കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനസ്വേല പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക നിയോഗിച്ച ഇലിയറ്റ് അബ്രാം ആര്?

  • By Desk
Google Oneindia Malayalam News

കാരകാസ്: എണ്ണ കൊണ്ട് സമ്പന്നമായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേല പുതിയ ആഭ്യന്തര പ്രതിസന്ധികൊണ്ട് വലയുകയാണ്. രാജ്യത്തിനകത്തു തന്നെ പ്രതിസന്ധിരൂക്ഷമായിരിക്കെ വെനസ്വേല എണ്ണ കമ്പനിയായ പെട്രാലസ് ഡി വെനസ്വേലയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വെനസ്വേല പ്രതിപക്ഷ നേതാവ് യുവാന്‍ ഗെദ്വോ സ്വയം പ്രസിഡന്‍റായി പ്രഖ്യാപിക്കയും യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അത് അംഗീകരിക്കയും ചെയ്തിരുന്നു. വെനസ്വേലന്‍ പ്രതിസന്ധിക്ക് അമേരിക്ക നിയമിച്ച നയതന്ത്ര പ്രതിനിധിയാണ് ഇല്ലിയറ്റ് അബ്രാം.

<strong>ശബരിമല ക്ഷേത്രം തിരുപ്പതി മാതൃകയില്‍; കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു, ദേവസ്വം ബോര്‍ഡുകള്‍ക്കും</strong>ശബരിമല ക്ഷേത്രം തിരുപ്പതി മാതൃകയില്‍; കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു, ദേവസ്വം ബോര്‍ഡുകള്‍ക്കും

കമ്മ്യൂണിസത്തിന്‍റെ വിമര്‍ശകനായ 72 കാരനായ അബ്രാം തന്‍റെ വിവാദമായ കരിയറിലെ അവസാന ഏടായാണ് വെനസ്വേലന്‍ പ്രതിസന്ധിയിലെ നിയമനത്തെ കാണുന്നത്. 1981ല്‍ എല്‍ സാല്‍വദോറില്‍ നടന്ന കൂട്ടക്കൊലയിലും ഇറാന്‍ കോണ്‍ട്ര അഴിമതിയില്‍ വിവരങ്ങള്‍ മറച്ച് വച്ചതിലും അബ്രാമിന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. എന്നാല്‍ ഈയിടെ അന്തരിച്ച ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് ക്ഷമിക്കുകയായിരുന്നു.

venezuela-

യുഎസ് വെനസ്വേലയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ അണ് അബ്രാമിനെ നിയോഗിച്ചിരിക്കുന്നത്. കരിയറിലെ അവസാനത്തെ കുടിയൊഴിപ്പിക്കലാകും അബ്രാമിന്‍റെ ദൗത്യം. ട്രംപ് വിരുദ്ധത പുലര്‍ത്തുന്ന
അബ്രാം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ കൂടിയാണ്. 1980ലെ ശീതസമരകാലത്ത് കമ്മ്യൂണിസത്തെ അടിച്ചമര്‍ത്താന്‍ ഉണ്ടായ റീഗന്‍ അ‍‍ഡ്മിനിസ്ട്രേഷന്‍റെ ചുമതല ഇദ്ദേഹത്തിനായിരുന്നു.

elliott-abrams-15

മിഡില്‍ ഈസ്റ്റില്‍ ജോലിയിലായിരുന്ന അബ്രാമിനെ വെനസ്വേലയിലേക്ക് വരുത്തിയത് ഏത് വിധേനയും അമേരിക്കന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നതിനാലാണ്. മിലിറ്ററി അധികാരം കൊണ്ട് എതറ്റം വരെ പോകാനും ഇദ്ദേഹം തയ്യാറാണെന്നതാണ് വസ്തുത. 1980കളില്‍ ചിലി ഭരണാധികാരിയെ പുറത്താക്കുന്നതിന് മുഖ്യപങ്ക് വഹിച്ചത് ഇല്ലിയറ്റ് അബ്രാമാണ്.

എന്നാല്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഗുഡ്ബുക്കില്‍ ഇലിയറ്റിന് സ്ഥാനമില്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണെങ്കിലും ട്രംപിനെതിരെയാണ് അബ്രാം. അതിനാല്‍ തന്നെ മുന്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ്‍ അബ്രാമിനെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി നിയമിക്കാനുള്ള നീക്കത്തെ ട്രംപ് എതിര്‍ത്തതായി പറയുന്നു. റെക്സ് ടില്ലേഴ്സണിന്‍റെ പിന്‍ഗാമിയായ മൈക്ക് പോംപെയോ ആണ് അബ്രാമിന്‍റെ പുതിയ ദൗത്യത്തിന് പിന്നില്‍. ഇതോടെ വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ അമേരിക്ക കൈവരിക്കുന്ന നയതന്ത്ര നീക്കത്തിന്‍റെ ഏകദേശ ചിത്രം ലഭിച്ചു കഴിഞ്ഞു.

English summary
US gave charge for Elliot Abram to solve the recent crisis in Venezuela, he will receive full credit on the ongoing issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X