കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വരവ് കൂടുതൽ വിനാശകരം: യുഎസിന് മുന്നറിയിപ്പ്, ശൈത്യകാലത്ത് കൊവിഡ് ആക്രമിച്ചേക്കാമെന്ന് സൂചന!

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസിന്റെ രണ്ടാം വരവ് കൂടുതൽ വിനാശകരമായിരിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസ് ആരോഗ്യ വകുപ്പ് തലവനാണ് രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടുത്ത പനിക്കാലത്തിനൊപ്പം കൊറോണ വൈറസിന്റെ വരവ് രൂക്ഷമാകുമെന്നും അതിനാൽ അമേരിക്കക്കാർ തങ്ങളുടെ ഫ്ലൂ ഷോട്ടുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കി കരുതിയിരിക്കാനാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ് ഫീൽഡ് നൽകുന്ന നിർദേശം.

കിം ജോങ് ഉൻ എവിടെ? മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ: നിർണായക ശസ്ത്രക്രിയ നടന്നു!!കിം ജോങ് ഉൻ എവിടെ? മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ: നിർണായക ശസ്ത്രക്രിയ നടന്നു!!

അടുത്ത ശൈത്യകാലത്ത് വൈറസിന്റെ ആക്രമണം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഇപ്പോഴത്തേക്കാൾ ബുദ്ധിമുട്ടായിരിക്കും രണ്ടാംഘട്ടം സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വാഷിംഗ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയിൽ കൊറോണ വൈറസും പകർച്ചാവ്യാധിയും ഒരുമിച്ച് ഉണ്ടാകുമെന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്.

coronavirus20-158

2009ൽ എച്ച്1എൻ1 റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യഘട്ടം മാർച്ച്, ജൂൺ മാസങ്ങളിലായാണ് ഉണ്ടായത്. എന്നാൽ ഇതിനെത്തുടർന്ന് സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ എച്ച്1എൻ1ന്റെ രണ്ടാം വരവിനും അമേരിക്ക സാക്ഷിയായി. അത് അമേരിക്കയിൽ പകർച്ചാവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന അതേ കാലയളവിലാണുണ്ടായത്.

ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല നൽകുന്ന കണക്ക് പ്രകാരം അമേരിക്കയിൽ എട്ട് ലക്ഷത്തോളം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 44, 845 പേർ രോഗബാധിതരായി മരിക്കുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 2,700 അമേരിക്കക്കാരാണ് മരണമടഞ്ഞത്. കോടിക്കണക്കിന് ആളുകളോടാണ് ആരോഗ്യ വകുപ്പ് അധികൃതർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നത്.

എന്നാൽ മരണസംഖ്യ ഉയരുന്നതോടെ മറ്റ് രാജ്യങ്ങളെപ്പോലെ അമേരിക്കയിലും വെന്റിലേറ്ററുകളുടെയും പിപിഇ കിറ്റുകളുടേയും മെഡിക്കൽ ജീവനക്കാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. അമേരിക്കയിൽ പകർച്ചാവ്യാധികൾ പിടിപെടുന്ന സമയത്ത് തന്നെ കൊറോണ വൈറസും വ്യാപിച്ചാൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ പറ്റുന്നതിലും അപ്പുറമായിരിക്കുമെന്നും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും റെഡ്ഫീൽഡ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത പനിക്കാലത്തിന് മുമ്പായി ഫ്ലൂ ഷോട്ട് എടുക്കാനും അദ്ദേഹം ഓർമിപ്പിക്കുന്നു.

വിടാതെ പിന്തുടർന്ന് കൊവിഡ്: രോഗം ഭേദമായവരിൽ 70 ദിവസത്തിന് ശേഷവും വൈറസ്, പ്രതിഭാസത്തിൽ കുടുങ്ങി ലോകംവിടാതെ പിന്തുടർന്ന് കൊവിഡ്: രോഗം ഭേദമായവരിൽ 70 ദിവസത്തിന് ശേഷവും വൈറസ്, പ്രതിഭാസത്തിൽ കുടുങ്ങി ലോകം

English summary
US health chief warning over second wave of Coronavirus may hit US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X