ഇനി കോളേജിലും തോക്ക് കൊണ്ടുപോകാം,ബില്ലിന് അംഗീകാരം; വെടിപൊട്ടിക്കുന്നതിന് മുന്‍പ്...
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ സെനറ്റില്‍ പാസാക്കിയത്.
ന്യൂയോര്‍ക്ക്: കോളേജിലും യൂണിവേഴ്‌സിറ്റികളും തോക്ക് കൊണ്ടുപോകുന്നതിന് ജോര്‍ജ്ജിയയില്‍ അനുമതി. ഇതുസംബന്ധിച്ച ബില്ലിന് കഴിഞ്ഞ ദിവസം ജോര്‍ജ്ജിയ സെനറ്റാണ് അംഗീകാരം നല്‍കിയത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ സെനറ്റില്‍ പാസാക്കിയത്. ഈ ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
21 വയസിന് മുകളിലുള്ളവര്‍ക്ക് കോളേജിലോ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലോ ലൈസന്‍സുള്ള തോക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയുള്ള ബില്ലാണ് സെനറ്റ് പാസാക്കിയത്. ഇതിന് ശേഷം ബില്ലിന് നിയമസഭയും അംഗീകാരം നല്‍കി. പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമത്തിന് അംഗീകാരം നല്‍കിയതെന്നാണ് വിശദീകരണം.

എന്നാല്‍ കോളേജുകളില്‍ തോക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രതികരിച്ചത്. രാജ്യത്തെ ഗണ്‍ ഫ്രീ മേഖലകള്‍ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡൊണാള്‍ഡ് ട്രംപും വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications