കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയ്ക്ക് യുഎസിന്റെ ഇരുട്ടടി: ചൈനയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതിന് വിലക്ക്, താക്കീത് ഇന്ത്യക്കും!

Google Oneindia Malayalam News

ദില്ലി: റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയില്‍ നിന്ന് എസ്-4000 പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി മുന്നോട്ടു പോകുന്നതിനാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ നീക്കം ഉപരോധമേര്‍പ്പെടുത്തുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൈന എസ് 400 സര്‍ഫസ് ടു എയര്‍ മിസൈലും, സുഖോയ് സു35 ഫൈറ്റര്‍ ജെറ്റുകളും വാങ്ങിയതോടെ ചൈനീസ് സൈന്യത്തിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് താക്കീത് നല്‍കി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നത്.

സിഎഎടിഎസ്എ പ്രകാരം മൂന്നാമത് ഒരു രാജ്യത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള യുഎസ് നീക്കം ആദ്യമായാണ്. 2017ല്‍ 10 എസ് യു 35 യുദ്ധ വിമാനങ്ങളും 2018ല്‍ എസ് 400 പ്രതിരോധ വ്യോമ മിസൈല്‍ സംവിധാനവുമാണ് ചൈന വാങ്ങാനിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

ആദ്യം ചൈനക്കെതിരെ... ഇന്ത്യയ്ക്കും മുന്നറിയിപ്പ്!!

ആദ്യം ചൈനക്കെതിരെ... ഇന്ത്യയ്ക്കും മുന്നറിയിപ്പ്!!

വ്യാഴാഴ്ചയാണ് ട്രംപ് ഭരണകൂടം റഷ്യയില്‍ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സിഎഎടിഎസ്എ കീഴില്‍ ആദ്യം രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുന്നത് ചൈനീസ് സൈനിക സ്ഥാപനത്തിനാണ്. നേരത്തെ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചും ഉക്രൈനില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ആരോപിച്ചും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് സമാന രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനിരിക്കെയാണ് അമേരിക്കന്‍ ഭരണകൂടം താക്കീതുമായി രംഗത്തെത്തുന്നത്. ഇന്ത്യ റഷ്യയുമായുള്ള പ്രതിരോധ കരാറുമായി മുന്നോട്ട് പോയാല്‍ നടപടി ഭയക്കേണ്ടതുണ്ടെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

ചൈനീസ് ഏജന്‍സിക്ക് ഉപരോധം

ചൈനീസ് ഏജന്‍സിക്ക് ഉപരോധം

ചൈനീസ് മിലിട്ടറി കമ്മീഷന്റെ ഭാഗമായ ചൈനീസ് ഏജന്‍സി എക്വിപ്മെന്റ് ‍ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഏജന്‍സിയാണ് എക്വിപ്മെന്റ് ‍ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റ്. ചൈനയുടെ സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ ചുമതലകളും ഇതേ ഏജന്‍സിക്കാണ്. 2018 ഡിസംബറിനും 2019 ജനുവരിക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ചൈനീസ് സൈന്യം എസ്- 4000 വ്യോമപ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാന്‍ അനുമതി നല്‍കിയതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കുകയല്ല യുഎസ് ലക്ഷ്യം. മറിച്ച് റഷ്യന്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുക മാത്രമാണ്.

പകതീര്‍ക്കാന്‍ ട്രംപ്

പകതീര്‍ക്കാന്‍ ട്രംപ്

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകള്‍ക്ക് തിരിച്ചടി നല്‍കുകയാണ് യുഎസ് നീക്കം. റഷ്യന്‍ ആയുധ വ്യാപാരത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ചൈനയുമായുള്ള ആയുധ ഇടപാട് ഇല്ലാതാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാല്‍ ഉപരോധം വഴി യുഎസ് ലക്ഷ്യം വെച്ചത് ചൈനയെയാണോ റഷ്യയെ ആണോ എന്നതാണ് മറ്റൊരു ആശങ്ക. ചൈനീസ് സൈന്യത്തെ ലക്ഷ്യം വെച്ചല്ല മറിച്ച് റഷ്യയെ മാത്രം ലക്ഷ്യം വെച്ചാണ് ഉപരോധമെന്നാണ് യുഎസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത കാലത്ത് അമേരിക്കയും ചൈനയും തമ്മിലുണ്ടായ വ്യാപാര യുദ്ധങ്ങളാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് ഇടനല്‍കിയത്.

പട്ടികയില്‍ റഷ്യന്‍ സൈനികര്‍

പട്ടികയില്‍ റഷ്യന്‍ സൈനികര്‍


ചൈനീസ് ഏജന്‍സിയേയും ലീയെയും കയറ്റുമതി ലൈസന്‍സിന് അപേക്ഷിക്കുന്നതില്‍ നിന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നുമാണ് വിലക്കിയിട്ടുള്ളത്. യുഎസ് ട്രഷറി വകുപ്പിന്റെ വിലക്ക് ഏര്‍പ്പെടുത്തിടിയിട്ടുള്ള പ്രത്യേക വ്യക്തികളുടെ പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ സൈന്യവും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് 33 വ്യക്തികളെയും സ്ഥാപനങ്ങളെയും യുഎസ് ഭരണകൂടം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുഎസ് ഉപരോധം ചൈനയുമായുള്ള ആയുധ വിപണനത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം പ്രതികരിച്ചിട്ടുണ്ട്.

പട്ടികയില്‍ റഷ്യന്‍ സൈനികര്‍

പട്ടികയില്‍ റഷ്യന്‍ സൈനികര്‍


ചൈനീസ് ഏജന്‍സിയേയും ലീയെയും കയറ്റുമതി ലൈസന്‍സിന് അപേക്ഷിക്കുന്നതില്‍ നിന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നുമാണ് വിലക്കിയിട്ടുള്ളത്. യുഎസ് ട്രഷറി വകുപ്പിന്റെ വിലക്ക് ഏര്‍പ്പെടുത്തിടിയിട്ടുള്ള പ്രത്യേക വ്യക്തികളുടെ പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ സൈന്യവും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് 33 വ്യക്തികളെയും സ്ഥാപനങ്ങളെയും യുഎസ് ഭരണകൂടം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുഎസ് ഉപരോധം ചൈനയുമായുള്ള ആയുധ വിപണനത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം പ്രതികരിച്ചിട്ടുണ്ട്.

English summary
US Hits China With Sanctions For Buying Russian War Planes, Warns India of Implications.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X