കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് രോഗികളുടെ എണ്ണം രൂക്ഷമായി ഉയരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന് വേണ്ടി ലോകമെമ്പാടുമുളള ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യ അടക്കം വിവിധ ലോകരാഷ്ട്രങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. അതിനിടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുന്നതിലും ഒന്നാം സ്ഥാനം ഉറപ്പിക്കാനുളള നീക്കത്തിലാണ് അമേരിക്ക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ ഒന്നിന് അമേരിക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങിയേക്കും എന്നാണ് സൂചനകള്‍. നവംബര്‍ ഒന്നിന് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ ആണ് അമേരിക്കന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം സംബന്ധിച്ച് ഇതിനകം തന്നെ സംശയങ്ങളും ആശങ്കകളും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുളള തിരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണോ ഇതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

covid

ആഗസ്റ്റ് 27ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ആയ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് അയച്ച കത്തിലാണ് നവംബര്‍ ഒന്നിന് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡിസിയുമായി ചേര്‍ന്ന് സംസ്ഥാനങ്ങളിലും പ്രാദേശിയ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് കരാര്‍ എടുത്തിട്ടുളള മാക് കെസ്സന്‍ കോര്‍പില്‍ നിന്ന് ഉടനെ തന്നെ അനുമതി പത്രം ലഭിക്കും എന്നാണ് കത്തില്‍ പറയുന്നത്.

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് സംബന്ധിച്ച് ചില രേഖകള്‍ സിഡിസി ചില ആരോഗ്യ വകുപ്പുകള്‍ക്ക് ഇതിനകം അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ ആദ്യത്തില്‍ പരിമിതമായ അളവില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ ലഭ്യമാവുകയുളളൂ എന്നും 2021ഓടെ ലഭ്യത ഉയരുമെന്നും രേഖകളില്‍ പറയുന്നു. മൂന്നാംഘട്ട പരീക്ഷണം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വാക്‌സിന് അനുമതിക്ക്് വേണ്ടിയുളള നടപടികള്‍ വേഗത്തിലാക്കിയതായാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മധ്യത്തോടെ തന്നെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച ഫലം ലഭിച്ചേക്കും എന്നാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും വാക്‌സിന്‍ നിര്‍മ്മാതാക്കളും അടക്കം ചൂണ്ടിക്കാണിക്കുന്നത്.

'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്

English summary
US government directed states to prepare for distribution of Covid Vaccine by November 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X