ഇത് നാസി ക്യാമ്പോ? എല്‍ സാല്‍വഡോര്‍ ജയിലില്‍ തടവുകാരെ പിന്നില്‍ നിര്‍ത്തി യുഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ; വിവാദം
വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളെ പാര്‍പ്പിക്കാനായി നിര്‍മ്മിച്ചിട്ടുള്ള തടവറയാണ് എല്‍ സാല്‍വഡോര്‍. ഹോളിവുഡിലെ ഹൊറര്‍ സിനിമകളേക്കാള്‍ ഭയാനകമാണ് ഇവിടെ നിന്ന് പലപ്പോഴും പുറത്തുവരുന്ന ദൃശ്യങ്ങള്‍. 40,000 കൊടും കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ശരീരത്തില്‍ പച്ച കുത്തി, തല മൊട്ടയടിച്ച്, കൈവിലങ്ങണയിച്ച് നില്ക്കുന്ന തടവുകാരുടെ ചിത്രങ്ങള്‍ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ത്തിവിട്ടിട്ടുണ്ട്.
ട്രംപ് അമേരിക്കയില്‍ രണ്ടാം വട്ടം അധികാരത്തിലേറിയ ശേഷം നിരവധി അനധികൃത കുടിയേറ്റക്കാരെ എല്‍ സാല്‍വഡോര്‍ ജയിലുകളിലേക്ക് അയച്ചിരുന്നു. ഇതിനായി എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെയുമായി അമേരിക്ക കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. മാതൃരാജ്യങ്ങള്‍ തിരിച്ചെടുക്കാത്ത അഭയാര്‍ഥികളെയാണ് ഇങ്ങോട്ടേക്ക് അയയ്ക്കുന്നത്. അതില്‍ കൂടുതലും വെനിസ്വേലക്കാരാണ്. ബലാത്സംഗ കുറ്റവാളികളും കൊലയാളികളും ഗുണ്ടാ തലവന്മാരും അടക്കമുള്ളവര്‍ക്കൊപ്പമാണ് അനധികൃത കുടിയേറ്റക്കാരും കഴിയേണ്ടത്.

ഗുണ്ടാ സംഘാംഗങ്ങളിലെ അംഗങ്ങളെന്ന് ആരോപിച്ച് നിരവധി വെനിസ്വേലക്കാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഇവരെ എല്‍ സാല്‍വഡോര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം അപ്രതീക്ഷിതമായി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്ന് ക്രിസ്റ്റി നോയിം ചെയ്ത ഒരു വീഡിയോ വലിയ വിവാദമായിരിക്കുകയാണ്.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഒരു ജയിലിലേക്കാണ് അനധികൃത കുടിയേറ്റക്കാരെ അയച്ചതെന്ന ആരോപണം ട്രംപ് ഭരണകൂടം നേരിടുന്നുണ്ട്. ക്രിസ്റ്റി നോയിമിന്റെ വീഡിയോയ്ക്കു പിന്നില്‍ അര്‍ധനഗ്നരായ തടവുകാര്‍ നിശബ്ദമായി, നിരനിരയായി നില്‍ക്കുന്നത് കാണാം. ഇത് നാസി ക്യാമ്പാണോ എന്നൊക്കെ കമന്റുകളിലൂടെ പലരും ചോദിക്കുന്നുണ്ട്.
I toured the CECOT, El Salvador’s Terrorism Confinement Center.
— Secretary Kristi Noem (@Sec_Noem) March 26, 2025
President Trump and I have a clear message to criminal illegal aliens: LEAVE NOW.
If you do not leave, we will hunt you down, arrest you, and you could end up in this El Salvadorian prison. pic.twitter.com/OItDqNsFxM
അതിനിടെ, ജയില്‍ സന്ദര്‍ശന വേളയില്‍ ക്രിസ്റ്റി നോയിം ധരിച്ച വാച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വെളുത്ത ടീ-ഷര്‍ട്ട്, കാര്‍ഗോ പാന്റ്സ്, തൊപ്പി എന്നിവയ്ക്കൊപ്പം സ്വര്‍ണ വാച്ചാണ് ധരിച്ചിരുന്നത്. 60,000 ഡോളര്‍ (ഏകദേശം 51 ലക്ഷം രൂപ) വിലമതിക്കുന്ന റോളക്സ് വാച്ചാണിത്. ഇത്രയും വില കൂടിയ വാച്ച് ധരിച്ച് തടവുകാരുടെ മുന്നില്‍ നിന്ന് വീഡിയോ ചെയ്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. നികുതിദായകരുടെ പണമാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു കുടിയേറ്റക്കാരന് അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയില്‍ എത്തിയാല്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന അനന്തരഫലങ്ങളില്‍ ഒന്നാണിതെന്ന് നോയിം തടവുകാരെ പരാമര്‍ശിച്ച് പറഞ്ഞു. നിയമവിരുദ്ധമായി ആരും അമേരിക്കയിലേക്ക് വരരുതെന്നും ക്രിസ്റ്റി നോയിം പറഞ്ഞു. നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ് നല്കുന്ന ഒരു ടെലിവിഷന്‍ കാമ്പെയ്നിന്റെ ഭാഗമാണ് ക്രിസ്റ്റി നോയിം.
മൂന്ന് ദിവസത്തെ വിദേശ യാത്രയുടെ ഭാഗമാണ് ജയിലിലെ സന്ദര്‍ശനം. അതിനുശേഷം കൊളംബിയയിലേക്കും മെക്സിക്കോയിലേക്കും ക്രിസ്റ്റി യാത്ര ചെയ്യും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications