കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധിയില്‍ അയവില്ല; ട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കും

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഏപ്രില്‍ ആദ്യത്തില്‍ വിളിച്ചു ചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവച്ചു.

റമദാന് ശേഷം ജൂണ്‍ അവസാനത്തിലോ സപ്തംബറിലോ അറബ് നേതാക്കളുടെ ഉച്ചകോടി നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ ഔദ്യോഗിക തിരക്കുകളും പുതിയ വിദേശകാര്യ സെക്രട്ടറി ചുമതലയേല്‍ക്കാത്തതുമാണ് കാരണമായി പറയുന്നതെങ്കിലും ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ തെല്ലും അയവു വരാത്ത സാഹചര്യത്തിലാണ് നീട്ടിവയ്ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

 gcc

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനായിരുന്നു ട്രംപിന്റെ ശ്രമം. എന്നാല്‍ ഉപരോധത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്ന സൂചനകളൊന്നും രാഷ്ട്രത്തലവന്‍മാരില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനായി ഉച്ചകോടി മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യു.എസ് സന്ദര്‍ശന വേളയില്‍ ചര്‍ച്ച ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഗള്‍ഫ് പ്രതിസന്ധിക്ക് ഒരു മാസത്തിനകം തന്നെ ട്രംപ് പരിഹാരം കാണുമെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി വക്താവ് പറഞ്ഞു. ഗള്‍ഫ് ഉച്ചകോടിക്ക് നിലവിലെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും അവര്‍ അറിയിച്ചു.

കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍

English summary
A Gulf summit that was supposed to take place at the beginning of April in Washington, DC has been postponed to September, a number of United States officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X