Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം യുഎസിന്...അല്ലാഹുവിന് സ്തുതി', ട്രംപ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിൻ്റെ പൂർണനിയന്ത്രണം തങ്ങൾക്കാണെന്നും തന്ത്രപ്രധാനമായ ജലപാത ഇനി യുഎസിൻ്റെ കൈവശം തന്നെയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം.

'ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രം അമേരിക്കയ്ക്കാണ്. ഞങ്ങൾ അത് നിലനിർത്തുമെന്ന് തന്നെ ഞാൻ കരുതുന്നു. യുഎസ് നാവികസേനയുടെ ഉപരോധം "ഉരുക്ക് മതിൽ" പോലെയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ശേഷിയൊന്നും ഇറാനില്ല. ഇറാന് ഒന്നും ടെയ്യാൻ സാധിക്കില്ല. അവർക്ക് നാവിക സേനയില്ല, അവർക്ക് വ്യോമസേനയില്ല, കരസേനയിലെ സൈനികർക്ക് തന്നെ ശമ്പളം നൽകിയിട്ടല്ല. ഐആർജിസി കരുകയാണ്,അവർ്ക്ക് പണവുമില്ല. അവർക്ക് ആകെ ഉള്ളത് കുറെ വ്യാജവാർത്തകളാണ്, കൂടാതെ 300 ശതമാനം പണപ്പെരുപ്പവും, മാത്രമല്ല സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. ഇറാൻ വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന്ലേ ഒരു പ്രവൃത്തിയും ഇല്ല. പശ്ചിമേഷ്യയിലെ ഉപദ്രവകാരികൾക്ക് ഇനിയൊരു നിലനിൽപ്പ് ഇല്ല, അല്ലാഹുവിന് സ്തുതി', ട്രംപ് പോസ്റ്റിൽ കുറിച്ചു.

trumpiran-96

ഇറാനെ താൻ വിശ്വസിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ഞാൻ ഇറാനെ വിശ്വസിക്കുന്നുവെന്നാണോ നിങ്ങൾ പറയുന്നത്. ഇറാനെ വിശ്വസിക്കുന്ന അവസാന വ്യക്തിയായിരിക്കും ഞാൻ', 'ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൻ്റെ അവകാശവും നിന്ത്രണാധികാരവും തങ്ങൾക്ക് ആണെന്ന് നേരത്തേയും പലതവണ ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ട്രംപിൻ്റെ ഈ അവകാശവാദത്തെ തള്ളിക്കളയുകയാണ് ഇറാൻ. പാതയുടെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാൻ പറയുന്നത്.

അതേസമയം ട്രംപിൻ്റെ അവകാശവാദങ്ങൾക്കിടെ യു.എസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. തങ്ങൾ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ (എസ് എൻ എസ് സി) പുതിയ തലവനായി നിയമിതനായ മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി.

'ഇറാൻ്റെ സന്ദേശം വളരെ വ്യക്തമാണ്. യുദ്ധവും ഉപരോധവും യുഎസ് അവസാനിപ്പിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് ഞങ്ങൾ തുറക്കില്ല. മാത്രമല്ല ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകണം, ലെബനനിലും ഗാസയിലും ഉൾപ്പെടെ വെടിനിർത്തലിന് തയ്യാറാകണം, ഇതെല്ലാം അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് പൂർണമായി തുറക്കൂ', റെസായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+