കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിൻ ലാദനെ കുറിച്ചുള്ള അവസാന രഹസ്യരേഖയും പുറത്തു വിട്ട് അമേരിക്ക; വിവരങ്ങൾ ഞെട്ടിയ്ക്കുന്നത്...!!!

പാകിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്ത രേഖകളാണ് അമേരിക്ക പുറത്തുവിട്ടത്

  • By മരിയ
Google Oneindia Malayalam News

വാഷിങ്ടണ്‍: തീവ്രവാദി നേതാവ് ഒസാമ ബിന്‍ലാനെ സംബന്ധിച്ച അവസാന രേഖകളും അമേരിക്ക പുറത്തുവിട്ടു. ബിന്‍ലാദനെ അന്വേഷിച്ച് പാകിസ്ഥാനില്‍ നടത്തിയ പരിശോധനയില്‍ 2011ല്‍ കണ്ടെടുത്ത രേഖകളെ വിശദാംശങ്ങളാണ് അമേരിക്ക പുറത്ത് വിട്ടത്.

Ladan

സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‌റ് ബരാക് ഒബാമയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് സുപ്രധാന രേഖകള്‍ പുറത്ത് വിട്ടത്. ബിന്‍ലാദന്‍ ദൗത്യത്തില്‍ പിടിച്ചെടുത്ത രേഖകള്‍ അഅമേരിക്കന്‍ രഹസ്യാന്വേഷണ സംഘം ഇപ്പോഴും വിശദമായി പരിശോധിയ്ക്കുകയാണ്. 3000 പേരുടെ മരണത്തിന് ഇടയാക്കിയ വേള്‍ഡ് ട്രേഡ് സെന്‌റര്‍ ആക്രമണത്തില്‍ ബിന്‍ ലാദന്‌റെ പങ്ക് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൂടാതെ അൽ ഖയ്ദയുടെ രഹസ്യ കേന്ദ്രങ്ങളെ കുറിച്ച് വിവരമുണ്ടെന്നാണ് റിപ്പോർട്ട്.

US

അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് വേള്‍ഡ് ട്രേഡ് സെന്‌റര്‍ ആക്രമണത്തെ വിശേഷിപ്പിക്കാറുള്ളത്. ഈ സംഭവത്തോടെയാണ് തീവ്രവാദികളെ നേരിടുന്നതിന് അമേരിക്ക നിയമനിര്‍മ്മാണം വരെ നടത്തി. ഇറാഖിലും പാകിസ്ഥാനിലും അമേരിക്ക തെരച്ചില്‍ ശക്തമാക്കി. അല്‍ഖയ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍ അബോട്ടാബാദില്‍ നടന്ന സൈനിക ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

Obama

ബിന്‍ലാദന് ശേഷം കന്‍ ഹംസ ലാദന്‍ അല്‍ഖയ്ദയുടെ നേതൃത്വ നിരയില്‍ എത്തി.ഹംസയെ അമേരിക്ക ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയ്ക്ക് എതിരെ യുദ്ധം ചെയ്യണമെന്ന് ഹംസയും ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രെംപ് ഭരണത്തിന് കീഴില്‍ തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ എങ്ങനെയായിരിക്കും എന്ന് വീക്ഷിക്കുകയാണ് ലോകം.

English summary
Intelligence officials have worked for more than two years to declassify the hundreds of documents captured in the raid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X