മോദി ജൂണില്‍ യുഎസിലേക്ക്..?പാരിസ് ഉടമ്പടിയിലെ ട്രംപിന്റെ നിലപാട് വില്ലനാകുമോ..?
ട്രംപ് പ്രസിഡന്റായതിനു ശേഷമുള്ള ആദ്യസന്ദര്‍ശനം
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈജൂണ് അവസാനം അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി തങ്ങള്‍ കാത്തിരിക്കുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ നൊവേര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സന്ദര്‍ശന തീയതി ഏതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഈ വര്‍ഷം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നത്. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റവും തുടര്‍ന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയതുമെല്ലാം ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ കരിനിഴല്‍ വീഴ്ത്തിയേക്കാമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇതുവഴി ഇന്ത്യക്ക് കോടിക്കണക്കിന് വിദേശഡോളര്‍ സഹായമായി ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മൂന്ന് തവണയാണ് മോദി അമേരിക്ക സന്ദര്‍ശിച്ചത്. ആകെ എട്ട് കൂടിക്കാഴ്ചകള്‍ മോദി ഒബാമയുമായി നടത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനു ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications