‍ നിന്നായി ഏതാണ്ട് 25 ലക്ഷം ഗ്യാലക്സി ഫോണുകളാണ് സാംസങ് പിന്‍വലിച്ചിരുന്നത്. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ ഗ്യാലക്സി നോട്ട് 7ന് വിമാനയാത്രയില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഫോണ്‍ തിരിച്ചുവിളിക്കാനുള്ള കമ്പനിയുടെ തീരുമാനം

English summary
US flight evacuated after another Samsung phone fire. Reports reveals that the blasted phone is exchanged with company after security failures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X