കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറന്ന് യുഎസ് വിമാനങ്ങൾ: കിമ്മിന് സംഭവിച്ചത് ഇത്രമാത്രം

Google Oneindia Malayalam News

പ്യോംഗ്യാങ്ങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത് അടുത്തിടെയാണ്. ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നില്ലെങ്കിലും ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുകയാണ് യുഎസ് വിമാനങ്ങൾ. കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചോ ഗുരുതരാവസ്ഥയിലാണോ എന്നതിനെക്കുറിച്ച് ആർക്കുമറിയില്ല. അദ്ദേഹം വോൻസാനിലെ വേനൽക്കാല വസതിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമ ജീവിതം നയിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

 ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്? ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു, കൊറിയ പറയുന്നത് ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്? ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു, കൊറിയ പറയുന്നത്

യുഎസിന്റെ രഹസ്യനീക്കം

യുഎസിന്റെ രഹസ്യനീക്കം

കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഗുരുതരാവസ്ഥയിലായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള വാർത്തകളാണ് ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കിമ്മിനെക്കുറിച്ചും ഉത്തരകൊറിയയിലെ നീക്കങ്ങളെക്കുറിച്ചും കൂൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി യുഎസ് വിമാനങ്ങൾ ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുകയാണ്. തിങ്കളാഴ്ച മുതലാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരോ ദിവസവും യുഎസ് വ്യോമസേനയുടെ ഒന്നിലധികം വിമാനങ്ങളാണ് കൊറിയൻ പെനിൻസുലയ്ക്ക് മുകളിലൂടെ പറക്കുന്നത്. ഏവിയേഷൻ ട്വിറ്റർ അക്കൌണ്ട് എയർക്രാഫ്റ്റ് സ്പോർട്സാണ് സോളിന് മുകളിലൂടെ യുഎസ് വ്യോമസേനാ വിമാനങ്ങൾ പറക്കുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളത്. യുഎസ് വ്യോമസേനാ വിമാനങ്ങൾ പറക്കുന്നത് അസാധാരണമല്ല. എന്നാൽ വിമാനങ്ങൾ ട്രാക്ക് ചെയ്യപ്പടുന്നത് തികച്ചും അസാധാരണമാണ്.

തിടുക്കം അമേരിക്കയ്ക്ക്

തിടുക്കം അമേരിക്കയ്ക്ക്



രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്താൻ ഉത്തരകൊറിയയെ നിർബന്ധിക്കുന്നതാണ് രാജ്യാന്തര തരത്തിൽ നടക്കുന്ന ഈ നീക്കങ്ങളെന്നാണ് വിദഗ്ധർ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൺഹാപ്പിനോട് പറഞ്ഞത്. ഏപ്രിൽ 14ന് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതോടെ അമേരിക്ക നിരീക്ഷണം വർധിപ്പിച്ചിരുന്നു. സാധാരണ ഗതിയിൽ ഇത്തരം മിസൈൽ പരീക്ഷണങ്ങൾക്കും സൈനിക നീക്കങ്ങൾക്കും എത്താറുള്ള കിമ്മിനെക്കുറിച്ചുള്ള ഒരു പരാമർശങ്ങളും ഉത്തരകൊറിയൻ മാധ്യമങ്ങൾ നടത്തിയിരുന്നില്ല. ഇതും കിം അപ്രത്യക്ഷമായതും ചേർത്തു വായിച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് ശക്തിയാർജ്ജിച്ചത്.

 റിപ്പോർട്ട് തള്ളി ട്രംപ്

റിപ്പോർട്ട് തള്ളി ട്രംപ്

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സിഎൻഎന്നിനെ വിമർശിച്ച് രംഗത്തെത്തിയ ട്രംപ് പ്രചരിച്ച റിപ്പോർട്ട് വ്യാജമാണെന്ന് കരുതുന്നുവെന്നാണ് പ്രതികരിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടത്തുന്ന വാർത്താ സമ്മേളനത്തിനിടെ ഇതെക്കുറിച്ച് സംസാരിച്ച ട്രംപ് ഔദ്യോഗിക വിവരം ലഭിച്ചോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരുന്നില്ല. ഉത്തരകൊറിയയോ കൊറിയൻ മാധ്യമങ്ങളോ കിമ്മിനെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിച്ചിട്ടില്ല. കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന നിലപാടാണ് ദക്ഷിണകൊറിയയ്ക്കും ചൈനയ്ക്കും.

അദ്ദേഹം സുഖമായിരിക്കട്ടെ

അദ്ദേഹം സുഖമായിരിക്കട്ടെ


കിമ്മിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്തന്നെയില്ലെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും നൽകുന്ന റിപ്പോർട്ടുകൾ. ചികിത്സയിൽ കഴിയുന്ന കിം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കട്ടെ ഇപ്പോൾ എനിക്ക് അങ്ങനെ പറയാനേ സാധിക്കൂ എന്നും ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൌസിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "എനിക്ക് കിം ജോങ് ഉന്നുമായി വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം. നമുക്കറിയില്ല ഈ റിപ്പോർട്ടുകൾ ശരിയാണോ എന്ന്" ട്രംപ് പറഞ്ഞു.
2018ലും 2019ലുമായി രണ്ട് തവണയാണ് ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച നടന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ട്രംപ് കിമ്മിന് മുമ്പിൽ വെച്ചത്. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

 രാജ്യത്ത് സുരക്ഷിതനെന്ന്

രാജ്യത്ത് സുരക്ഷിതനെന്ന്


ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിന് വടക്ക് ദിശയിലുള്ള മൌണ്ട് മ്യോഹ്യാങ്ങ് റിസോർട്ടിൽ ഉൻ ചികിത്സയിൽ കഴിഞ്ഞ് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയൻ വൃത്തം പറയുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎന്നും ചൊവ്വാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഇന്റലിജൻസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സിഎൻഎൻ വാദങ്ങൾ തള്ളി ദക്ഷിണ കൊറിയൻ അധികൃതർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുകൾ ചൈനയും നിഷേധിച്ചിരുന്നു.

ഒളിച്ചോട്ടം എന്തിന്

ഒളിച്ചോട്ടം എന്തിന്

കിം ജോങ് ഉൻ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിൽ പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് ചില വിശ്വസ്ഥർക്കൊപ്പം കഴിഞ്ഞ് വരികയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ബ്ലൂ ഹൌസ് നൽകുന്ന വിവരം. കിം ജോങ് ഉൻ സാധാരണ രീതിയിൽ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയോ, സൈന്യമോ ക്യാബിനറ്റോ കിമ്മുമായി ബന്ധപ്പെട്ട് യാതൊരു അടിയന്തര പ്രതിരണവും നടത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ആദ്യം മുതൽ തന്നെ കിം ജോങ് ഉന്നിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ഔദ്യോഗിക കാര്യങ്ങളിൽ മുടക്കമില്ല

ഔദ്യോഗിക കാര്യങ്ങളിൽ മുടക്കമില്ല


കെസിഎൻഎ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ 11ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുത്ത കിം രാജ്യം ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗമായി സഹോദരിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതേ യോഗത്തിൽ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. തുടർന്ന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനെൽ എന്നിവർക്ക് പിറന്നാൾ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഉത്തരകൊറിൻ ഉദ്യോഗസ്ഥർക്ക് പിറന്നാൾ ഭക്ഷണം ഒരുക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 തങ്ങുന്നത് തീരദേശ നഗരത്തിൽ

തങ്ങുന്നത് തീരദേശ നഗരത്തിൽ


വ്യാഴാഴ്ച ദക്ഷിണ കൊറിയൻ ചാനലാണ് കിം ജോങ് ഉൻ വോൻസാൻ എന്ന തീര ദേശ നഗരത്തിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിനോട് അടുപ്പമുള്ള നിരവധി പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം കഴിഞ്ഞ ആഴ്ച തീരദേശ നഗരത്തിലെത്തിയതെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് ഔദ്യോഗികമായി കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ഈ നീക്കം ആദ്യമേ തന്നെ സംശയത്തിന് വഴിവെച്ചിരുന്നു.

പൊതു പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായി

പൊതു പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായി

ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് കിം രോഗബാധിതനാണെന്ന പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ ഉൻ പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

 ശസ്ത്രക്രിയയും മസ്തിഷ്ക മരണവും.. സത്യമോ

ശസ്ത്രക്രിയയും മസ്തിഷ്ക മരണവും.. സത്യമോ


36 കാരനായ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഏപ്രിൽ 12 മുതൽ ആശുപത്രിയിൽ പ്രവേശിച്ചതായി ദക്ഷിണകൊറിയയിൽ നിന്നുള്ള ഡെയ് ലി എൻകെ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഹൃദയശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ആശുപത്രി പ്രവേശനമെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 12 ഹ്വാങ്സാനിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഹൃദയുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രാജ്യത്തിന്റെ കിഴക്കൻ ദശയിൽ സ്ഥിതി ചെയ്യുന്ന മൌണ്ട് കുംഹാങ്ങിലെ വില്ലയിൽ ഉൻ വിശ്രമിച്ച് വരികയാണെന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ മാധ്യമറിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അമിത ഭാരവും പുകവലിയും അമിത ജോലിയും കാരണം ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 രാജ്യത്ത് സുരക്ഷിതനെന്ന് റിപ്പോർട്ട്

രാജ്യത്ത് സുരക്ഷിതനെന്ന് റിപ്പോർട്ട്


ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിന് വടക്ക് ദിശയിലുള്ള മൌണ്ട് മ്യോഹ്യാങ്ങ് റിസോർട്ടിൽ ഉൻ ചികിത്സയിൽ കഴിഞ്ഞ് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയൻ വൃത്തം പറയുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎന്നും ചൊവ്വാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഇന്റലിജൻസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സിഎൻഎൻ വാദങ്ങൾ തള്ളി ദക്ഷിണ കൊറിയൻ അധികൃതർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുകൾ ചൈനയും നിഷേധിച്ചിരുന്നു.

 ഔദ്യോഗിക കാര്യങ്ങളിൽ മുടക്കമില്ല

ഔദ്യോഗിക കാര്യങ്ങളിൽ മുടക്കമില്ല

കെസിഎൻഎ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ 11ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുത്ത കിം രാജ്യം ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗമായി സഹോദരിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതേ യോഗത്തിൽ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. തുടർന്ന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനെൽ എന്നിവർക്ക് പിറന്നാൾ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഉത്തരകൊറിൻ ഉദ്യോഗസ്ഥർക്ക് പിറന്നാൾ ഭക്ഷണം ഒരുക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

English summary
US flights roaming over North Korea over reports on Kim Jong Un's health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X