കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല: സത്യം വെളിപ്പെടുത്തി വൈറ്റ് ഹൗസ്, യുദ്ധം വേണ്ടത് ഉന്നിന് മാത്രം!

ഉത്തരകൊറിയന്‍ വാദങ്ങള്‍ അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ആരോപണം തള്ളിക്കളഞ്ഞ് വൈറ്റ് ഹൗസ്. ഉത്തരകൊറിയയ്ക്കെതിരെ യുഎസ് യുദ്ധം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാണിച്ചു. ആണവശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാക്പോര് തുടരുന്ന സാഹചര്യത്തിലാണ് അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന അവകാശവാദവുമായി ഉത്തരകൊറിയ രംഗത്തെത്തുന്നത്.

അമേരിക്ക ഉത്തരകൊറിയയ്ക്കെതിരെ ഒരു തരത്തിലുള്ള യുദ്ധവും പ്രഖ്യാപിച്ചിട്ടില്ലെന്നും കൊറിയന്‍ വാദങ്ങള്‍ അസംബന്ധമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ ചൂണ്ടിക്കാണിച്ചിരുന്നു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ വാഷിംഗ്ടണിലെ ഹോട്ടലിന് പുറത്തുവച്ചാണ് മാധ്യമപ്രവര്‍ത്തകരോടാണ് അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തിയെന്ന കാര്യം വ്യക്തമാക്കിയത്.

 യുദ്ധപ്രഖ്യാപനം വ്യാജം!

യുദ്ധപ്രഖ്യാപനം വ്യാജം!

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നാണ്
ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച ഉന്നയിച്ച ആരോപണം. യുദ്ധത്തിന് ഉത്തരകൊറിയ തയ്യാറാണെന്നും യുഎസ് ബോംബര്‍ വിമാനങ്ങളെ പ്രതിരോധിക്കാന്‍ ഒരുക്കമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 ഭീഷണികളില്‍ മുങ്ങി

ഭീഷണികളില്‍ മുങ്ങി

ഐക്യരാഷ്ട്രസഭയിലെ കന്നി പ്രസംഗത്തിലാണ് ഉത്തരകൊറിയയെ അമേരിക്ക പരസ്യമായി വെല്ലുവിളിച്ചത്. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമാകുന്നത്.

 വെടിവെച്ചുവീഴ്ത്തും

വെടിവെച്ചുവീഴ്ത്തും

ഉത്തരകൊറിയന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടക്കുന്ന യുഎസ് ബോംബര്‍ വിമാനങ്ങളെ ആക്രമിക്കാനുള്ള അവകാശം ഉത്തരകൊറിയയ്ക്കുണ്ടെന്ന് അവകാശപ്പെടുന്ന കൊറിയന്‍ വിദേശകാര്യമന്ത്രി ബോംബര്‍ വിമാനങ്ങളെ വെടിവെച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്‍റര്‍നാഷണല്‍ വാട്ടേഴ്സിന് മുകളില്‍ പറക്കുന്ന മറ്റൊരു രാജ്യത്തിന്‍റ വിമാനത്തെ വെടിവെച്ച് വീഴ്ത്താന്‍ ഉത്തരകൊറിയയ്ക്ക് അവകാശമില്ലെന്ന് സാന്‍ഡേഴ്സ് ചൂണ്ടിക്കാണിച്ചു.

 സമാധാന ശ്രമത്തിന് ദക്ഷിണ കൊറിയ

സമാധാന ശ്രമത്തിന് ദക്ഷിണ കൊറിയ

അമേരിക്ക ഉത്തരകൊറിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വിദേശകാര്യ മന്ത്രിയുടെ വാദം പുറത്തുവന്നതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്ക​ണമെന്ന നിര്‍ദേശവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ആയുധ പരീക്ഷണങ്ങള്‍ കൊണ്ട് ഉത്തരകൊറിയ വളരെയധികം പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം ഒഴിവാക്കണമെന്നാണ് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി കാഹ് ക്യുങ് വാഷിംഗ്ടണിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രശ്നം നിയന്ത്രിക്കാനാവില്ലെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നു.

 ഉന്നിന്‍റെ വെല്ലുവിളി

ഉന്നിന്‍റെ വെല്ലുവിളി

ഉത്തരകൊറിയയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ യുഎസ് പ്രസിഡന്‍റിനെ പരസ്യമായി വെല്ലുവിളിച്ച കിംഗ് ജോഹ് ഉന്‍ ഭ്രാന്തനായ അമേരിക്കന്‍ വൃദ്ധനെന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്ക പ്രതീക്ഷിക്കുന്നതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും ഉന്‍ നല്‍കിയിരുന്നു.

 ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഉത്തരകൊറിയ‍യ്ക്ക് കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ട്രംപ് ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനാണെന്ന വിശേഷണവുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു.

 പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ്

പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ്

അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തിലെന്ന പ്രഖ്യാപനവുമായി സെപ്തംബര്‍ 22ന് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി വ്യക്തമാക്കിയത്. ന്യൂയോര്‍ക്കില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ നേതാവാണെന്നുമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

 ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം

ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം

ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏ‍ര്‍പ്പെടുത്താനുള്ള യുഎസ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഉത്തരകൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് പുതിയ സാമ്പത്തിക ഉപരോധം വഴി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ​എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ അമേരിക്കയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഭ്രാന്ത് പിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്ന് ആരോപിച്ച ഉന്‍ ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികമായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന മുന്നറിയിപ്പും നല്‍കുന്നു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവന പുറത്തുവിട്ടത്.

 ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
The White House has rejected claims that the US has declared war on North Korea, asserting that any suggestion in this regard is ‘absurd’, even as the two nuclear powers engaged in a war of words again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X