Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സ് തെളിവ് കൈമാറിയിട്ടില്ല.... എല്ലാം ഊഹങ്ങള്‍, ചൈനീസ് തിയറിയെ തള്ളി ലോകാരോഗ്യസംഘടന!!

ജനീവ: ചൈനയിലെ ലാബില്‍ നിന്ന് കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന വാദങ്ങളില്‍ കഴമ്പില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തിയെന്ന് പറയുന്ന അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന്റെയും മൈക്ക് പോമ്പിയോയുടെയും ആരോപണങ്ങള്‍ ശരിവെക്കുന്ന യാതൊരു തെളിവുകളും അവര്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് ഇത് മനുഷ്യനിര്‍മിതമാണെന്ന ആരോപണങ്ങള്‍ ശരിവെക്കാനാവില്ല. ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ യുഎസ്സിന്റെ വാദം വെറും അഭ്യൂഹം മാത്രമാണെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ചീഫ് മൈക്കിള്‍ റയാന്‍ പറഞ്ഞു.

1

കൊറോണവൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ചുള്ള യാതൊരു ഡാറ്റയും തെളിവുകളും ഇതുവരെ യുഎസ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. അത്തരമൊരു വിവരം യുഎസ് കൈമാറിയാല്‍, അത് സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറാണെന്നും റയാന്‍ പറഞ്ഞു. അതേസമയം ചൈനയ്‌ക്കെതിരെ ട്രംപ് നടത്തിയ അന്വേഷണത്തില്‍ വലിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ചില കാര്യങ്ങള്‍ ചൈന മറച്ചുവെച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് വന്നത് എന്നതിന് തെളിവില്ല. അതേസമയം ലോകാരോഗ്യ സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയാണെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. ഇവര്‍ക്കുള്ള ഫണ്ടിംഗും അവസാനിപ്പിച്ചിരുന്നു.

ഇതുവരെ സംഘടനയ്ക്ക് ലഭിച്ച തെളിവുകളും ഉപദേശങ്ങളും കണക്കിലെടുക്കുമ്പോള്‍ കൊറോണവൈറസ് സ്വാഭാവികമായും ഉണ്ടായതാണെന്ന് പറയാന്‍ സാധിക്കും. യുഎസ് പറയുന്ന തരത്തിലുള്ള ഡാറ്റകളും തെളിവുകളും ലഭ്യമാണെങ്കില്‍, അക്കാര്യം യുഎസ് സര്‍ക്കാര്‍ ഷെയര്‍ ചെയ്യണം. ഇനി ആ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കണോ എന്ന കാര്യം അവരുടെ മാത്രം തീരുമാനമാണെന്നും മൈക്ക് റയാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തുക ലോകാരോഗ്യ സംഘടനയ്ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം വിവരങ്ങളുടെ വലിയൊരു ദൗര്‍ലഭ്യം സംഘടനയ്ക്ക് മുന്നിലുണ്ടെന്നും റയാന്‍ പറഞ്ഞു.

Recommended Video

cmsvideo
    ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

    ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് വന്നത് എന്ന കാര്യത്തില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മൈക്ക് പോമ്പിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈന ഈ മഹാമാരിയുടെ സമയത്ത് ലോകരാജ്യങ്ങളെ സഹായിച്ചിരുന്നു. അവരുമായുള്ള ബന്ധം വളരെ പ്രധാനമാണ്. ചൈന കുറ്റക്കാരാണെന്ന രീതിയില്‍ നടത്തുന്ന അന്വേഷണങ്ങള്‍ ഇത്തരം സഹകരണങ്ങളെ ഇല്ലാതാക്കുമെന്നും മൈക്ക് റയാന്‍ പറഞ്ഞു. പരസ്പരം വിവരങ്ങള്‍ കൈമാറുക അത്യാവശ്യമാണ്. ചൈനയിലെ ശാസ്ത്രജ്ഞരില്‍ നിന്ന് നമുക്ക് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അന്വേഷണം എന്നത് രാഷ്ട്രീയ വിഷയമാണ്. ഒരിക്കലും ശാസ്ത്രത്തിന്റെ വിഷയത്തില്‍ വരുന്നതല്ല. ഈ മഹാമാരിക്ക് ശാസ്ത്രം മാത്രമാണ് ഉത്തരം നല്‍കാന്‍ പോകുന്നതെന്നും റയാന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+