കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്‍; ട്രംപിന്‍റെ തീരുമാനം പുനഃപരിശോധിക്കും

Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎഇക്കും സൗദി അറേബ്യയ്ക്കും ആയുധം വില്‍ക്കാനുള്ള മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനം മരവിപ്പിച്ച് ജോ ബൈഡന്‍. പുനഃപരിശോധിക്കുന്നതിന് വേണ്ടിയാണ് ട്രംപിന്‍റെ തീരുമാനം മരവിപ്പിച്ചത്. പുതിയ ഭരണകൂടം അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഈ നീക്കം സ്വാഭാവികമാണെന്നാണ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കിയത്. സൗദി അറേബ്യയ്ക്കുള്ള ഗൈഡഡ് മിസൈലുകളുടേയും യുഎഇയ്ക്കുള്ള എഫ് 35 യുദ്ധ വിമാനങ്ങളുടെ വില്‍പ്പനയുമാണ് ബൈഡന്‍ ഭരണകൂടം മരവിപ്പിച്ചത്.

അമേരിക്കയുടെ നയതന്ത്ര ലക്ഷ്യങ്ങളേയും വിദേശ നയങ്ങളേയും ശക്തിപ്പെടുത്തുക എന്നത് ഉറപ്പ് വരുത്തുകയാണ് പുനഃപരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും ആന്‍റണി ബ്ലിങ്കണ്‍ വ്യക്തമാക്കി. സ്‌റ്റേറ്റ് സെക്രട്ടറിയായി ചുമതലേയറ്റതിന് ശേഷമുള്ള ആന്റണി ബ്ലിങ്കന്‍റെ ആദ്യ പ്രഥമ പത്രസമ്മേളനമായിരുന്നു ഇന്നത്തേത്. സൗദി അറേബ്യയുമായുള്ള ബന്ധം അമേരിക്ക പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജോ ബൈഡന്‍ നേരത്തെ നത്നെ പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ ആദ്യ മണിക്കൂറില്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച സുപ്രധാനമായ നയങ്ങളില്‍ ചിലത് പുനഃപരിശോധിക്കുന്നതിനും പൂര്‍ണ്ണമായി റദ്ദാക്കുന്നതിനുമുള്ള നടപടികള്‍ക്ക് ബൈഡന്‍ തുടക്കം കുറിച്ചിരുന്നു.

joe-biden

സൗദിയുമായി യുഎഇയുമായി മികച്ച ബന്ധമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ കാലഘട്ടത്തില്‍ അമേരിക്ക സ്ഥാപിച്ചിരുന്നത്. മേഖലിയില്‍ ഇറാനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം. 2019 മെയില്‍ ആയിരുന്നു സൗദി, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പന നടത്താന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയത്. കോണ്‍ഗ്രസിന്‍റെ കടുത്ത എതിര്‍പ്പുകളെ മറികടന്നായിരുന്നു ഈ നീക്കം.

കോണ്‍ഗ്രസിനോട് വില പേശി പിജെ ജോസഫ്; തമ്മിലടിച്ച് നേതാക്കള്‍, ജോസഫ് ഗ്രൂപ്പില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷംകോണ്‍ഗ്രസിനോട് വില പേശി പിജെ ജോസഫ്; തമ്മിലടിച്ച് നേതാക്കള്‍, ജോസഫ് ഗ്രൂപ്പില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം

English summary
US freezes arms deal with Saudi Arabia and UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X