തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത് 7 വയസുകാരി മാത്രം, ദുരന്തത്തെപ്പറ്റി പെണ്‍കുട്ടി പറയുന്നു
കെന്റക്കി: തകര്‍ന്ന് വീണ വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴ് വയസുകാരി അത്ഭുതമാകുന്നു. അമേരിയ്ക്കയിലെ കെന്റക്കിയിലാണ് സംഭവം. വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റെല്ലാവരും മരിച്ചു. രക്ഷപ്പെട്ട ഈ കൊച്ചുപെണ്‍കുട്ടിയാണ് അപകട സ്ഥലത്ത് നിന്നും അടുത്തു കണ്ട ഒരു വീട്ടില്‍ എത്തി വിമാനം തകര്‍ന്ന് വീണകാര്യം അറിയിച്ചത്. ചെറു യാത്രവിമാനമാണ് തകര്‍ന്ന് വീണത്.
ലിയോണില്‍ വച്ചാണ് പെണ്‍കുട്ടി യാത്ര ചെയ്ത വിമാനം അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടി അടുത്തുലഌഒരു വീട്ടിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പൈലറ്റും മൂന്ന് യാത്രക്കാരും മരിച്ച് കിടക്കുന്നതാണ് പൊലീസ് കണ്ടത്. ചെറുയാത്രവിമാനമായ പൈപര്‍ പിഎ-34 ആണ് തകര്‍ന്നത്.

കുട്ടിമാത്രം രക്ഷപ്പെട്ടിരിയ്ക്കാം എന്ന നിഗമനത്തിലാണ് അധികൃതര്‍. പറന്നുയര്‍ന്നതിന് 30 മിനിട്ട് ശേഷം വിമാനവുനമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വ്യോമഗതാഗത മന്ത്രാലയം അറിയിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. പരിക്കുകള്‍ ഗുരുതരമല്ല. വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ കുട്ടിയുടെ ബന്ധുക്കള്‍ ആണോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. രക്ഷപ്പെട്ടതിനെപ്പറ്റിയും പൊലീസ് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയും.


Click it and Unblock the Notifications