കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂത്തികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി സഖ്യത്തെ സഹായിക്കാന്‍ യുഎസ് സൈനികരും

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: യമനിലെ വിമതവിഭാഗമായ ഹൂത്തികള്‍ക്കെതിരേ സൗദി സഖ്യം നടത്തുന്ന യുദ്ധത്തില്‍ അവരെ സഹായിക്കാന്‍ അമേരിക്കയുടെ പ്രത്യേക സൈനിക വിഭാഗം സൗദി അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. ന്യുയോര്‍ക്ക് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം പുറത്തെത്തിച്ചത്. സൗദി സഖ്യത്തിന് സാങ്കേതിക സഹായങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും യു.എസ് സൈന്യം യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നുമില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലാണ് ന്യുയോര്‍ക്ക് ടൈംസ് നടത്തിയിരിക്കുന്നത്.

സൗദി-യമന്‍ അതിര്‍ത്തിയില്‍ ഗ്രീന്‍ ബെറെറ്റ്‌സ് വിഭാഗത്തിലെ പ്രത്യേക സൈനികരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന യു.എസ്-യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ നിന്ന് ഹൂത്തി വിമതര്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് സൗദിയെ രക്ഷിക്കുകയെന്നതാണ് യു.എസ് സൈന്യത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. അതോടൊപ്പം യമന്‍ വിമതര്‍ മിസൈല്‍ തൊടുത്തുവിടുന്ന ലോഞ്ചിംഗ് കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനും ഇവരുടെ സഹായം സൗദി അറേബ്യ തേടുന്നുണ്ട്. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയിലേക്ക് വന്നുതുടങ്ങിയ കഴിഞ്ഞ ഡിസംബറിലാണ് യു.എസ് സൈന്യം സൗദിയിലെത്തിയത്.

 saudi-us

കഴിഞ്ഞ മാസം സൗദി സഖ്യം നടത്തിയ ആക്രമണത്തില്‍ ഹൂത്തികളുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളെ ആക്രമിക്കാന്‍ അമേരിക്കയാണ് സൗദിയെ സഹായിക്കുന്നതെന്ന് ഹൂത്തികള്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ യു.എസ് ദിനപ്പത്രം നടത്തിയിരിക്കുന്നത്. അമേരിക്ക വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന രഹസ്യയുദ്ധങ്ങള്‍ക്ക് ഉദാഹരണമാണിതെന്ന് ന്യുയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനെതിരേ ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ രംഗത്തെത്തിയിട്ടുണ്ട്.
English summary
The US deployed a team of Special Forces soldiers to Saudi Arabia's border with Yemen to help locate and destroy caches of ballistic missiles used by Houthi rebels to attack the Saudi capital, Riyadh, according to a New York Times report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X